ADVERTISEMENT

രാമരാവണയുദ്ധം അതിഭീകരമായി നടക്കുകയാണ്.  പെട്ടെന്നാണ് അഗസ്ത്യമഹർഷി യുദ്ധഭൂമിയിൽ ശ്രീരാമദേവന്റെ തേരിനടുത്ത് എത്തിയത്. ഈ പോരാട്ടത്തിൽ വിജയിക്കാൻ സൂര്യദേവനെ ഭജിക്കാനാണ് അഗസ്ത്യൻ  പറയുന്നത്:

 

'ശത്രുനാശം വരും രോഗവിനാശനം

 

വർധിക്കുമായുസ്സു സൽക്കീർത്തിവർധനം

 

നിത്യമാദിത്യഹൃദയമാം മന്ത്രമി-

 

തുത്തമമെത്രയും ഭക്ത്യാ ജപിക്കെടോ'

 

പതിന്നാലു ലോകങ്ങൾക്കും ദേവനാണു സൂര്യൻ. ആ സൂര്യദേവനെ ഭജിച്ചാൽ ശത്രുക്കളും രോഗങ്ങളും നശിക്കും, ആയുസ്സും കീർത്തിയുമെല്ലാം കൂടും എന്നാണ് സൂര്യവംശജാതൻ കൂടിയായ ശ്രീരാമദേവനോട് അഗസ്ത്യൻ പറയുന്നത്.

 

'ദേവകളാകുന്നതാദിത്യനാകിയ

 

ദേവനത്രേ പതിന്നാലു ലോകങ്ങളും

 

രക്ഷിപ്പതും നിജരശ്മികൾ കൊണ്ടവൻ

 

ഭക്ഷിപ്പതുമവൻ കൽപകാലാന്തരേ....'.

 

സൂര്യദേവൻ ലോകത്തെ മുഴുവൻ സ്വന്തം രശ്മികൾ കൊണ്ടു സംരക്ഷിക്കുന്നു എന്നാണു മഹർഷി പറയുന്നത്.  

 

'സന്താപനാശകരായ നമോ നമഃ

 

അന്ധകാരാന്തകരായ നമോ നമഃ...'എന്നു തുടങ്ങുന്ന ആദിത്യഹൃദയമന്ത്രമാണ് അഗസ്ത്യൻ ശ്രീരാമദേവന് ഉപദേശിച്ചുനൽകുന്നത്.  

 

സൂര്യനാണ് ലോകത്തിന്റെ നിലനിൽപിനു കാരണം എന്ന അഗസ്ത്യന്റെ വാക്കുകളിലൂടെ രാമകഥ നമ്മോടു പറയുന്നത്,  സൂര്യനും ചന്ദ്രനും ഭൂമിയുമൊക്കെ അടങ്ങുന്ന പ്രപഞ്ചത്തെയും  പ്രകൃതിയെയും സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്താലേ ലോകത്തിനു നിലനിൽപുള്ളൂ എന്നു കൂടിയാണ്.  

 

English Summary : Ramayana Parayanam Day 28 By Raveendran Kalarikkal

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com