Activate your premium subscription today
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ തപാൽ ജീവനക്കാരുടെ വക ഏകാദശി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു. കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളവും രാത്രി വിളക്ക് എഴുന്നള്ളിപ്പിന് പരയ്ക്കാട് തങ്കപ്പമാരാരുടെ പഞ്ചവാദ്യവും അകമ്പടിയായി. തപാൽ വകുപ്പിലെ മെമ്പർ പോസ്റ്റ് മജിതേന്ദ്ര ഗുപ്ത, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വെങ്കിടേശ്വരലു എന്നിവർ വിളക്കു തെളിച്ചു.ഇന്ന് ഗുരുവായൂർ വി.ബാലകൃഷ്ണൻ നായരുടെ ഏകാദശി വിളക്കാണ്. നാളെ കോടതി വിളക്ക്.
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി വിളക്കിന്റെ ആദ്യ ദിവസം വിളക്കു മാടത്തിലെ എണ്ണായിരത്തോളം ഓട്ടു വിളക്കുകളിൽ നറുനെയ് ദീപം തെളിഞ്ഞു. ശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഗുരുവായൂർ രാജശേഖരൻ കണ്ണന്റെ തങ്കത്തിടമ്പും കോലവും എഴുന്നള്ളിച്ചു. കൊമ്പന്മാരായ വിനായകനും രവികൃഷ്ണനും ഇടംവലം നിരന്നു. മുന്നിൽ
ഗുരുവായൂർ ∙ മണ്ഡല മകരവിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട് 3.30നു തുറക്കും. നട തുറന്നയുടൻ ശീവേലി എഴുന്നള്ളിപ്പ്. തുടർന്ന് ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. ഈ ദിവസങ്ങളിൽ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ 30 ദിവസത്തെ ഏകാദശി വിളക്കുകൾ തിങ്കളാഴ്ച ആരംഭിക്കും. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഡിസംബർ 11നാണ് ഏകാദശി. നൂറ്റാണ്ടുകളായി ഏകാദശി ദിവസം ആചരിക്കുന്ന ഉദയാസ്തമയപൂജ ഇക്കുറി ഉണ്ടാവില്ല. ദേവസ്വം നേരിട്ടാണ് ഈ ഉദയാസ്തമയ പൂജ നടത്തിയിരുന്നത്. തിരക്കായതിനാൽ ഡിസംബർ 11ന്റെ പൂജയ്ക്കു
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ രണ്ടു ദിവസമായി ദർശനത്തിന് വൻ തിരക്ക്. ദീപാവലി അവധിക്കെത്തിയവരിൽ തമിഴ് നാട്ടുകാരാണ് ഏറെയും. ഇന്നലെ ക്ഷേത്രത്തിൽ 192 വിവാഹങ്ങൾ നടന്നു. ഇന്നർ ഔട്ടർ റിങ് റോഡുകളിൽ ഗതാഗത കുരുക്കായി.റോഡരികിലടക്കം വാഹനങ്ങളുടെ വൻ നിരയായിരുന്നു ശനിയാഴ്ച രാത്രി മുതൽ മുറി കിട്ടാതെ ഭക്തർ വലഞ്ഞു.
ഗുരുവായൂർ ∙ശബരിമല സീസണിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പാർക്കിങ്ങിന് കൂടുതൽ സ്ഥലം ഏർപ്പെടുത്തും. പാഞ്ചജന്യത്തിന് പിന്നിലെ ദേവസ്വം ക്വാർട്ടേഴ്സ് സ്ഥലം പാർക്കിങ് ഗ്രൗണ്ടാക്കും. കിഴക്കേനട അമ്പാടി പാർക്കിങ് ഗ്രൗണ്ടിൽ നഗരസഭ
തൃശൂർ∙ ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണം. വിവരാവകാശ പ്രവർത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വർണത്തിന്റെ കണക്ക് പുറത്തുവന്നത്. ഇതിൽ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിൽ 869 കിലോ സ്വർണം, നിക്ഷേപിച്ചിരിക്കുകയാണ്. ഇതുവഴി 7 കോടിയോളം രൂപ പലിശ ഇനത്തിൽ ദേവസ്വത്തിന് എല്ലാ വർഷവും ലഭിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തൃശൂർ, മലപ്പുറം ജില്ലകളില് വർഷങ്ങളായി പൂജക്കദളി കൃഷി ചെയ്യുന്നവരുണ്ട്. പൊതുവേ കിലോയ്ക്ക് 80 രൂപയില് താഴ്ത്തി കദളിക്കുല വില്ക്കേണ്ടി വരാറില്ല. ഇപ്പോഴത് 130–140 രൂപയിൽ എത്തിനിൽക്കുന്നു. ക്ഷേത്രങ്ങളിലേക്ക്, പ്രധാനമായും ഗുരുവായൂര് ക്ഷേത്രത്തിലേക്കു നിവേദ്യത്തിനെടുക്കുന്ന ഇനമാണ് പൂജക്കദളി.
പാവറട്ടി ∙ കേരളീയ ചുമർചിത്രശൈലിയിൽ ഭൂലോക വൈകുണ്ഠം ചുമർചിത്രം പൂർത്തിയായി.ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻബാബുവും ശിഷ്യൻ ജയൻ അക്കിക്കാവും ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. 8 അടി നീളത്തിലും 5 അടി വീതിയിലുമുള്ള ക്യാൻവാസിലാണ് രചന. 42 ദേവരൂപങ്ങളാണ് ചിത്രത്തിലുള്ളത്.
ഗുരുവായൂർ∙ നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഗുരുവായൂർ ഉണ്ണിക്കണ്ണനെ പൂജിക്കാന് അവസരവും അസുലഭ ഭാഗ്യവും ലഭിച്ച ആഹ്ലാദത്തിലും ആനന്ദനിർവൃതിയിലുമാണ് ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പട്ട തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരി. ഇതോടൊപ്പം തന്നെ തികഞ്ഞ സന്താേഷത്തിലാണ് കുടുംബാംഗങ്ങളും
Results 1-10 of 313