Activate your premium subscription today
‘നിങ്ങൾക്കു പത്രധർമം എന്നൊന്നില്ലേ ?’ എന്ന ചോദ്യം പല തവണ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ജോലിജീവിതത്തിനിടെ. വർത്തമാനം പറഞ്ഞ് അപ്പുറത്തുള്ളയാളെ തണുപ്പിച്ചു സംഭാഷണം സൗഹൃദപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ അദ്ദേഹം പത്രധർമമായി കാണുന്ന പ്രധാന സംഗതി എന്താണ് എന്നു ചുമ്മാ ചികയുമ്പോൾ ‘സത്യം പറയുക
മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ, മാധ്യമപ്രവർത്തകരെ മിണ്ടാതാക്കാൻ ചുറ്റും നടക്കുന്ന പ്രവർത്തനങ്ങൾ എവിടെയുമുണ്ടെന്നുറപ്പ്; അതു കൂടിവരുന്നെന്നുമുറപ്പ്. ഇനി തിരിച്ചും ചിലതാലോചിക്കാം. മാധ്യമപ്രവർത്തനത്തിന്റെ വീഴ്ചയ്ക്ക് മാധ്യമ മണ്ഡലത്തിൽ നിന്നുതന്നെ എന്തെങ്കിലും ‘സംഭാവന’ ഉണ്ടാകുന്നുണ്ടോ? മുൻപേ
2019 ൽ ലോകത്ത് 49 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ ആശ്വാസത്തിന് അൽപം വകയുണ്ട്. കാരണം 16 കൊല്ലത്തെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണത്. മാധ്യമപ്രവർത്തകരുടെ ഒരു ലോക സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF - Reporters sans Frontiers) പുറത്തു വിട്ടതാണ് ഈ കണക്ക്. 2014 നും 2019 നും ഇന്ത്യയിൽ 40
അറിവിനെക്കാൾ വലുപ്പമുള്ളതാണ് അറിവില്ലായ്മ. അറിവിന്റെ അക്ഷയഖനി എന്നു പറയുന്നതിന്റെയും അടിയിൽ ശേഷിക്കുന്നത് അറിവില്ലായ്മയാണ്; അറിയാത്ത കാര്യങ്ങളാണ്. അഗാധമായ അജ്ഞത (Profound ignorance) എന്നതു തന്നെയാണ് കൂടുതൽ ശരി. അതുകൊണ്ട് അറിവിനായുള്ള അന്വേഷണം ഒരിക്കലും തീരുന്നില്ല. ഉള്ളിലുയരുന്ന ഓരോ ചോദ്യത്തിനും
ആരാണിവിടുത്തെ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് എന്നു ചോദിച്ച് ഓഫിസിൽ കയറിവന്ന ഒരാളെ ഓർമയുണ്ട്. തൃശൂരിൽ വച്ചാണ്. മറ്റാരോടും സംസാരിക്കാൻ തന്നെ തയാറല്ലാത്ത ഒരാൾ.അന്വേഷണമില്ലാതെ മാധ്യമപ്രവർത്തനം ഇല്ലെങ്കിലും അന്വേഷണാത്മകമായ മാധ്യമപ്രവർത്തനം (Investigative Journalism) എന്നതൊരു വേറിട്ട ധാരയായി വായനക്കാരെ
എൺപതിന്റെ മധ്യത്തിലൊരിക്കൽ കേരളത്തിലെ ഒരു മന്ത്രി പത്രക്കാരെ പട്ടികൾ എന്നു വിളിച്ചതായൊരു കോലാഹലമുണ്ടായിരുന്നു. വന്നു കൊണ്ടിരുന്ന വാർത്തകളിലേതോ മന്ത്രിക്കും വകുപ്പിനും എതിരായിരുന്നതിന്റെ പ്രതികരണമാണത്രേ മന്ത്രിയിൽനിന്ന് അങ്ങനെ വന്നത്. സംഭവം പ്രതിപക്ഷമടക്കം ഏറ്റെടുത്തു കത്തിച്ചപ്പോൾ മന്ത്രി പറഞ്ഞു–
ഒരു സമൂഹത്തിൽ മാധ്യമ പ്രവർത്തനം നടത്തുന്നത് ആരാണ്? നടത്തേണ്ടത് ആരാണ്? മീഡിയ എന്നത് മനുഷ്യന്റെ തലച്ചോറിന്റെ തന്നെ നീൾച്ച (Extension) എന്ന മക്ലൂഹൻ ആശയത്തെ പിന്തുടർന്നെത്തുമ്പോൾ മാസ് മീഡിയ സമൂഹത്തിന്റെ മുഴുവൻ ചിന്തകളുടെ, ആലോചനകളുടെ, ഓർമകളുടെ പ്രകാശനമണ്ഡലമാണ്. മനുഷ്യന്റെ മനോവ്യാപാരങ്ങൾ എല്ലാം മീഡിയയിൽ
“കള്ളം ആരെങ്കിലും അച്ചടിക്കുമോ?” നൊബേൽ സമ്മാന ജേതാവ് ജോൺ സ്റ്റെയ്ൻബെക്കിന്റെ ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ’ (Grapes of Wrath) എന്ന വിഖ്യാത നോവലിലെ ഒരു പാവം കഥാപാത്രം ഉന്നയിച്ച ചോദ്യം ഇന്നും നമുക്കിടയിൽത്തന്നെയുണ്ട്. അച്ചടിക്കുന്ന അക്ഷരങ്ങളുടെ പവിത്രത സംബന്ധിച്ച് സാമാന്യ ജനത്തിന്റെ മനസ്സിലെ
‘അറിയാത്തവർ അന്ധകാരത്തിൽ പ്രവേശിച്ചിരിക്കുന്നു. അറിയുന്നവർ കൂടുതൽ അന്ധകാരത്തിൽ പ്രവേശിച്ചിരിക്കുന്നു’ എന്നൊരു ഉപനിഷദ് വാക്യമുണ്ട്.. (ഈശാവാസ്യോപനിഷത്ത്) അറിയാൻ തുടങ്ങുന്നതോടെ അറിയില്ലാത്തതിനെക്കുറിച്ചുള്ള ബോധം ഏറും എന്നാണതിലെ താൽപര്യം എന്നു പറയാം. അറിയാത്തവയെ പിന്നെയും പിന്നെയും തേടി
നടുക്കുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും സംഭവിക്കുന്നതിനു പിന്നാലെ, അവ മാധ്യമങ്ങളിൽ വാർത്തയാകുന്നതിനു പിന്നാലെ ഒരു ചോദ്യം വരും– എന്തിനാണ് ഈ ദുർവാർത്തയ്ക്ക് ഇത്ര പ്രാധാന്യം? ന്യായമാണ് ചോദ്യം. ആദ്യത്തെ ഉത്തരം ‘ക്രൈം’ വാർത്തകൾ വല്ലാതെ വായിക്കപ്പെടും എന്നതു തന്നെയാണ്. മനുഷ്യൻ വായിക്കും എന്നതുകൊണ്ട്
Results 1-10 of 11