Activate your premium subscription today
ബ്രിസ്ബെയ്ൻ ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 7–6ന് മറികടന്ന് ആതിഥേയരായ ഓസ്ട്രേലിയ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ കടന്നു. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സെമിയിൽ പ്രവേശിക്കുന്നത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കൊളംബിയയെ 2–1ന് തോൽപിച്ച ഇംഗ്ലണ്ടും സെമി ബെർത്ത് ഉറപ്പിച്ചു. സെമിയിൽ ഇരുടീമുകളും ഏറ്റുമുട്ടും.
ബ്യൂനസ് ഐറിസ്∙ അർജന്റീന ദേശീയ ടീമിനായി കരിയറിലെ നൂറാം ഗോൾ സ്വന്തമാക്കി ലയണൽ മെസ്സി. ദുർബലരായ കുറസോയെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണു ലോകചാംപ്യൻമാരായ അർജന്റീന തോൽപിച്ചത്. മെസ്സി ഹാട്രിക് നേടി. 20–ാം മിനിറ്റിലെ ആദ്യ ഗോളോടെ മെസ്സി അർജന്റീനയ്ക്കായുള്ള നൂറാം ഗോള്‍ തികച്ചു.
ടാങ്കിയർ (മൊറോക്കോ)∙ ഖത്തർ ലോകകപ്പിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീൽ ഫുട്ബോൾ ടീമിനു തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോയാണു ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചത്. മൊറോക്കോയ്ക്കായി സോഫിയൻ ബൗഫൽ (29–ാം മിനിറ്റ്), അബ്ദുൽഹമീദ് സാബിരി (79) എന്നിവരാണു
രണ്ട് സെന്റീമീറ്റര്‍ നീളത്തില്‍ കളര്‍ പെന്‍സിലില്‍ ഫുട്ബോള്‍ ലോകകപ്പിന്റെ കുഞ്ഞന്‍ മാതൃക നിര്‍മിച്ച് നാലാം ക്ലാസുകാരന്. മലപ്പുറം വണ്ടൂരിലെ അബി ഷെരീഫ് - സെറീന ദമ്പതികളുടെ മകന് ഷാബിൻ ഹുസൈനാണ് പെന്‍സിലില്‍ ലോകകപ്പിന്റെ കുഞ്ഞന്‍ മാതൃക നിര്‍മിച്ചത്. പിതാവ് അബി ഷരീഫ് മുന്‍പ് ലോകകപ്പിന്റെ കൂറ്റന്‍
ബ്യൂനസ് ഐറിസ് ∙ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ആ മാന്ത്രിക രാവ് ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ അർജന്റീന ആരാധകർ പുനഃസൃഷ്ടിച്ചു. ലോക ജേതാക്കളായതിനുശേഷം ആദ്യമായി സ്വന്തം രാജ്യത്ത് കളിക്കാനിറങ്ങിയ അർജന്റീന ടീം എൺപതിനായിരത്തിലേറെ ആരാധകർക്കൊപ്പം ആവേശത്തിന്റെ നീലവാനിലേക്കുയർന്നു. തന്റെ പേരെഴുതിയ 10–ാം നമ്പർ ജഴ്സിയുമായി പാനമയ്ക്കെതിരെയുള്ള സൗഹൃദ മത്സരം കാണാനെത്തിയ ആരാധകർക്ക് മെസ്സി സമ്മാനമായി നൽകിയത് 89–ാം മിനിറ്റിൽ സുന്ദരമായ ഒരു ഫ്രീകിക്ക് ഗോൾ.
ബ്യൂനസ് ഐറിസ്∙ ഖത്തറിൽ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്കു വിജയം. പാനമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ മെസ്സി തന്റെ കരിയറിലെ എണ്ണൂറാം ഗോളും തികച്ചു.
ലോകജേതാക്കളായ അർജന്റീന ടീം നാട്ടിലെ ആരാധകർക്കു മുന്നിൽ കളിക്കാനിറങ്ങുന്നു. 23ന് ബ്യൂണസ് ഐറിസിലെ മോണുമെന്റൽ ഡെ നുനെസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നു.
വാഷിങ്ടൻ ∙ യുഎസിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിൽ 104 മത്സരങ്ങളുണ്ടായിരിക്കുമെന്ന് ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫ അറിയിച്ചു. ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി വർധിക്കുന്നതോടെയാണിത്. 1998 ലോകകപ്പ് മുതൽ ഒരു ടൂർണമെന്റിൽ 64 മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. 4 ടീമുകളടങ്ങുന്ന 12
ബ്യൂനസ് ഐറിസ്∙ അർജന്റീനയ്ക്കായി ലോകകപ്പ് മത്സരങ്ങളിൽ ഉപയോഗിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ ഫ്രാൻസിനെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ അടക്കം ഉപയോഗിച്ച ഗ്ലൗവിനു കിട്ടിയത് 45,000 ഡോളറാണ്. കുട്ടികൾക്ക് കാൻസർ
പാരിസ്∙ 36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്കായി മെസി ഓർഡർ ചെയ്തിരിക്കുന്നത്. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചിലവാക്കുന്നത് 1.73 കോടി രൂപയും.
Results 1-10 of 660