Activate your premium subscription today
Tuesday, Apr 1, 2025
സിഡ്നി∙ ക്രിക്കറ്റ് വൃത്തങ്ങളെ ഞെട്ടിച്ച് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി അടുത്ത രണ്ടു സീസണുകളിൽ ബിഗ്ബാഷ് ലീഗിൽ കളിക്കുമെന്ന് സിഡ്നി സിക്സേഴ്സിന്റെ പ്രഖ്യാപനം. ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ മൂന്നു തവണ ചാംപ്യൻമാരായിട്ടുള്ള ടീമാണ് സിഡ്നി സിക്സേഴ്സ്. വിരാട് കോലിയെ രണ്ടു വർഷ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) ‘ട്രോളി’ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. ഇതുവരെ ഒരു ട്രോഫി പോലും നേടാനാകാത്ത ആർസിബിയെ ‘പാവപ്പെട്ടവർ’ എന്നു വിശേഷിപ്പിച്ച
ബെംഗളൂരുവിന്റെ ടോപ് സ്കോറർ രജത് പാട്ടിദാറിനെ 3 തവണയാണ് ചെന്നൈ ഫീൽഡർമാർ കൈവിട്ടത്. ജഡേജ എറിഞ്ഞ 12–ാം ഓവറിൽ പാട്ടിദാർ ഉയർത്തിയടിച്ച പന്ത് ലോങ് ഓഫിൽ ദീപക് ഹൂഡയുടെ കയ്യിൽ തട്ടിത്തെറിക്കുമ്പോൾ ബെംഗളൂരു ക്യാപ്റ്റന്റെ വ്യക്തിഗത സ്കോർ 17 മാത്രമായിരുന്നു. അടുത്ത ഓവറിൽ പാട്ടിദാറിന് ജീവൻ കിട്ടിയത് രണ്ടു തവണ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വൈകി ബാറ്റിങ്ങിനിറങ്ങിയ വെറ്ററൻ താരം എം.എസ്. ധോണിക്കു രൂക്ഷവിമർശനം. സാധാരണയായി ഫിനിഷറുടെ റോളിൽ ഇറങ്ങാറുള്ള ധോണി, ആർസിബിക്കെതിരെ വൈകിയാണു ബാറ്റിങ്ങിന് ഇറങ്ങിയത്. ധോണി ക്രീസിലെത്തുമ്പോഴേക്കും ചെന്നൈ തോൽവി ഏറക്കുറെ ഉറപ്പിച്ചിരുന്നു.
എം.എസ്.ധോണിയുടെ ബാറ്റിങ് കാണണമെന്ന ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടെ വലിയ മോഹം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബോളർമാർ സാധിച്ചു കൊടുത്തു! ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടിൽ ‘കളി’ പഠിപ്പിച്ച ബെംഗളൂരുവിന് ഐപിഎൽ ക്രിക്കറ്റിൽ 50 റൺസിന്റെ ഉജ്വലജയം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. ചെന്നൈ– 20 ഓവറിൽ 8ന് 146.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ ഹെൽമറ്റിൽ പന്തിടിച്ചതിനു പിന്നാലെ സിക്സർ പറത്തി സൂപ്പർ താരം വിരാട് കോലിയുടെ മറുപടി. മത്സരത്തിൽ 30 പന്തുകൾ നേരിട്ട കോടി 31 റൺസെടുത്താണു പുറത്തായത്. ആർസിബി ഇന്നിങ്സിന്റെ 11–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചരിത്ര വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ കുതിപ്പു തുടരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 50 റൺസ് വിജയമാണ് ആർസിബി നേടിയത്. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 17 വർഷങ്ങൾക്കു ശേഷമാണ് ചെന്നൈയുടെ
വിരാട് കോലിയുടെ അനുമതിയില്ലാതെ താരത്തിന്റെ ബാഗ് തുറന്ന് പെർഫ്യൂം എടുത്ത് ഉപയോഗിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലെ യുവതാരം. ആർസിബി താരം സ്വാസ്തിക് ചികാരയാണ് കോലിയുടെ ബാഗ് തുറന്ന് പെർഫ്യൂം ഉപയോഗിച്ച് ടീം ക്യാംപിനെയാകെ ഞെട്ടിച്ചത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുറത്തിറക്കിയ വിഡിയോയിൽ ക്യാപ്റ്റൻ
ഐപിഎല്‍ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 174 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കൊൽക്കത്ത∙ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സൃഷ്ടിച്ച മഴപോലും മാറിനിന്ന ആവേശസന്ധ്യയിൽ ഈഡൻ ഗാർഡൻസിനെ വർണശബളമാക്കിയ താരപ്പകിട്ടിന്റെ അകമ്പടിയോടെ ഐപിഎൽ 18–ാം സീസണിനു തുടക്കം. ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ്ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളും ചേർന്നതോടെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങ് ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാൽ, കരൺ ഓജ്ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.
Results 1-10 of 529
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.