ADVERTISEMENT

തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സ്ഥാപിച്ച ചില്ല് പാലം പൊട്ടയതില്‍ അട്ടിമറി സംശയിച്ച് പാലം നിര്‍മാതാക്കള്‍. അന്വേഷണം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റി പൊലീസിന് പരാതി നല്‍കി. 1.20 കോടിരൂപ ചിലവിട്ട് നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പൊട്ടലുണ്ടായിരിക്കുന്നത്. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഉദ്ഘാടനത്തിനായി ഒരുങ്ങിയ ചില്ലുപാലമാണിത്. കോഴിക്കോട് എന്‍.ഐ.ടിയുള്‍പ്പെടേ സുരക്ഷാ പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പാലം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാത്രമാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്. അങ്ങനിയിരിക്കെയാണ് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ചില്ലുപാളി പൊട്ടിയതായുള്ള വിവരം പുറത്തുവരുന്നത്. ചില്ല് പൊട്ടിയിട്ടില്ല. പോറലേല്‍ക്കുകയാണ് ചെയ്തതെന്നാണ് പാലം നിര്‍മിച്ച വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റിയുടെ വാദം. പക്ഷേ, എങ്ങനെ പോറലേറ്റു എന്നതു പരിശോധിക്കണം. അതിനായാണ് പൊലീസ് പരാതി.

തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സ്ഥാപിക്കുന്ന ഗ്ലാസ് ബ്രിജിന്റെ രൂപരേഖ.
തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സ്ഥാപിക്കുന്ന ഗ്ലാസ് ബ്രിജിന്റെ രൂപരേഖ.

പാലത്തിന്‍റെ ഒരു ഭാഗത്ത് മാത്രമാണ് സി.സി.ടി.വി ക്യാമറയുള്ളത്. അതിനാല്‍ ആരെങ്കിലും ബോധപൂര്‍വ്വം ഗ്ലാസ് തകര്‍ത്തതാണെങ്കിലും ക്യാമറയില്‍ പതിയണമെന്നില്ല. പൊട്ടിയ ഗ്ലാസിന് പകരമായി പുതിയ ഗ്ലാസിന് ഓഡര്‍ നല്‍കിയിട്ടുണ്ട്. അത് സ്ഥാപിച്ച് പാലത്തിന്‍റെ ഉദ്ഘാടന തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. പാലത്തിന്‍റെ സുരക്ഷയില്‍ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.

സാഹസിക ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ആദ്യത്തെ ഗ്ലാസ് ബ്രിജാണ് വിനോദസഞ്ചാരികളെ കാത്ത് കിടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിജാണിത്. കൃത്രിമ മഞ്ഞും ചാറ്റൽ മഴയ്ക്കും പുറമേ എൽഇഡി സ്ക്രീനിന്റെ സഹായത്തോടെ പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും ബ്രിജിൽ ഒരുക്കിയിട്ടുണ്ട്. 75 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റർ നീളമാണുള്ളത്. ഗ്ലാസ് ബ്രിജിൽ നിന്നുനോക്കിയാൽ സഞ്ചാരികൾക്ക് ആക്കുളം കായലും മനോഹരമായ ഭൂപ്രകൃതിയും കാണാൻ കഴിയും. 2023 മേയ് മാസത്തിൽ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിജ് പ്രഖ്യാപനം നടത്തിയത്. വിവിധ കാരണങ്ങളാൽ നിർമാണം വൈകിയിരുന്നു.

glass-bridge-akkulam
English Summary:

Glass bridge broken before inaugration in Thiruvananthapuram.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com