Activate your premium subscription today
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിന്റെ ഞെട്ടലിൽ നാട്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. ഇന്നലെ തെയ്യമിറങ്ങുമ്പോൾ
തിരുവനനന്തപുരം∙ ബിടെക്, എംടെക് ബിരുദധാരികള് ഉള്പ്പെടെ പരിശീലനം പൂര്ത്തിയാക്കിയ 333 പേര് പൊലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്ക്കട എസ്എപി ക്യാംപില് നടന്ന പാസിങ് ഔട്ട് പരേഡില് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്എപി ക്യാംപില് പരിശീലനം പൂര്ത്തിയാക്കിയ 179 പേരും കെഎപി അഞ്ചാം ബറ്റാലിയനില് പരിശീലനം നേടിയ 154 പേരുമാണ് പാസിങ് ഔട്ട് പരേഡില് പങ്കെടുത്തത്.
ഒരു പ്രകൃതി ദുരന്തത്തിന്റെ വേദനകളും ദുരിതങ്ങളും ഗംഗാവലി നദിയുടെ ഇരുകരകളിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒരുവശത്ത് മണ്ണ് മൂടിയ ദേശീയപാതയിലെ രക്ഷാപ്രവർത്തനങ്ങൾ. അവിടെ നദിയിൽ, മലയാളിയായ അർജുനെ തേടി മനസ്സു നിറയെ ഉത്കണ്ഠയും പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർ. മറുവശത്ത് ഉൾവരെ എന്ന പ്രദേശം. അവിടെയും ദുരന്തക്കാഴ്ചകൾ വ്യത്യസ്തമായിരുന്നില്ല. കർണാടക അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ ഉൾവരെയിലേക്ക് വെള്ളം ഇരച്ചെത്തിയത് സൂനാമി പോലെയായിരുന്നു. ആ തീരത്തുമുണ്ടായിരുന്നു സ്വപ്നംകൊണ്ട് വീടുകെട്ടി ജീവിച്ചിരുന്ന മനുഷ്യർ. മണ്ണിടിഞ്ഞ കരയും മറുകരയായ മാടങ്കേരി ഉൾവരെയും തമ്മിൽ ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരമേയുള്ളൂ. പ്രദേശത്തെ ആറിലേറെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയെത്തിയത്. ആ വെള്ളം നദിയിലേക്ക് തിരികെയിറങ്ങിയപ്പോൾ ഒഴുക്കിൽ ഇല്ലാതായത് ഒട്ടേറെ പേരുടെ സ്വപ്നങ്ങളായിരുന്നു. ജീവനും ജീവിതവും തകർക്കപ്പെട്ട ആ ഭൂമിയിൽ മനുഷ്യർ നിർത്താതെ കരയുന്നു. വീട് നഷ്ടപ്പെട്ടവർ, പുഴയിൽ നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെത്താൻ കഴിയാത്തവർ... ദുരന്തത്തിന്റെ നടുക്കം ഇപ്പോഴും ആ മുഖങ്ങളിൽ മഴക്കാറു പോലെ ഇരുണ്ടു നിൽക്കുന്നുണ്ട്. ഗംഗാവലി നദിയുടെ ഇരുകരകളിലെയും ദുരന്തക്കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇരു പ്രദേശങ്ങളിലും സഞ്ചരിച്ച് മലയാള മനോരമ ഫൊട്ടോഗ്രാഫർ അഭിജിത് രവി പകർത്തിയ ചിത്രങ്ങളിലൂടെ...
ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം തന്നിലൂടെ ഒഴുകി വിഴിഞ്ഞം തീരംതൊട്ട് സാക്ഷാത്കരിക്കപ്പെട്ടപ്പോൾ അറബിക്കടലും ഒരു കടലോളം ആഹ്ലാദത്തിലായിരുന്നു. രാത്രി പുറംകടലിൽ നങ്കൂരമിട്ട സാൻഫെർണാണ്ടോ എന്ന കപ്പൽ രാവിലെ 7.15ന് ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. സ്വീകരിക്കാനായി പോയ ടഗ് ബോട്ടുകളുടെ അകമ്പടിയോടെയാണ് മദർഷിപ് വിഴിഞ്ഞത്തേക്ക് എത്തിയത്. ജല റാണിക്ക് ‘വാട്ടർ സല്യൂട്ട്’ നൽകി തീരത്തേക്ക് സ്വാഗതമേകി. ചെണ്ട മേളത്തിന്റെ താളത്തിനൊപ്പം പ്രദേശവാസികൾ വീശിയ ദേശീയപതാകയും പാറിപ്പറന്നു. സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്, എട്ട് ദിവസത്തെ യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. പലകാലങ്ങളായി ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന
സ്ഥാനാർഥി ജയിലിൽ കിടക്കുമ്പോൾ എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും ? പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി അമൃത്പാൽ സിങ്ങാണ് അത്തരത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന നായകൻ. ഖലിസ്ഥാൻ അനുകൂലിയും‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമാണ് ഇദ്ദേഹം. ദേശസുരക്ഷാ നിയമ പ്രകാരം ഒരു വർഷം മുൻപാണ് അറസ്റ്റിലായത്. ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. പക്ഷേ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ഇദ്ദേഹത്തിനു വേണ്ടി വോട്ട് തേടിയിരുന്നു. ഖദൂർ സാഹിബ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കാഴ്ചകൾ...
