Activate your premium subscription today
കൊച്ചി ∙ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ്ഡിസി) സഹകരിച്ച് കുസാറ്റ് നടത്തുന്ന വിവിധ പ്രോഗ്രാമുകള്‍ക്ക് യുകെ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (ഐഒഎ) അംഗീകാരം. ഐഒഎയുടെ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ് കുസാറ്റ്. നവംബര്‍ 12 ന്
ന്യൂഡൽഹി ∙ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം നടപ്പാക്കാനുള്ള നടപടികളിലേക്കു കേന്ദ്ര സർക്കാർ കടക്കുന്നു. നിയമം പാസാക്കിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തേക്കും. വിവരസുരക്ഷാ ബോർഡും നിലവിൽ വന്നേക്കും. വിവരസുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കു വൻതുക പിഴ ചുമത്താൻ അധികാരമുള്ള സംവിധാനമാണു വിവര സുരക്ഷാ ബോർഡ്. ബോർഡിന്റെ പ്രവർത്തനം പൂർണമായും ഓൺലൈൻ ആയിരിക്കുമെന്നു കേന്ദ്രം മുൻപു തന്നെ അറിയിച്ചിരുന്നു.
ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ സ്ഥാപനത്തിന് ഒന്നര ലക്ഷം ഡോളർ പിഴ ചുമത്തിയതായി ഖത്തർ ഫിനാൻഷ്യൽ സെന്ററിന് കീഴിലെ ഡേറ്റ പ്രൊട്ടക്ഷൻ ഓഫിസ് അറിയിച്ചു.
ന്യൂഡൽഹി ∙ ലബനനിലെ പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിൽക്കുന്ന ഇലക്ട്രോണിക് സാമഗ്രികൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കാൻ കേന്ദ്രം നീക്കം തുടങ്ങി. കഴിഞ്ഞ ഏപ്രിലിൽ സിസിടിവി ക്യാമറകൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കിയിരുന്നു. ഇതിനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള
വിൻഡോസ് സുരക്ഷ വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായ് മൈക്രോസോഫ്റ്റ്. ഈ വർഷമാദ്യം ക്രൗഡ്സ്ട്രൈക്ക് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് പുതിയ നീക്കം
വൻകിട കമ്പനികളുടെ വിജയത്തിന്റെ പിന്നിൽ ചില തലകളുണ്ടെന്ന് ചുമ്മാതെ പറയുന്നതാണോ? ഡിജിറ്റൽ കാലത്ത് അങ്ങനെ കമ്പനികളുടെ ജാതകം എഴുതുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ഉപഭോക്താവിന്റെ അഭിരുചി മുതൽ ഭാവിയിൽ എപ്പോൾ ഉൽപന്നം വീണ്ടും വാങ്ങുമെന്നു വരെ പ്രവചിക്കുന്നവർ. അത്യന്തം മൽസരം നിറഞ്ഞ വിപണിയിൽ കളം
ന്യൂഡൽഹി ∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡേറ്റാ ബാങ്കിൽനിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്നു സംസ്ഥാനങ്ങളിൽനിന്നായി നാലുപേർ അറസ്റ്റിൽ. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്
തിരുവനന്തപുരം ∙ തിരഞ്ഞെടുക്കപ്പെട്ട ക്യാംപസുകളിൽനിന്നുള്ള 2000 വിദ്യാർഥികളെ സൈബർ സുരക്ഷാ കേഡറ്റുകളാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ സൈബർ സ്കിൽ പ്രോഗ്രാമിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് ആറിനുള്ള ഓൺലൈൻ പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രഭാഷണത്തോടെയാണ് പ്രോഗ്രാമിനു
ന്യൂഡൽഹി∙ പുതിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിലെ (ഡിപിഡിപി) വ്യവസ്ഥകൾ പാലിക്കാൻ ചെറുകിട–ഇടത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ ചട്ടക്കൂടിലേക്കുള്ള മാറ്റം സുഗമമാക്കാനാണിത്. വൻകിട കമ്പനികൾക്ക് കുറച്ചുസമയം മാത്രമേ ലഭിക്കൂ. വിവരസുരക്ഷാ
‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു കുമാരനാശാൻ പാടിയത് ‘ഡേറ്റയാണഖിലസാരമൂഴിയിൽ’ എന്ന് മാറ്റിപ്പാടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഡേറ്റയുമായി അത്രമേൽ ബന്ധപ്പെട്ടാണ് നമ്മുടെയൊക്കെ ദിവസേനയുള്ള ഡിജിറ്റൽ ജീവിതം. ഈ ഡേറ്റയുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ അധികം വൈകാതെ യാഥാർഥ്യമാകും. 6 വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പരിഷ്കരിച്ച ബിൽ പാർലമെന്റിലെത്തിയിരിക്കുന്നത്. ബിൽ ലോക്സഭയിൽ പാസായി.
Results 1-10 of 28