Activate your premium subscription today
അസുരഗുരു ശുക്രനെ ഉപദേശാർഥം സമീപിച്ചു രാവണൻ. ദേവപ്രീതിക്കായി ഹോമം നടത്താനാണ് ലഭിക്കുന്ന ഉപദേശം. അംഗദന്റെ നേതൃത്വത്തിൽ വാനരപ്പട എങ്ങനെയെല്ലാം ശ്രമിച്ചിട്ടും ഹോമത്തിൽ മുഴുകിയ രാവണന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാകുന്നില്ല.മണ്ഡോദരിയെ അപമാനിക്കുകയേ ഇനി വാനരർക്കു വഴിയുള്ളൂ. ഭാര്യാവിലാപം കേട്ട് രാവണന്റെ ഹോമം മുടങ്ങുന്നു.വേണ്ടപ്പെട്ടവരെയെല്ലാം യമപുരിക്കയച്ച് ഇനി താൻ മാത്രമായി രക്ഷപ്പെടാനില്ലെന്നുറച്ച് അയാൾ വീണ്ടും യുദ്ധക്കളത്തിലേക്ക്. ഇപ്പോഴും എണ്ണമറ്റ സൈനികരുണ്ട് രാവണപക്ഷത്ത്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പര്യവസാനിക്കുന്നത് ഫലശ്രുതിയോടെയാണ്. പരമശിവനാൽ ചൊല്ലപ്പെട്ട അത്യുത്തമോത്തമമായ അദ്ധ്യാത്മരാമായണം, പാരായണം ചെയ്താലും കേട്ടാലും കൈവരുന്ന ഗുണങ്ങളാണ് ഫലശ്രുതിയിൽ വിവരിക്കുന്നത്. മൈത്രീകരവും ധനധാന്യാവൃദ്ധിപ്രദവുമായ അദ്ധ്യാത്മരാമായണം പഠിച്ചവർക്ക് ആ ജന്മത്തിൽത്തന്നെ മുക്തി സിദ്ധിക്കുന്നതാണ്.
രാവണനിഗ്രഹശേഷം വിഭീഷണാഭിഷേകവും ചെയ്തു സീതയെ സ്വീകരിച്ചു ശ്രീരാമദേവൻ അയോധ്യാപ്രവേശം നടത്തുന്നു. വാമദേവ-ജാബാലി-ഗൗതമ-വാൽമീകി-വസിഷ്ഠ മഹർഷിമാരും ബ്രാഹ്മണ ശ്രേഷ്ഠരും ചേർന്ന് രാമദേവന് അഭിഷേകം ചെയ്യുന്നു. തദവസരത്തിൽ ഹനുമാൻ ചാമരം വീശി, ശത്രുഘ്നൻ കുടചൂടി ,ലോകപാലന്മാരും ഉപദേവതകളും ആകാശത്തിൽ സ്ഥിതി ചെയ്തു.
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനൂമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനൂമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനൂമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്.
ഭയാനകമായ രാമരാവണയുദ്ധം തുടരവേ അഗസ്ത്യമുനി ശ്രീരാമദേവനെ കാണുവാൻ എത്തുന്നു. അഗസ്ത്യമുനി എല്ലാ ദിവസവും ആദിത്യ ഹൃദയമന്ത്രം ജപിക്കേണ്ടുന്നതിന്റെ കാരണവും മന്ത്രത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു. ''ദേവന്മാരും കിന്നര ചാരണന്മാരും താപസന്മാരും യക്ഷന്മാരും എന്തിന് മാനുഷനും അങ്ങനെ എല്ലാവരും
രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്.
ഗരുഡന്റെ വരവോടെ നാഗാസ്ത്രബന്ധനം ക്ഷണനേരത്തിൽ ഇല്ലാതെയായി. ഏഴു സമുദ്രങ്ങളും ഏഴു പർവതങ്ങളും കടന്ന് സുവർണാദ്രിപോലെയാണ് സർപ്പനാശകനായ ഗരുഡൻ പറന്നെത്തിയത്. ഇന്ദ്രജിത്ത് വീട്ടിലെത്തുംമുൻപേ വാനരപ്പട വീണ്ടും യുദ്ധത്തിനിറങ്ങിയെന്ന വാർത്ത രാവണനെ അദ്ഭുതപ്പെടുത്തുന്നു.
അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിലെ സുപ്രധാന രംഗമാണ് കുംഭകർണവധം. അതിരൂക്ഷ യുദ്ധത്തിനൊടുവിൽ കുംഭകർണൻ രാമബാണമേറ്റ് നിലംപതിക്കുന്നു. സകല ദേവന്മാരും താപസന്മാരും യക്ഷ–ഗന്ധർവ–അപ്സരസ്സുകളും ഭക്ത്യാദരപൂർവം പുഷ്പവൃഷ്ടി ചെയ്യുന്നു.
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്.
ആകാശമാർഗേണ രാമസന്നിധിക്കു മുകളിലെത്തി വിഭീഷണൻ ആഗമനോദ്ദേശ്യം ഉച്ചത്തിൽ ഉണർത്തിക്കുന്നു. സംശയദൃഷ്ടിയോടെയാണ് സുഗ്രീവൻ വിഭീഷണന്റെ വരവിനെ കാണുന്നത്. ശത്രുപക്ഷത്തുള്ളവരെ മിത്രമെന്നു വിശ്വസിക്കുന്നതിലും നന്ന് ശത്രുക്കളെത്തന്നെ വിശ്വസിക്കുന്നതാണെന്ന് സുഗ്രീവൻ അഭിപ്രായപ്പെടുന്നു. എന്നാൽ വിഭീഷണനെ
ഘോരയുദ്ധത്തിനൊടുവിൽ ശ്രീരാമദേവൻ കുംഭകർണനെ വധിക്കുന്നു. ദേവന്മാരും മഹർഷികളും ഗന്ധർവന്മാരും കിന്നര ചാരണ കിംപുരുഷന്മാരും അപ്സരസ്സുകളും ഒക്കെ പുഷ്പവർഷം ചെയ്തു ഭക്തിപൂർവം ഭഗവാനെ പുകഴ്ത്തുന്നു. ദേവമുനീശ്വരനായ നാരദ മഹർഷിയും എത്തിച്ചേരുന്നു. ശ്യാമള കോമള ബാണ ധനുർധരനായ ശ്രീരാമദേവനെ നാരദ മഹർഷി
ഹനുമാൻ സാധിച്ചുവന്നതിനെപ്പറ്റി പറഞ്ഞുമതിയാകുന്നില്ല ശ്രീരാമചന്ദ്രന്. ഇനിയും സമുദ്രലംഘനം സാധ്യമാകുമോ എന്നു സന്ദേഹിക്കുകയും ചെയ്യുന്നു അദ്ദേഹം. ആർക്കും തോൽപിക്കാനാകാത്ത സൈന്യമാണു തനിക്കൊപ്പമുള്ളതെന്ന് ആത്മവിശ്വാസം പങ്കിടുകയാണ് സുഗ്രീവൻ.സമുദ്രത്തെ അമ്പുകൊണ്ട് ശോഷിപ്പിക്കുകയോ സേതുവിനെ ബന്ധിക്കുകയോ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിൽ രാവണൻ നിയോഗിച്ചതനുസരിച്ചു വിഭീഷണൻ ശ്രീരാമസന്നിധിയിൽ എത്തുന്നു. ''അല്ലയോ ത്രിലോകീപതിയായ രമാരമണാ രാവണസോദരനായ വിഭീഷണനാണ് ഞാൻ. സീതാദേവിയെ കട്ടത് അനുചിതമാണെന്നും ദേവിയെ ശ്രീരാമന് നൽകണമെന്നും ആവോളം ഉപദേശിച്ചതാണ് ഞാൻ. എന്നാൽ രാവണൻ അജ്ഞാനിയായതിനാൽ ഞാൻ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡത്തിൽ ഹനൂമാൻ ലങ്കയിലെത്തുന്നു. ലങ്കയിൽ വേണ്ടത്ര കോലാഹലങ്ങൾ നടത്തിയ മാരുതിയെ രാവണപുത്രൻ ഇന്ദ്രജിത്ത് നേരിടാനെത്തുന്നു. ഒരുതരത്തിലും ഹനൂമാനെ കീഴ്പെടുത്തുവാൻ ആകാതെവരുമ്പോൾ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തി ഹനൂമാനെ ബോധരഹിതനാക്കി കൈകാലുകൾ ബന്ധിച്ചു രാവണന്റെ മുന്നിൽ എത്തിക്കുന്നു.
