ADVERTISEMENT

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. 
തികച്ചും സ്വതന്ത്രവും വികാരപ്രധാനവുമായ അക്ഷരമാണ് I. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകും. പലപ്പോഴും ആദർശവാദിയും അപ്രായോഗിക സമീപനവുമായിരിക്കും. കാല്പനിക മനോഭാവം പുലർത്തും. മാനവികത നിറഞ്ഞുനിൽക്കുന്ന അക്ഷരമാണ്. സ്വാർഥരും അഹംഭാവികളുമാണ് ഇവർ. അമിത ആത്മവിശ്വാസമാണ് ഇവർക്ക്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് യാതൊരു വിലയും കൊടുക്കില്ല. ആഡംബര പ്രിയരാണ്. മറ്റുള്ളവർ ഇവരെ റോൾ മോഡലാക്കണമെന്ന് ആഗ്രിക്കുന്നവരാണ്.

എവിടെയും നേതൃസ്ഥാനത്തെത്താനാണ് ഇവർക്ക് ഇഷ്ടം. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവരാണ്. പരാജയം ഇവർക്ക് സഹിക്കാൻ പറ്റില്ല. വിജയം മതിമറന്ന് ആഘോഷിക്കുകയും ചെയ്യും. ഈശ്വരവിശ്വാസം കുറവാണ്. ഏത് വിജയവും തന്റെ മാത്രം കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. എന്തിരുന്നാലും ഈ അക്ഷരത്തിൽ പേര് തുടങ്ങുന്ന മിക്കവരും പ്രശസ്തിക്കർഹരാകും.

English Summary:

Personality analysis of people whose name starts with Letter ‘I’

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com