Activate your premium subscription today
Tuesday, Apr 1, 2025
സിപിഎമ്മിന്റെ ആഗ്രഹങ്ങളുടെ കേന്ദ്രബിന്ദു കേരളമാണെന്ന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആർഎസ്എസിനെ പ്രതിരോധിക്കാൻ വിശാലമായ ഐക്യമെന്ന സന്ദേശം ഈ സമ്മേളനം നൽകുമെന്നും ജയരാജൻ പറഞ്ഞു. എം.എ. ബേബി ജനറൽ സെക്രട്ടറി ആകുമോയെന്ന ചോദ്യത്തിന് ഇന്ത്യയിലെ പാർട്ടിയെ നയിക്കാൻ സമ്മേളനം ശരിയായ നിലപാടു സ്വീകരിക്കുമെന്നായിരുന്നു ഉത്തരം.
തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസിനു നാളെ മധുരയിൽ കൊടിയുയരുമ്പോൾ, ഉന്നത നേതൃനിരയിൽ കേരള ഘടകം കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. ഇഎംഎസിനു ശേഷം കേരളത്തിൽനിന്നു ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്ന വലിയ ചോദ്യത്തിനും മധുര ഉത്തരം നൽകും. 2012 മുതൽ പിബിയിലുള്ള എം.എ.ബേബിക്കു പിറന്നാൾ സമ്മാനമായി അതു ലഭിക്കണമെങ്കിൽ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. പാർട്ടി കോൺഗ്രസിനു തിരശ്ശീല വീഴുന്നതിനു തലേന്ന്– ഏപ്രിൽ 5 നു ബേബി 72–ാം വയസ്സിലേക്കു കടക്കും.
ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്. ആശ വര്‍ക്കര്‍മാരുടേത് സേവന മേഖലയായിരുന്നു. ആദ്യം അവര്‍ക്ക് ഓണറേറിയം പോലും നല്‍കിയിരുന്നില്ല. അവരുടെ വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് 7,000 രൂപയിലേക്കെത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഇ.പി.ജയരാജന് പറഞ്ഞു.
കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനലിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തിയ വിയോജിപ്പിലൂടെ പി.ജയരാജൻ പ്രകടമാക്കിയത് തന്നെ ബോധപൂർവം തഴഞ്ഞെന്ന കടുത്ത വികാരമാണ്. സംസ്ഥാന കമ്മിറ്റിയിലെ സീനിയർ അംഗങ്ങളിലൊരാളായ പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കാതിരുന്നതു നീതികേടായി കരുതുന്ന അണികളുമേറെ. ജയരാജൻ പരസ്യപ്രതികരണത്തിനു മുതിർന്നില്ല. എന്നാൽ, പുതിയ സംസ്ഥാന നേതൃത്വത്തിനു സമൂഹമാധ്യമത്തിലൂടെ അഭിവാദ്യമർപ്പിക്കാൻ അദ്ദേഹം തയാറായില്ല.
കോട്ടയം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുമോ, മുന്നണിയെ നയിക്കുമോ എന്നീ ചോദ്യങ്ങൾ പ്രസക്തമായിരിക്കെ പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഉചിതമായ നിലപാടാകും പാർട്ടി സ്വീകരിക്കുക. ഭരണരംഗത്തു വരുന്നതിനു പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തേയും ജനസേവന മനോഭാവത്തേയും സത്യസന്ധതയേയും കേരളത്തെ വളർത്താനുള്ള വലിയ നിരീക്ഷണത്തേയും എല്ലാവരും പ്രകീർത്തിക്കുകയാണ്. 75 വയസ്സ് പ്രായപരിധി പാർട്ടിക്കു ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയസമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഇ.പി. ജയരാജൻ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കണ്ണൂർ ∙ സിപിഎമ്മിൽ ഒരാൾക്കുവേണ്ടി മാത്രം പ്രായപരിധി ഇളവെന്ന പ്രചാരണം ദുർവ്യാഖ്യാനമാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. രണ്ടുതവണ എംഎൽഎ ആയവർക്ക് സീറ്റ് നൽകുമോ എന്ന ചർച്ച അനവസരത്തിലാണ്. പുതിയ നേതൃനിര വളർന്നുവരുന്നുണ്ട്. അവരെ ഉയർത്തിക്കൊണ്ടുവരാനാണ് രണ്ടുതവണ എന്ന നിബന്ധന നിശ്ചയിച്ചത്. വീണ്ടും അധികാരത്തിലേറിയാൽ ക്യാപ്റ്റൻ എന്ന രീതിയിൽ പിണറായി തന്നെയാകുമോ നയിക്കുകയെന്ന ചോദ്യത്തിന് ഇ.പിയുടെ മറുപടി ഇങ്ങനെ: ‘ഇപ്പോൾ ക്യാപ്റ്റൻ നയിച്ചുകൊണ്ടിരിക്കുകയാണല്ലോ. പിന്നെയാ ചോദ്യത്തിലെന്തു പ്രസക്തി.’
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
കണ്ണൂര്‍ ∙ ഗ്ലൂക്കോസിനേക്കാൾ പവര്‍ഫുള്ളായ പാനീയമായിരുന്നു തെങ്ങില്‍നിന്നു ശേഖരിക്കുന്ന ഇളംകള്ളെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നു. ഇളനീരിനേക്കാളും ഔഷധവീര്യമുള്ളതാണ് ഇതെന്നും ജയരാജൻ പറഞ്ഞു. മദ്യപാനികളെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ജയരാജന്റെ പ്രതികരണം.
തിരുവനന്തപുരം∙ ‘കട്ടൻചായയും പരിപ്പുവടയും’ പരാമർശം താൻ 40 വർഷം മുൻപു നടത്തിയതാണെന്നും അടുത്തകാലത്തുണ്ടായതെന്ന നിലയ്ക്കു മാധ്യമങ്ങൾ ഇതു വിവാദമാക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കമ്യൂണിസ്റ്റുകൾ പല്ലുതേക്കരുത്, കുളിക്കരുത്, കട്ടൻചായയും പരിപ്പുവടയും കഴിച്ചിങ്ങനെ പോകണം എന്നാഗ്രഹിക്കുന്നവരുണ്ട്. കാലോചിതമായി മാറ്റങ്ങൾ വരണമെന്നുദ്ദേശിച്ചു താൻ നടത്തിയ പ്രസ്താവന പുതിയതെന്ന നിലയ്ക്കു പ്രചരിപ്പിക്കുകയാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘മവാസോ’ സ്റ്റാർട്ടപ് ഫെസ്റ്റിവലിൽ ഇ.പി.ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം∙ കൊല്ലത്ത് അടുത്തമാസം 6ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം നേതൃതലത്തിൽ കാര്യമായ മാറ്റങ്ങൾക്കു വേദിയാകും. 75 വയസ്സ് എന്ന പ്രായപരിധിയുടെ പേരിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെ എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിവാകുകയാണ്. പ്രായപരിധി പിന്നിടുന്നവർ സംസ്ഥാന കമ്മിറ്റിയിലുമുണ്ട്.
Results 1-10 of 782
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.