ADVERTISEMENT

തിരുവനന്തപുരം∙ സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ്‌വെയറിന്റെ കീഴിൽ കൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാരുമായി കരാറിൽ വരെയെത്തിയ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) പിൻവാങ്ങുന്നു. 3 വർഷമായിട്ടും കരാറിൽ തീരുമാനമാകാത്തതിനാൽ അന്നത്തെ കരാർ തുകയ്ക്ക് ഇനി സാധിക്കില്ലെന്നാണു കമ്പനി നിലപാടെന്നാണു വിവരം. പിൻവാങ്ങുന്നതായി കാണിച്ച് കമ്പനി സഹകരണ റജിസ്ട്രാർക്ക് കത്ത് നൽകി. 206 കോടി രൂപയ്ക്കായിരുന്നു 3 വർഷം മുൻപു തുടങ്ങിയ ചർച്ചകൾക്കൊടുവിൽ തീരുമാനമായത്.

കരാറിലേക്കു പോകുന്ന അന്തിമ നടപടി വരെയെത്തിയിട്ടും സഹകരണ റജിസ്ട്രാർമാർ ഒപ്പിടാൻ മടികാണിച്ചു. 3 വർഷം മുൻപ് ഉദ്യോഗസ്ഥതലത്തിൽ തട്ടിക്കളിച്ച് ഒടുവിൽ തീരുമാനത്തിനായി മന്ത്രി വി.എൻ.വാസവൻ മന്ത്രിസഭയിൽ വച്ചാണു കരാറിന് അനുമതി വാങ്ങിയത്. ആദ്യം 60 കോടി രൂപയും, പിന്നീട് 6 വർഷമായി വാടകയായി ബാക്കി തുകയും നൽകേണ്ടിയിരുന്നു. ഇതിനായി സഹകരണ സംഘങ്ങൾ തന്നെ തുക നൽകുന്നതായിരുന്നു രീതി.

കേന്ദ്രസർക്കാരിന്റെ ഏകീകൃത സോഫ്റ്റ്‌വെയറിൽ ഉൾപ്പെട്ടാൽ കേരളത്തിന്റെ എല്ലാ ഡേറ്റയും കേന്ദ്രസർക്കാരിനു കാണാനാകുമെന്ന പേടിയിലാണു കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയറിനെ വെട്ടി സ്വന്തം നിലയ്ക്ക് സോഫ്റ്റ്‌വെയറിലേക്കു സംസ്ഥാനം പോയത്.

representative image (Photo Credit:BalkansCat/istockphoto)
representative image (Photo Credit:BalkansCat/istockphoto)

ക്ലൗഡ് വാടകയും മറ്റും കൂടിയെന്നും ഇപ്പോഴത്തെ തുകയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നുമാണ് ടിസിഎസ് വാദമെന്നാണു സൂചന. വകുപ്പിന്റെ ആവശ്യമനുസരിച്ച് സോഫ്റ്റ്‌വെയറിൽ വരുത്തുന്ന മാറ്റങ്ങൾക്കു കമ്പനി പണം ആവശ്യപ്പെട്ടെന്നും പണം നൽകിയാൽ അതിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കു വേണമെന്നും വകുപ്പ് നിലപാടെടുത്തു. ഇതിലാണു തർക്കമെന്നാണു വകുപ്പിന്റെ വാദം.

തട്ടിപ്പിന് പിടിവീഴും

സിപിഎമ്മിനെയും സഹകരണ മേഖലയെയും പ്രതിസന്ധിയിലാക്കിയ കരുവന്നൂർ ബാങ്ക് ഇടപാടുകൾ ആരുമറിയാതെ പോയത് ബാങ്ക് പ്രാദേശികമായി വാങ്ങിയ സോഫ്റ്റ്‌വെയറിൽ കൃത്രിമത്വം കാണിച്ച് തട്ടിപ്പ് നടത്തിയതിനാലാണ്. ഓഡിറ്റർമാർക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ബാങ്കുകൾ സ്വന്തം നിലയ്ക്ക് സോഫ്റ്റ്‌വെയറുകളിൽ തട്ടിപ്പ് നടത്തുന്നു. ഏകീകൃത സോഫ്റ്റ്‌വെയർ ഇല്ലാത്തതിനാൽ ഓഡിറ്റിൽ പോലും സുതാര്യതയില്ലാത്ത സ്ഥിതിയാണ്. എല്ലാ ബാങ്കുകളും സ്വന്തം സോഫ്റ്റ്‌വെയറുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ ഓഡിറ്റിങ് സംഘത്തെ കാണിക്കാത്ത ഡേറ്റ ഉണ്ടെന്നാണു പരാതി.

English Summary:

TCS withdraws from Kerala's unified software project for cooperative societies citing delays and cost escalations. The move raises concerns about data security and potential fraud in the cooperative sector.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com