ADVERTISEMENT

ഷാംപെയിൻ പോലെ നുരഞ്ഞു പതഞ്ഞു കൊണ്ടിരിക്കുന്ന ഒരു തടാകമുണ്ട്. അരികുകൾ ചുവപ്പും മറ്റു ഭാഗം പല നിറങ്ങളിലുമാണ്. കാഴ്ചക്കാരിൽ വിസ്മയം നിറയ്ക്കും. ഇൗ കാഴ്ച തേടി പ്രതിവർഷം ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.

ന്യൂസിലാന്‍ഡിലെ നോർത്ത് ദ്വീപിലെ വയറ്റാപു ജിയോതർമൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചൂടുനീരുറവയാണ് ഷാംപെയ്ൻ പൂള്‍. സദാസമയവും നുരഞ്ഞ് പതഞ്ഞാണ് തടാകത്തിലെ ജലം. കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്റെ നിരന്തരമായ ഒഴുക്കിൽ നിന്നാണ് ഷാംപെയ്ൻ പൂൾ എന്ന പേര് ഉരുത്തിരിഞ്ഞത്. ധാതുക്കളുടെയും സിലിക്കേറ്റിന്റെയും സമ്പന്നമായ നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായ നിറങ്ങളാണ് ഈ തടാകത്തിനുള്ളത്. കടും ചുവപ്പും ഓറഞ്ചും മഞ്ഞയും കലർന്ന ഇൗ തടാകം കാഴ്ചയിൽ അതിമനോഹരമാണ്.

Champagne-Pool-in-New-Zealand3
By Maridav/shutterstock

ഷാംപെയ്ൻ പൂൾ അസാധാരണമായ ഒരു അഗ്നിപർവത തടാകത്തിന്റെ ഭാഗമാണ്, 900 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ജലവൈദ്യുത പൊട്ടിത്തെറിയുടെ ഫലമായാണ് ഇത് രൂപംകൊണ്ടത്. അതിന്റെ ഫലമായി 65 മീറ്റർ വ്യാസവും 62 മീറ്റർ ആഴവുമുള്ള ഒരു ഗർത്തം തടാകത്തിന് നടുവിലായി ഉണ്ടായി.

നിറങ്ങളുടെ തടാകം

പച്ച മുതൽ കടും ചുവപ്പ് നിറങ്ങളിലും അതിമനോഹരിയാണ് ഇൗ തടാകം.  സിലിക്കേറ്റ് ഘടനകളായ സൂക്ഷ്മജീവികൾ ഉള്ളതിനാലാണ് തടാകത്തിന്റെ അരിക് ചുവപ്പു നിറത്തിൽ കാണപ്പെടുന്നത്. പല വിധത്തിലുള്ള ധാതുക്കളാൽ സമ്പന്നമായ തടാകത്തിന് ചിലസമയങ്ങളിൽ സ്വർണ നിറവും ഉണ്ടാകാറുണ്ട്.

Champagne-Pool-in-New-Zealand

സദാസമയവും നീരാവി പറന്നു കൊണ്ടിരിക്കുന്ന തടാകത്തിനു സമീപത്തായി പുറത്തേക്ക് ചീറ്റുന്ന ഒരു ഗർത്തവുമുണ്ട്. ചൂടു വെള്ളത്തോടൊപ്പം സ്വർണവും വെള്ളിയും മറ്റു ധാതുക്കളും പുറന്തള്ളുന്ന ഈ ഗർത്തത്തിലെ വെള്ളവും തടാകകാഴ്ചയും ആസ്വദിക്കുവാനായി ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. തടാകം ചുറ്റി നടന്നു കാണാനും ഭൂപ്രകൃതി ആസ്വദിക്കാനും നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. 

English Summary: The beautiful Champagne Pool in New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com