ഭാര്യയ്ക്ക് ബാർബി ഡോൾ സമ്മാനം; ഇത് ലോകത്തെ ഏറ്റവും നല്ല ഭർത്താവെന്ന് കമന്റുകൾ
Mail This Article
എന്തെല്ലാം തരത്തിലാണല്ലോ ഓരോരുത്തരും സ്നേഹം പ്രകടിപ്പിക്കുന്നത്. സോഷ്യൽമീഡിയയിൽ വൈറലായ ഈ ബാർബി ഡോളിന്റെ പോസ്റ്റിനു പുറകിലും വല്ലാത്തൊരു സ്നേഹത്തിന്റെ കഥയുണ്ട്. ഭർത്താവിനു തന്റെ ഭാര്യയോടുള്ള സ്നേഹവും കരുതലുമൊക്കെയാണ് ഈ പാവ. അതെങ്ങനെയെന്നറിയണമെങ്കിൽ ആ കുറിപ്പിലെന്തെന്ന് അറിയണം.
'എന്റെ പ്രിയപ്പെട്ട ഭാര്യ ഐഷ, എത്ര ചെറിയ കാര്യമാണെങ്കിലും എത്ര കാലങ്ങൾക്കു മുൻപ് ആണെങ്കിലും ശരി, നിനക്ക് നഷ്ടപ്പെട്ടതും, നിന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ടതുമെല്ലാം നിനക്ക് ലഭിക്കുമെന്ന് ഞാൻ ഉറപ്പ് വരുത്തും. ഐ ലവ് യു'. ഇതാണ് ആ കുറിപ്പിലെ വാക്കുകൾ.
ഭാര്യതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ വൈറലാണ്. കുഞ്ഞായിരുന്നപ്പോള്‍ എന്റെ ബാർബി ഡോൾ ആരോ എടുത്തുകൊണ്ടുപോയി എന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞിരുന്നു എന്നാണ് യുവതി ഫോട്ടോയോടൊപ്പം കുറിച്ചത്.
Read also: കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ
ഭാര്യയ്ക്കു വേണ്ടി ഇങ്ങനെ ചെയ്യാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുകയാണ് പലരും. ലോകത്തെ ഏറ്റവും നല്ല ഭർത്താവെന്നും ഇത്രയും നല്ല ഭർത്താവിനെ ഒരിക്കൽ കൂടി വിവാഹം കഴിക്കൂ എന്നും കമന്റുകളുണ്ട്. ഇതിൽ കൂടുതൽ എന്താണ് ഒരു ജീവിതപങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കാനുള്ളതെന്നും, കാണുമ്പോൾതന്നെ സന്തോഷമെന്നും അഭിപ്രായപ്പെട്ടു.
Content Summary: Husband gifts her wife a barbie doll which she lost long ago