സഹോദരൻ വിഭീഷണന്റെ വാക്കുകളാണ് ഹനൂമാനോടുള്ള രാവണന്റെ കോപത്തിൽ അൽപമെങ്കിലും അയവു വരുത്തിയത്.വാനരർക്കു ശൗര്യാസ്പദമായിട്ടുള്ളത് വാലാണ്. അതിനാൽ ഇവന്റെ വാലിൽ വസ്ത്രം ചുറ്റി തീകൊളുത്തിയ ശേഷം ‘രാത്രിയിൽ വന്ന കള്ളൻ’ എന്നു വാദ്യഘോഷങ്ങളോടെ വിളംബരം ചെയ്ത് എല്ലായിടത്തും കൊണ്ടുനടക്കാനാണ് രാജകൽപന.
രാജധാനിയിലെ ഉദ്യാനം പൊടിച്ചാൽ രാജാവിനരികിൽ എത്താൻ അവസരമാകുമെന്ന് ഹനുമാൻ വിചാരിക്കുന്നു. സകലതും തച്ചുടയ്ക്കുന്നതിന്റെ ബഹളവും ഇരുട്ടിൽ നിന്നുള്ള ഘോരശബ്ദങ്ങളും രാക്ഷസസ്ത്രീകളെ വിഭ്രാന്തരാക്കുന്നു. ഇരുമ്പുലക്ക കൊണ്ട് എല്ലാം തച്ചുതകർക്കുന്നവനെപ്പറ്റി കേട്ട് രാക്ഷസരാജൻ ക്രോധവിവശനാകുന്നു. അനേകായിരം
സീതാന്വേഷണം ദ്രുതഗതിയിലാണ്. നീലൻ, ഗജൻഗവയൻ, ഗവാക്ഷൻ, മൈന്ദൻ, വിവിദൻ തുടങ്ങിയ വാനരശ്രേഷ്ഠർ സുഗ്രീവനോടൊത്ത് ശ്രീരാമദേവന് വേണ്ടി നാലുദിക്കിലും സീതാന്വേഷണം നടത്തവേ ദാഹം കൊണ്ട് പരവശരായിത്തീരുന്നു. ഘോരാന്ധകാരത്തിൽ വാനരർ ശങ്കയോടെ നിൽക്കുന്നുവെങ്കിലും മാരുതിയുടെ പ്രേരണയാൽ എല്ലാവരും കൈകോർത്തു നടക്കവേ ഒരു
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ കിഷ്കിന്ധാകാണ്ഡത്തിലെ താരോപദേശം സുപ്രധാനമായ തത്വജ്ഞാന ചിന്തകൾ മനസിലാക്കിത്തരുന്ന ഭാഗമാണ്. രാമദേവൻ ബാലിയെ തലോടിക്കൊണ്ട് ബാലിയുടെ ശരീരത്തിൽ നിന്ന് അമ്പ് പറിച്ചെടുത്തു ബാലി മരണം പൂകി. ഈ വാർത്ത ബാലിയുടെ സൈന്യം താരയെ അറിയിക്കുന്നു. ശത്രുക്കൾ ഉള്ളിലെത്താതിരിക്കാൻ എല്ലാ
മൈനാകത്തെ തലോടി യാത്ര തുടരുന്ന ഹനുമാനെ പെട്ടെന്നാരോ പിടിച്ചുനിർത്തിയതു പോലെ! നിഴൽപിടിച്ചു നിർത്തുന്ന ഛായാഗ്രഹിണിയാണ്. സമുദ്രത്തിന്റെ ഏറ്റവും ആഴമുള്ള പ്രദേശം താവളമാക്കിയവൾ. പിടിച്ചുനിർത്തിയതാരെന്ന് താഴേക്കു നോക്കിയ ഹനുമാന്റെ ഒരു കാൽച്ചവിട്ടു മതിയായിരുന്നു ആ സിംഹിക ഇല്ലാതാകാൻ. മൂന്നു കൊടുമുടികളുള്ള
സമുദ്രലംഘനചിന്ത എങ്ങുമെത്താതെയാകുമ്പോൾ ജാംബവാൻ ഇടപെടുന്നു. ജഗൽപ്രാണനന്ദനനായ ഹനുമാൻ ഒന്നും പറയാതെ ചിന്തിച്ചിരിക്കുകയാണല്ലോ. മാരുതീതനയൻ ബലവേഗങ്ങളിൽ പിതാവിനു തുല്യനല്ലേ? ഭൂമിയിൽ പിറന്നുവീണപ്പോൾ അഞ്ഞൂറു യോജന ഉയരത്തിലേക്കു ചാടിയതറിയാം. തുടുത്ത പഴമെന്നു കരുതി വിഴുങ്ങാനായി ഉദയസൂര്യനു നേർക്കു ചാടിയതും
