ADVERTISEMENT

വാസ്തുവിന് പ്രാധാന്യം നൽകിയാണ് ഒട്ടുമിക്ക ഭവനങ്ങളും പണിതുയരുന്നത്. വീടുപണിയിലെ ഒരു പ്രധാന ഭാഗമാണ് കട്ടിളവയ്പ്പ് അഥവാ പ്രധാന വാതിലിന്റെ സ്ഥാപനം. മുഹൂർത്തം നോക്കി ആശാരിമാരുടെ സഹായത്തോടെ ഗൃഹനാഥനാണ് പ്രധാന വാതിൽ സ്ഥാപിക്കേണ്ടത്. വീട് പണിയിൽ അത്രയ്ക്ക് പ്രാധാന്യമാണ്‌ പ്രധാന വാതിലിനുള്ളത്. പ്രധാന വാതിൽ വേണ്ടരീതിയിൽ പരിപാലിച്ചാൽ ഗൃഹത്തിലെ ഐശ്വര്യം പതിന്മടങ്ങായി വർധിക്കും.

ആഴ്ചയിലൊരിക്കലെങ്കിലും മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ചു ചേർത്ത് കട്ടിളയും വാതിലും തുടച്ചു വൃത്തിയായ്ക്കുക. 

വിശേഷാവസരങ്ങളിൽ മാവില ,ആലില എന്നിവ കൊണ്ട് തോരണം ഇടുക. സ്വസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാൽ സ്വസ്തിക് ചിഹ്നം പ്രധാന വാതിലിൽ ആലേഖനം ചെയ്യുകയോ തൂക്കിയിടുകയോ ചെയ്യുന്നത് നല്ലതാണ്. 

പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക. ഇതിൽ നിന്നുള്ള ശബ്ദം വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറക്കാൻ സഹായിക്കും.

പ്രധാന വാതിലിനു നേരെയായി തൂണുകളോ വൃക്ഷങ്ങളോ മറ്റൊരു വീടിന്റെ വാതിലോ വരാൻ പാടില്ല. 

പ്രധാനവാതിലിനു മുകളിലായി പുറത്തേക്കു അഭിമുഖമായി മഹാവിഷ്ണുവിന്റെ ചിത്രം വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടില്ല എന്നാണ് വിശ്വാസം. 

വീടിന്റെ മറ്റു വാതിലുകളെക്കാൾ വലുതായിരിക്കണം പ്രധാന വാതിൽ. കഴിവതും ഈടുള്ളതും ഒരേ ഗണത്തിൽപ്പെട്ട മരമുപയോഗിച്ചു വേണം പ്രധാനവാതിൽ നിർമ്മിക്കാൻ. പഴയതും പുനരുപയോഗിക്കുന്നതുമായ തടികൾ പാടില്ല. 

വാതിലിനടുത്തായി ഷൂ റാക്ക് സ്ഥാപിക്കരുത്. 

പുറത്തുനിന്നു പ്രവേശിക്കുമ്പോൾ പ്രധാന വാതിലിനു അഭിമുഖമായി കണ്ണാടി സ്ഥാപിക്കരുത് . ഇവിടെ കുടുംബചിത്രം വയ്ക്കാവുന്നതാണ്. 

ഗൃഹമധ്യത്തിലായോ പുരയിടത്തിന്റെ മധ്യത്തിലായോ പ്രധാന വാതിൽ വരരുത്. പ്രധാന വാതിലിനടുത്തായി തൂത്തുകൂട്ടി വച്ച് വാരിക്കളയുന്നതു ഒഴിവാക്കുക.

പ്രധാനവാതിലിനടുത്തായി അഷ്ടഗന്ധം,അഗർബത്തികൾ എന്നിവ പുകയ്ക്കുന്നതു നന്ന്. എന്നാലിവ  കത്തിക്കഴിയുമ്പോഴുള്ള ചാരം യഥാസമയം നീക്കം ചെയ്യണം  

പഞ്ചശിരസ്ഥാപനം പ്രധാനവാതിലിനടുത്താവുന്നത്‌ ഉത്തമമാണ്. പ്രധാന വാതിലിന്റെ തടി ദ്രവിക്കുകയോ ചിതലരിക്കുകയോ വിണ്ടുകീറുകയോ ചെയ്‌താൽ മാറ്റി സ്ഥാപിക്കേണ്ടതാണ്.

English Summary:

Unlocking Prosperity: The Vastu Significance of Your Main Door

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com