Activate your premium subscription today
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാറദ് കഷ്നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായ ചാൾസ് കഷ്നറെ ഫ്രാൻസിലെ അംബാസഡറായി നിയോഗിച്ചതായി ട്രംപ് അറിയിച്ചു.
പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫിസ് മോട്ടോർ സൈക്കിൾ യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ വാഹാനാപകടത്തിൽ കൊല്ലപ്പെട്ടു. ട്രാഫിക് എൻഫോഴ്സ്മന്റിലെ ഡെപ്യൂട്ടികളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 6 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെയും പങ്കാളി ബുച്ച് വിൽമോറിന്റെയും ആരോഗ്യത്തെക്കുറിച്ച് ആശങ്ക വർധിച്ചു.
ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ തലവനായി മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ചു.
റ്റാംപ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കലോത്സവം ഇന്ന്. ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.
പാം ബീച്ച് (ഫ്ലോറിഡ) ∙ അമേരിക്കൻ ഇന്ത്യൻ വംശജനായ മുൻ ലൂസിയാന ഗവർണർ ബോബി ജിൻഡാലിന് ഭരണത്തിൽ കാബിനറ്റ് റോളിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തിപ്പെടുന്നു.
ഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയില് വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി റിപ്പോർട്ട്. അതേസമയം ക്രെംലിൻ വക്താവ് ഈ വാർത്ത നിഷേധിച്ചു.
മയാമി, ഫ്ലോറിഡാ ∙ പാമ്പനോ ബീച്ച് സിറ്റി കമ്മിഷണറായി മത്സരിക്കുന്ന സാജൻ കുര്യൻ വിവിധ വിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അംഗീകാരങ്ങളും എന്ടോഴ്റസ്മെന്റുകളും ലഭിച്ചു വിജയം ഉറപ്പാക്കുകയാണ്.
ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്നാനായ റീജനിലെ വിവിധ ഇടവകളിൽ തുടക്കം. റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ 2024 - 2025 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക സഹവികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജനൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്.വി.എം., യൂണിറ്റ് ഓർഗനൈസർ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ എന്നിവർ സംസാരിച്ചു.
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയിൽ ഈ വർഷം 13 പേർ മരിച്ചു. 2024ൽ 74 പേരിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
Results 1-10 of 92