ശ്രീരാമദേവന്റെ പ്രേരണയാൽ സുഗ്രീവൻ ഒരിക്കൽക്കൂടി ബാലിയെ യുദ്ധത്തിനായി വിളിക്കുന്നു. ബാലി യുദ്ധത്തിനായി തയാറെടുത്തു പുറപ്പെടാൻ ഒരുങ്ങുന്നു. പക്ഷെ താര അശ്രുനേത്രയായ് ബാലിയെ പോരിന് പോകുന്നതിൽ നിന്നും തടയുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടു പിന്തിരിഞ്ഞോടിയ സുഗ്രീവൻ വീണ്ടും പോരിനു വിളിക്കുന്നുവെങ്കിൽ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിൽ കബന്ധന് മോക്ഷവും നൽകി ശ്രീരാമദേവൻ ലക്ഷ്മണനോടൊത്ത് ശബര്യാശ്രമത്തിൽ എത്തിച്ചേരുന്നു. ശബരി ശ്രീരാമദേവനെക്കണ്ട മാത്രയിൽ എഴുന്നേറ്റു നമസ്കരിക്കുന്നു. സന്തോഷപൂർണ്ണാശ്രുനേത്രങ്ങളോടെ ആനന്ദാതിരേകയായ് ശ്രീരാമദേവനെ പൂജിച്ചു പാദ തീർത്ഥാഭിഷേകവും ചെയ്തു ശബരി
പാതാളലോകത്തു ചുറ്റിനടന്ന് കാലം പോയതറിഞ്ഞില്ല. മുപ്പതുനാളാണ് സുഗ്രീവൻ അനുവദിച്ചത്. ഇനി വല്ല ഗുഹയിലും ഒളിച്ചു വസിക്കുകതന്നെ എന്നു വാനരപ്പട. അല്ലെങ്കിലും സുഗ്രീവനു തന്നോടു ശത്രുതയാണെന്നും തന്നെ വധിക്കുമെന്നും അംഗദൻ. ഈ ദുർവിചാരമൊക്കെ ഒഴിവാക്കാനാണ് ഹനുമാന്റെ ഉപദേശം. താരാസുതൻ അംഗദൻ ശ്രീരാമചന്ദ്രനു
കർക്കട മാസത്തിൽ കുടുംബത്തിൽ വച്ച് ഗണപതി ഹോമവും ഭഗവതി സേവയും നടത്തുക പണ്ടുമുതലേ ഉള്ള ഒരു ആചാ രമാണ്. ചിങ്ങമാസം മുതലുള്ള പുതുവർ ഷം ശോഭനമായി ഇരിക്കാനും തടസ്സങ്ങ ൾ ഇല്ലാതാവാനും ഐശ്വര്യങ്ങളും ഉണ്ടാവാനും ഒക്കെ വേണ്ടിയാണ് ഇത് അനുഷ് ഠിക്കുന്നത്.
തന്നെത്തേടി വന്ന ലക്ഷ്മണനോടൊപ്പം സുഗ്രീവൻ ശ്രീരാമസന്നിധിയിലേക്കു പുറപ്പെടുന്നത് ഒരു രാജകീയഘോഷയാത്രയായി പരിണമിക്കുന്നു. അന്തരീക്ഷത്തിനു മാറ്റുകൂട്ടി ഭേരി, മൃദംഗം, ശംഖ്, ചാമരം, വെൺകൊറ്റക്കുട, വിശറി മുതലായവ.ഹനുമാൻ, നീലൻ, അംഗദൻ മുതലായവരുടെ സാന്നിധ്യം സൈന്യത്തിന്റെ പ്രൗഢിയേറ്റുന്നു. ദേവസേനയെ നയിക്കുന്ന
ഖിന്നരായ രാമലക്ഷ്മണന്മാർ സീതാദേവിയെത്തേടി വനത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോഴാണ് ഒരു വിചിത്ര സത്വത്തെ കാണുന്നത്. ഒരു യോജന നീളമുള്ള കൈകളുള്ള കാലും തലയുമില്ലാത്ത പക്ഷിരൂപമോ മൃഗരൂപമോ ഇല്ലാത്ത ഒരു വിചിത്ര സത്വം. രാമദേവനും ലക്ഷ്മണനും ആ സത്വത്തിന്റെ കൈകൾ ഛേദിക്കുന്നു. സത്വം രാമലക്ഷ്മണന്മാരോട് ചോദിക്കുന്നു.
