2005 ഏപ്രിൽ ഒന്നിനാണ് അദ്ഭുതദ്വീപ് എന്ന മലയാള സിനിമ റിലീസ് ചെയ്തത്.
അദ്ഭുതദ്വീപിൽ രാജകുമാരിയായി വേഷമിട്ട മല്ലിക കപൂർ.Image Credit: Instagram/mallikakapoor
Mail This Article
×
ADVERTISEMENT
സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല. മർച്ചന്‍റ് നേവി ഉദ്യോഗസ്ഥന്റെ മകളായി പഞ്ചാബി കുടുംബത്തിൽ ജനിച്ച മല്ലിക കപൂറിന്‍റെ മലയാളത്തിലെ കന്നിചിത്രമായിരുന്നു അദ്ഭുതദ്വീപ്.
2005 ഏപ്രിൽ ഒന്നിനാണ് അദ്ഭുതദ്വീപ് എന്ന മലയാള സിനിമ റിലീസ് ചെയ്തത്. പരിമിതമായ ബഡ്ജറ്റില്‍ ഗിന്നസ് പക്രു ഉൾപ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച സിനിമയായിരുന്നു അദ്ഭുതദ്വീപ്. സിനിമ റിലീസ് ചെയ്തിട്ട് 20 –ാം വർഷത്തിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മല്ലിക സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിങ് കഴിഞ്ഞതിനുശേഷമാണ് മല്ലിക സിനിമയിലേക്ക് പ്രവേശിക്കുന്നത്. 2004ൽ ദിൽ ബെചാര പ്യാർ കാ മാറാ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാ ജീവിതത്തിന്‍റെ തുടക്കം. രണ്ടാമത്തെ ചിത്രമാണ് അദ്ഭുതദ്വീപ്. ആ വർഷം തന്നെ തമിഴിലും താരം അരേങ്ങറി.
മർച്ചന്‍റ് നേവി ഉദ്യോഗസ്ഥന്റെ മകളായി പഞ്ചാബിലാണ് മല്ലിക കപൂറിന്റെ ജനനം.Image Credit: Instagram/mallikakapoor
2 / 17
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിങ് പഠനം.Image Credit: Instagram/mallikakapoor
3 / 17
മോഡലിങ്ങിലേക്ക് ചുവട് വച്ച മല്ലിക പിന്നീട് വെള്ളിത്തിരയിൽ അരേങ്ങറി.Image Credit: Instagram/mallikakapoor
4 / 17
2004ൽ ദിൽ ബെചാര പ്യാർ കാ മാറാ എന്ന ബോളിവുഡിൽ സിനിമയിലൂടെ അഭിനയ ലോകത്തിലേക്ക് അരേങ്ങറിയത്.Image Credit: Instagram/mallikakapoor
5 / 17
2005ൽ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിൽ രാജകുമാരിയായിട്ടാണ് മല്ലിക മലയാളത്തിൽ ചുവട്വച്ചത്.Image Credit: Instagram/mallikakapoor
6 / 17
300ഓളം കൊച്ചുമനുഷ്യരെ ഉൾപ്പെടുത്തി നിർമിച്ച അദ്ഭുതദ്വീപ് മലയാള സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിച്ചു.Image Credit: Instagram/mallikakapoor
7 / 17
സിനിമ മികച്ച വിജയം നേടിയപ്പോൾ, മല്ലിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി.Image Credit: Instagram/mallikakapoor
8 / 17
മലയാളത്തിനു പിന്നാലെ തമിഴ് സിനിമയിലും അഭിനയവസരം ലഭിച്ചു.Image Credit: Instagram/mallikakapoor
9 / 17
2006 അല്ലരേ അല്ലാരിയിലൂടെ തെലുങ്ക് സിനിമയിലും ചുവടുവെച്ചു.Image Credit: Instagram/mallikakapoor
10 / 17
സവി സവി നെനപു (2006) കന്നഡ സിനിമയിലും സാന്നിധ്യം അറിയിച്ചു.Image Credit: Instagram/mallikakapoor
മോഹൻലാലിനൊപ്പം അഭിനയിച്ച 'മാടമ്പി'യാണ് രണ്ടാമത്തെ മലയാളചിത്രം.Image Credit: Instagram/mallikakapoor
13 / 17
വ്യത്യസ്ത ഭാഷകളിലായി 20ഓളം സിനിമകളിൽ അഭിനയിച്ചു.Image Credit: Instagram/mallikakapoor
14 / 17
2013 ഒരു പ്രവാസിയെ വിവാഹം ചെയ്തു. ഇതോടെയാണ് താരം സിനിമയോട് വിടപറഞ്ഞത്.Image Credit: Instagram/mallikakapoor
15 / 17
പുതിയ വഴി തിരഞ്ഞെടുത്ത് മല്ലിക സിനിമ ജീവിതത്തോട് വിടപറയാൻ തീരുമാനിച്ചു.Image Credit: Instagram/mallikakapoor
16 / 17
അമേരിക്കയിലേക്ക് താമസം മാറിയ മല്ലിക സാൻ ഫ്രാൻസിസ്കോയിലാണ് ഇപ്പോൾ താമസിക്കുന്നത്.Image Credit: Instagram/mallikakapoor
17 / 17
2005ൽ പുറത്തിറങ്ങിയ അദ്ഭുതദ്വീപ് സിനിമയുടെ 20-ാം വാർഷികമാണ് ഏപ്രിലിൽ.Image Credit: Instagram/mallikakapoor
2006ൽ അല്ലരേ അല്ലാരി എന്ന സിനിമയിലൂടെ തെലുങ്കിലും,സവി സവി നെനപു എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു. മല്ലിക കപൂറിന്റെ രണ്ടാമത്തെ മലയാള ചിത്രം 2008ൽ ഇറങ്ങിയ മാടമ്പി ആയിരുന്നു.ആറ് മലയാള സിനിമകൾ ഉൾപ്പെടെ ഇരുപത് സിനിമകളിൽ മല്ലിക കപൂർ അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം മോഡലിങ്ങിലും സജീവമായിരുന്നു മല്ലിക കപൂർ. 2013ൽ അമേരിക്കയിൽ താമസിക്കുന്ന പ്രവാസിയെ വിവാഹം ചെയ്ത താരം ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുകയാണ്.
English Summary:
Mallika Kapoor, known for her role in the Malayalam film 'Adbuthadweep', is now settled in San Francisco.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.