പൊൻകുന്നം മുതൽ തൊടുപുഴ വരെ 50 കിലോമീറ്റർ സ്റ്റേറ്റ് ഹൈവേ–8ലൂടെ രാത്രിയാത്ര. നല്ല യാത്രാസുഖമുള്ള റോഡ്, പക്ഷേ, റോഡ് മുഴുവൻ ഇരുട്ടാണ്... ചില ഇടങ്ങളിൽ മാത്രം വൈദ്യുത പോസ്റ്റുകളിൽ ലൈറ്റുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അതു വെളിച്ചം പരത്തുന്നുണ്ട്. പണി തീർന്നപ്പോൾ റോഡിലെങ്ങും സോളർ ലൈറ്റുകൾ വച്ചിരുന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളും സ്മാരകങ്ങളും മറ്റു നിർമിതികളും കേരളത്തിലുണ്ട്. ചരിത്രകഥകളും കാഴ്ചകളും തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില് 170 സംരക്ഷിത സ്മാരകങ്ങള് ഉണ്ട്. വകുപ്പിന്റെ ഒരു പ്രധാന ലക്ഷ്യം
വാഷിങ്ടൻ ∙ അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷത്തിലാണു മെക്സിക്കോ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവർ. ലക്ഷക്കണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച ഇന്ത്യൻ സമയം 9ന് പുലർച്ചെ 2.22ന് ആണ് അവസാനിച്ചത്. ഇന്ത്യയിൽ
ഹോളി, പുഞ്ചിരിക്കുന്ന മുഖങ്ങളിൽ നിറങ്ങൾ നിറയുന്ന ദിനം. ഉത്തരേന്ത്യയുടെ ആഘോഷങ്ങളിൽ ഹോളിക്ക് പ്രധാന സ്ഥാനമാണുള്ളത്. മധുരത്തിനൊപ്പം നിറങ്ങളും ചേരുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. രണ്ടു ദിവസമാണ് ഹോളി ആഘോഷത്തിനായി മാറ്റിവയ്ക്കുന്നത്. പൗർണമി ദിനത്തിൽ ആരംഭിക്കുന്ന ആഘോഷം പിറ്റേ ദിവസം നിറങ്ങളുടെ നീരാട്ടിൽ അവസാനിക്കുന്നു. മുഖത്തും മുടിയിലും വസ്ത്രത്തിലും ആളുകൾ പരസ്പരം നിറങ്ങൾ വാരിവിതറും. വർണപ്പൊടികൾ വിതറിയും കുഴലിൽനിന്നു നിറം കലർന്ന വെള്ളം ചീറ്റിയുമൊക്കെയാണ് ആഘോഷം.
കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രാരംഭ മത്സരമായിരുന്ന തിരുവാതിരയുടെ ഫലം മുതൽ തുടങ്ങിയ തമ്മിൽത്തല്ല് സമാപന ഇനമായിരുന്ന സംഘനൃത്ത വേദി വരെ തുടർന്നു. ഒടുവിൽ പരിഹാരമാർഗമെന്ന നിലയിൽ, വൈസ് ചാൻസലർ കലോത്സവംതന്നെ പിരിച്ചുവിട്ടു. അതും എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയുടെ ഒത്താശയോടെ. ഇതിനിടയിൽ പൊലീസുകാർക്ക് പണിയുണ്ടാക്കിയവരിൽ വിദ്യാർഥികൾ മാത്രമല്ല, വിധികർത്താക്കളുമുണ്ട്. കേരള സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറിയാണ് കലോത്സവത്തിന് തിരശ്ശീലവീണത്. അതും അവസാന ഇനം അരങ്ങിലെത്തുന്നതിന് തൊട്ടുമുൻപ്. മാസങ്ങൾ നീണ്ട തയാറെടുപ്പ്, ലക്ഷങ്ങൾ ചെലവഴിച്ചുള്ള വസ്ത്രങ്ങളും ആടയാഭരണങ്ങളും, അവസരംകാത്തുനിന്ന മണിക്കൂറുകൾ... കലോത്സവത്തിലെ അവസാന ഇനമായി നിശ്ചയിച്ചിരുന്ന സംഘനൃത്തത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് നഷ്ടമായത് ഇതെല്ലാമാണ്. വൈസ് ചാൻസലറിന്റെ ഒറ്റ കത്തിന്റെ പേരിൽ പാതിവഴിയിൽ ‘കനലടങ്ങിയ’ കലോത്സവ വേദികളിൽ നിന്നുള്ള കാഴ്ചകളിലേയ്ക്ക്...
Results 1-10 of 569