Activate your premium subscription today
പാലക്കാട്∙ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ പങ്കെടുത്തു. സ്ഥാനാർഥിയുടെ ജീപ്പിന് മുകളിലേക്ക് കയറിയ സന്ദീപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പിന്നീട് സ്ഥാനാർഥിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു. നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു.
കോട്ടയം∙ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളിൽ സജീവമായി പങ്കെടുത്ത ബാല്യമായിരുന്നു സന്ദീപ് വാരിയരുടേത്. സമര യൗവന കാലത്ത് സന്ദീപ് കറകളഞ്ഞ എസ്എഫ്ഐക്കാരൻ. ഇടതുപക്ഷ ചിന്താഗതിക്കാരനായ അച്ഛൻ ഷൊർണൂരിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ചെത്തല്ലൂർ എൻഎൻഎൻഎം യുപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന അമ്മയാകട്ടെ കോൺഗ്രസുകാരിയും. അടൽ ബിഹാരി വാജ്പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യൻ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തുടങ്ങി.
തിരുവനന്തപുരം∙ പാലക്കാട്ടെ തിരഞ്ഞെടുപ്പ് കണ്വന്ഷന് എത്തിയപ്പോള്‍ കസേര പോലും നല്‍കാതെ അപമാനിച്ച ബിജെപി നേതൃത്വത്തിന് വോട്ടെടുപ്പിനു മുന്‍പ് തന്നെ മറുപടി നല്‍കണമെന്ന യുവനേതാവ് സന്ദീപ് വാരിയരുടെ തീരുമാനത്തിന് കോണ്‍ഗ്രസ് നേതൃത്വം കൈകൊടുത്തതോടെയാണ് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമൊപ്പം കസേര ഇട്ടിരുന്നു സ്നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നുവെന്ന് പറയാന്‍ സന്ദീപിനായത്. കളംമാറി ചവിട്ടിയ പി.സരിന് വിട്ടൊഴിഞ്ഞ ഒറ്റപ്പാലത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
പാലക്കാട് ∙ പരസ്യപ്രചാരണത്തിന് ഇന്നുൾപ്പെടെ മൂന്നു നാൾ മാത്രം. നാലാം നാൾ 19നു നിശ്ശബ്ദ പ്രചാരണമാണ്. അഞ്ചാം നാളായ 20നു പാലക്കാട് പോളിങ് ബൂത്തിലെത്തും.വോട്ടെടുപ്പ് പാലക്കാട് നിയമസഭാ മണ്ഡലത്തിലാണെങ്കിലും അതിന്റെ ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമാകെ അലയടിക്കുന്നു. കൽപാത്തി രഥോത്സവത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിയതിനാൽ പ്രചാരണം കൂടുതൽ ദിവസം ലഭിച്ചെങ്കിലും വിവാദങ്ങൾ ആഞ്ഞടിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് കത്തിപ്പടരുന്നത്. ഇതിനിടെ ആകെ ചർച്ചയിൽ ഇടം പിടിച്ച ജനകീയ വിഷയം നെല്ലു സംഭരണത്തിലെയും വില വിതരണത്തിലെയും പാകപ്പിഴകൾ മാത്രം. അതും കർഷകർ രോഷംകൊണ്ടതോടെയാണു മുന്നണികൾ ചർച്ചയാക്കിയത്. ഇത്രത്തോളം വിവാദങ്ങൾ ഉയർത്തിയ ഉപതിരഞ്ഞെടുപ്പു സംസ്ഥാനത്തു നടന്നിട്ടുണ്ടാകില്ല.
പാലക്കാട് ∙ വോട്ടർപട്ടികയിലെ ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയാറാക്കുന്നു. പാലക്കാട് നിയോജക മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടുള്ളവരുടെ പട്ടികയാണു തയാറാക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ തന്നെ രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർക്ക് ഒരിടത്തു വോട്ടു ചെയ്യാം. ഇത്തരത്തിലുള്ളവരുടെ പട്ടികയും പ്രത്യേകമായി തയാറാക്കുന്നുണ്ട്. ഇതു പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറും. രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തി തിരഞ്ഞെടുപ്പു കമ്മിഷന്റെ മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യും. സത്യവാങ്മൂലവും എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേരു പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും.
പാലക്കാട് ∙ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും സങ്കടങ്ങൾ കേട്ടും നഗരസഭാ പരിധിയിലും കണ്ണാടി പഞ്ചായത്തിലും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ പര്യടനം. ജൈനിമേട് മേനോൻ കോളനിലെത്തിയപ്പോൾ റോഡില്ലാത്തതിന്റെ സങ്കടം. റെയിൽവേ പാതയോടു ചേർന്നുകിടക്കുന്ന ഇവിടെ നടപ്പാതയോ മേൽപാലമോ ഇല്ല.രോഗികളെ ആശുപത്രിയിലെത്തിക്കാൻ
പാലക്കാട് ∙ പിണറായി സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ സിപിഎമ്മിലെ നല്ല സഖാക്കൾ യുഡിഎഫിനു വോട്ടു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അത് യുഡിഎഫിനെ ജയിപ്പിക്കാൻ വേണ്ടി മാത്രമല്ല, സിപിഎം നശിക്കാതിരിക്കാനാണ് അവർ അതു ചെയ്യുക. പ്രതിപക്ഷ നേതാവും ഉപനേതാവും നേതൃത്വം നൽകിയ യുഡിഎഫ് റോഡ് ഷോയുടെ
പാലക്കാട് ∙ നാഡിമിടിപ്പു നോക്കി ഡോക്ടർ ആരോഗ്യം വിലയിരുത്തുന്നതുപോലെ ജനത്തിന്റെ മനസ്സറിഞ്ഞും വിലയിരുത്തിയുമാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ വോട്ടർമാരെ സമീപിക്കുന്നത്. പാലക്കാട് വല്ലാത്തൊരു വികസന മുരടിപ്പിലാണെന്നു പറയുന്ന സ്ഥാനാർഥി അതിന്റെ കാരണവും രാഷ്ട്രീയമരുന്നും വോട്ടർമാരോടു ചുരുക്കി വിവരിക്കുന്നു. വോട്ടർമാരെ പുതിയ രാഷ്ട്രീയസാഹചര്യം വേഗത്തിൽ ബോധ്യപ്പെടുത്തി സമയബന്ധിതമായാണു പര്യടന പരിപാടി. സ്വയം പരിചയപ്പെടുത്തലിനൊപ്പം, സ്റ്റെതസ്കോപ്പ് ചിഹ്നവും വോട്ടിങ് മെഷീനിലെ തന്റെ സ്ഥാനവും ആവർത്തിക്കാൻ മറക്കുന്നില്ല. ഡോക്ടർ പരിശോധിക്കുന്ന രീതി കാണിച്ചാണു ചിഹ്നം അവതരിപ്പിക്കുന്നത്.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബൂത്ത് ലെവൽ ഓഫിസർമാരോട് കലക്ടർ ഡോ.എസ്.ചിത്ര വിശദീകരണം തേടി. ഉച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും. വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിങ് ഓഫിസർമാർക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള
Results 1-10 of 215