രാജോചിതമായ രീതിയിലാണ് ശ്രീരാമനിർദേശപ്രകാരം സുഗ്രീവൻ അംഗദനെയും കൂട്ടി ബാലിയുടെ സംസ്കാരവും മരണാനന്തരകർമങ്ങളും ചെയ്യുന്നത്. ‘‘രാജ്യാധിപത്യം നിനക്കുതന്നേനിനി പൂജ്യനായ് ചെന്നഭിഷേകവും കഴിക്ക നീ’’ എന്നു ശ്രീരാമൻ. അംഗദനെ യുവരാജാവായി അഭിഷേകം ചെയ്യിക്കയും വേണം. സുഗ്രീവരാജ്യാഭിഷേക ചുമതല ലക്ഷ്മണനാണ്.
ദുഷ്ടനായ ദശമുഖൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകവേ ജടായു പെട്ടെന്നു രാവണനെ തടഞ്ഞു യുദ്ധം ചെയ്തു. രാവണന്റെ തേരും വില്ലും ഒക്കെ തകർത്തെറിഞ്ഞു. തന്റെ വിശിഷ്ടമായ ചന്ദ്രഹാസം കൊണ്ട് രാവണൻ ജടായുവിനെ വെട്ടിവീഴ്ത്തുന്നു. അപ്പോൾ സീതാദേവി രാമനെക്കണ്ടതിനു ശേഷം മാത്രമേ മരണം ഉണ്ടാകൂ എന്ന് ജടായുവിന് വരം നൽകുന്നു.
ഭഗവാൻ പുണർന്നതോടെ സുഗ്രീവൻ കൽമഷങ്ങളെല്ലാം അറ്റവനായി. പാപമുക്തനെങ്കിലും ലക്ഷ്യപൂർത്തീകരണത്തിന് അയാളെ വീണ്ടും മോഹവലയത്തിലാക്കേണ്ടതുണ്ട്. ഇനി കാലംകളയാതെ ബാലിയെ യുദ്ധത്തിനു വിളിക്കാനാണ് ഭഗവാന്റെ നിർദേശം. അനുജൻ പുറപ്പടുവിക്കുന്ന മഹാസിംഹനാദം ബാലിയെ വിസ്മയപ്പെടുത്തുന്നുണ്ട്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിൽ ശ്രീരാമദേവൻ സീതാലക്ഷ്മണസമേതനായി പഞ്ചവടിയിൽ എത്തിച്ചേരുന്നു. ഗൗതമി നദിയിൽ കുളിച്ചു അർഘ്യവും കഴിച്ചു ശ്രീരാമൻ അയോധ്യയിൽ എന്നപോലെ അവിടെ വാഴുന്നു. ലക്ഷ്മണൻ ശ്രീരാമദേവന് ഫലമൂലാദികൾ സമർപ്പിച്ചു ഇരവും പകലും ഉറങ്ങാതെ ചാപബാണങ്ങൾ ധരിച്ചു ഭക്തിപൂർവ്വം ശ്രീരാമദേവനും സീതാദേവിയ്ക്കും കാവൽ നിന്നു.
എത്ര സുന്ദരമായാണ് ഹനുമാൻ സംസാരിക്കുന്നത്! വ്യാകരണശുദ്ധവും മോഹനവുമായ ഭാഷയാണല്ലോ ഈ അപരിചിതന്റേതെന്ന് ആശ്ചര്യത്തോടെയാണ് ശ്രീരാമചന്ദ്രൻ അനുജനോടു പറയുന്നത്. പരസ്പരം പരിചയപ്പെടുത്തിയുള്ള സംഭാഷണം ഹനുമാൻ ഉപസംഹരിക്കുന്നു: ‘‘നാമധേയം ഹനുമാനഞ്ജനാത്മജനാമയം തീർത്തു രക്ഷിച്ചുകൊള്ളേണമേ! സുഗ്രീവനോടു സഖ്യം
അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതി ഒരു സുപ്രധാന ഏടാണ്. കാനനവാസത്തിലാണ് ശ്രീരാമദേവൻ. ഒപ്പം സീതാദേവിയും ലക്ഷ്മണനും. നാനാമൃഗസഞ്ചയത്തെ കണ്ടുകൊണ്ട് നാനാവിധപക്ഷികളുടെ കൂജനം കേട്ടുകൊണ്ട് മന്ദം മന്ദം നടന്നുനീങ്ങുകയാണ് അവർ. നടന്നു നടന്ന് അഗസ്ത്യമുനിയുടെ ആശ്രമപരിസരത്തെത്തുന്നു. അഗസ്ത്യമുനിയെ
ശ്രീരാമദേവൻ കാനനവാസകാലത്ത് ഭരദ്വാജ ആശ്രമവും സന്ദർശിച്ചു ചിത്രകൂടത്തിലെത്തി. മഹാമുനി വാൽമീകിയുടെ ആശ്രമം സന്ദർശിച്ചു മുനിയെ വണങ്ങി നമസ്കരിച്ചു. ഇങ്ങനെ ദിവ്യന്മാർ വസിക്കുന്ന മംഗളകരമായ ഈ ദിക്കിൽ കുറച്ചുകാലം സുഖേന വസിക്കണമെന്ന് മനസ്സിൽ വളരെയധികം ആശയുണ്ടെന്ന് ശ്രീരാമദേവൻ വാല്മീകിയോട് അരുളിച്ചെയ്യുന്നു.
