Activate your premium subscription today
കോട്ടയം ∙ കലാരംഗത്ത് കറുത്തവനെന്നും വെളുത്തവനെന്നുമുള്ള വിവേചനമുണ്ടെന്നു ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ. ‘‘എംഎ, എംഫിൽ എന്നിവയിൽ ഒന്നാം റാങ്കും പിഎച്ച്ഡിയും 15 വർഷത്തെ അധ്യാപന പരിചയവുമടക്കം പ്രഫസറാകാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും എന്നെ പരിഗണിച്ചില്ല.
ടാസ്മാനിയ∙ കോടതി വിധിയെ തുടർന്ന് ഓസ്ട്രേലിയൻ മ്യൂസിയം സ്ത്രീകൾക്ക് മാത്രമുള്ള പ്രദർശനത്തിൽ പുരുഷന്മാർക്കും പങ്കെടുക്കാൻ അനുമതി നൽകി. ടാസ്മാനിയയിലെ ഓൾഡ് ആൻഡ് ന്യൂ ആർട്ട് മ്യൂസിയത്തിയിലെ ( മോന) പ്രത്യേക ലോഞ്ചിലാണ് പുരുഷ സന്ദർശകർക്ക് വിലക്കുണ്ടായിരുന്നത്. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ലിംഗ വിവേചനം
വിവേചനങ്ങളിൽ പതറാതെ ആത്മാർപ്പണവും അശ്രാന്തപരിശ്രമവുംകൊണ്ട് ഉയർന്നുവന്ന ഒരു കലാകാരനെ മനസ്സുതുറന്ന് അംഗീകരിക്കുക.’ ഇതാണ് ഏതൊരു കലയെയും പ്രതിനിധാനം ചെയ്യുന്ന കലാകാരനോ കലാകാരിക്കോ വേണ്ട സദ്ഗുണം. എന്റെ ആദ്യത്തെ വിശ്വാസപ്രമാണവും മനുഷ്യപക്ഷത്തുനിന്നുള്ള ഈ ചിന്തയാണ്. അതിനു കോട്ടം വരുമ്പോഴൊക്കെ മനസ്സ് അസ്വസ്ഥമാകും. അത്തരമൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
കൊച്ചി∙ പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്കുഞ്ഞിനെ ജനിപ്പിക്കാന് കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു.
ന്യൂഡൽഹി ∙ ലിംഗസമത്വമുള്ള ആശയവിനിമയം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാർഗരേഖ. ‘പെണ്ണിനെപ്പോലെ കരയാതെ’, ‘ഇങ്ങോട്ടു വരുന്നതിനു മുൻപ് അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ’ തുടങ്ങിയ അഭിപ്രായപ്രകടങ്ങളിൽ പാടില്ലെന്നു വ്യക്തമാക്കുന്ന മാർഗരേഖ ആണുങ്ങൾ കരയുന്നതിൽ കുഴപ്പമില്ലെന്നും ആൺകുട്ടികൾക്കും വീട്ടുജോലി ഉൾപ്പെടെ എല്ലാം പറഞ്ഞു നൽകേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
ഇത്തവണത്തെ സാമ്പത്തിക നൊബേൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്റെ കരങ്ങളിലേക്ക് എത്തുമ്പോൾ, സമ്പദ്വ്യവസ്ഥയിൽ സത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങളെ അംഗീകരിക്കാൻ ലോകം തയാറായിരിക്കുന്നു എന്നു തെളിയുന്നു. തൊഴിൽ മേഖലയിലെ ലിംഗ– വേതന വിടവിനെക്കുറിച്ചുള്ള രണ്ടു നൂറ്റാണ്ടിലെ വിവരങ്ങളുടെ വിശദമായ അപഗ്രഥനത്തിനാണ് പുരസ്കാരം. സാമ്പത്തികശാസ്ത്ര ഗവേഷണത്തിലെ ഫെമിനിസ്റ്റ് ഇക്കണോമിക്സ് എന്ന പ്രത്യേക ശാഖയ്ക്കു ലഭിക്കുന്ന അംഗീകാരമെന്നതും ഇത്തവണത്തെ പുരസ്കാരത്തിന്റെ സവിശേഷതയാണ്.
ലണ്ടൻ∙ ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാനാവില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും മാത്രമേ കാണാനാകൂ എന്നും അതു സാമാന്യ ബോധമാണെന്നും സുനക് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പരാമർശം.
എല്ലായിടത്തും അടയാളപ്പെടുത്തലുകൾ ആവശ്യമുള്ളത് സ്ത്രീകൾക്കാണ്. ജോലിയുള്ള സ്ത്രീ എന്ന് എല്ലാവരും പറയാറുണ്ട് എന്നാൽ ജോലിയുള്ള പുരുഷൻ എന്നാരും പറയാറില്ല. പുരുഷന് ജോലി അത്യാവശ്യമാണ്, സ്ത്രീകൾക്ക് ജോലി അത്യാവശ്യമില്ല എന്ന വിചാരത്തിൽ നിന്നായിരിക്കണം അങ്ങനെയൊരു സംസാരരീതി ഉണ്ടായത്. എല്ലായിടത്തും സ്ത്രീകളെ
കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാൻ ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് ‘ശൈലി’കളിൽ മാറ്റം വരുത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ആ മാറ്റങ്ങൾ? ‘ഭർത്താവിന് രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം തയാറായിരിക്കണം. പക്ഷേ, ഭാര്യ എഴുന്നേൽക്കുന്നത് ഏഴിന്. തീർന്നില്ല. ഭർത്താവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഭാര്യ വസ്ത്രം ധരിക്കുന്നില്ല.’– 1963 ൽ മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലെത്തിയൊരു വൈവാഹികക്കേസിൽ ഭാര്യയെ തല്ലാറുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഭർത്താവ് ഉന്നയിക്കുന്ന ന്യായങ്ങളാണ് ഇത്. വിവാഹബന്ധം പുനഃസ്ഥാപിച്ചു നൽകണമെന്ന, ഭാര്യയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് നൽകിയ ഈ ഹർജി അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചു.
ഇത്രയും കാലം ശീലിച്ചുപോന്ന പല ഭാഷാപ്രയോഗങ്ങളിലും ശൈലികളിലും ഒളിച്ചിരിക്കുന്ന ജെൻഡർ വിവേചനത്തിന്റെ ധ്വനികൾ വൈകിയാണെങ്കിലും നാം തിരിച്ചറിയുന്ന കാലമാണിത്. ഭാഷയിലെ അത്തരം ജെൻഡർ മുൻവിധികൾ തിരുത്തി സുപ്രീം കോടതി പുറത്തിറക്കിയ പുതിയ ശൈലീപുസ്തകം ഈ ദിശയിൽ ചരിത്രമുദ്രയാകുന്നു. നവകാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞുള്ള ഈ ഉദ്യമം സ്ത്രീകളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയുള്ളവർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
Results 1-10 of 18