മുക്തിനേടാൻ രാമായണത്തിലെ ഈ ഭാഗം പാരായണം ചെയ്തോളൂ
Mail This Article
ക്ലേശകരമായ ജീവിതത്തിൽ നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ് രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ശ്രീരാമ നവമി ദിനത്തിൽ പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. കർക്കടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ ? എന്ന സംശയം സാദാരണക്കാർക്കു ഉണ്ടാവാറുണ്ട്. 365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് ഉത്തമം. കൂടാതെ ആഗ്രഹസാഫല്യത്തിനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്ന പതിവുണ്ട്.
ശത്രുദോഷ ശമനത്തിന് - യുദ്ധകാണ്ഡത്തിലെ ആദിത്യ ഹൃദയമന്ത്രം ജപിക്കുക
സർവ്വകാര്യ സിദ്ധിക്കായ് - സുന്ദരകാണ്ഡം പാരായണം ചെയ്യുക
മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും-
ബാലകാണ്ഡത്തിലെ സീതാസ്വയംവരം എന്ന ഭാഗത്തിലെ 'സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....എന്നു തുടങ്ങി ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.... വരെ രാവിലെ പാരായണം ചെയ്യാം .
സന്താനഭാഗ്യത്തിന്- ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടി ഭാഗം വായിക്കാം. ' തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ... എന്നു തുടങ്ങി
ഗർഭവും പൂർണമായി ചമഞ്ഞതു കാല– മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.. വരെ പാരായണം ചെയ്യാം