ജ്വേഷ്ഠനെ ഈശ്വരതുല്യനായിക്കാണുന്ന ലക്ഷ്മണൻ സുമിത്രയുടെ ഉപദേശങ്ങളും ഏറ്റുവാങ്ങി അമ്മ സുമിത്രയെ കൗസല്യാ സവിധം ഏൽപ്പിച്ചു. കാനനവാസത്തിനായി ശ്രീരാമദേവൻ ഒരുങ്ങുകയാണ്. ഒപ്പം വൈദേഹിയും ലക്ഷ്മണനും. ശ്രീരാമദേവൻ ജാനകിയോടും അനുജനോടുമൊപ്പം ദശരഥനോട് യാത്ര ചൊല്ലുവാൻ പോകുന്നു. നഗരവാസികൾ ഖേദം നിമിത്തം പരസ്പരം
രാമശരമേറ്റ പൊന്മാൻ രാക്ഷസരൂപിയായിത്തീരുന്നു. ശ്രീരാമന്റെ ശബ്ദത്തിലാണു വിലാപം. ലോകവാസികൾക്കാർക്കും ജയിക്കാനാവില്ല രാമനെ എന്നറിയില്ലേ? അദ്ദേഹത്തിൽനിന്ന് ഇങ്ങനെയൊരാർത്തനാദം ഉയരില്ലെന്നതു സ്പഷ്ടമല്ലേ? ഭർത്താവിന്റെ വിലാപം കേട്ടു പരിഭ്രമിക്കുന്ന സീതാദേവിക്കു പക്ഷേ, ലക്ഷ്മണന്റെ ഈ ന്യായങ്ങളൊന്നും
ഖരദൂഷണത്രിശിരാക്കളുടെ മരണവാർത്ത മുനിമാരെ അറിയിക്കാനുള്ള ചുമതല ലക്ഷ്മണനാണ്. രാക്ഷസനാശം അടുത്തിരിക്കുന്നെന്ന് താപസർ മനസ്സിലാക്കുന്നു. അവർ കൊടുത്തയയ്ക്കുന്നതിൽ അംഗുലീയം തനിക്കും ചൂഡാരത്നം സീതയ്ക്കും കവചം ലക്ഷ്മണനും എന്നാണ് ശ്രീരാമചന്ദ്രന്റെ നിശ്ചയം.
ശ്രീരാമദേവന്റെ അഭിഷേകം മുടങ്ങുന്നതിലും വനവാസം അനുഷ്ഠിക്കേണ്ടി വരുമെന്നതിലും രോഷാകുലനും ക്രുദ്ധനുമായ ലക്ഷ്മണനെ ശ്രീരാമൻ വാത്സല്യ പൂർവം ഉപദേശിക്കുകയാണ് അയോധ്യാകാണ്ഡത്തിലെ ഈ അവസരത്തിൽ. ദേഹം മൂലം അഹംബോധമുണ്ടായി മോഹാദികളിൽ മുഴുകി ഞാനാണ് ബ്രാഹ്മണൻ ഞാനാണ് രാജാവ് ഞാൻ തന്നെയാണ്.
ജനസ്ഥാനവാസിനിയായ യാമിനീചരിയുടെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നു ആരുടെയോ അതിസുന്ദരമായ കാൽപാടുകൾ. അത് അവളെ മോഹിപ്പിക്കുന്നു.രാമാശ്രമത്തിൽ കടന്ന് അവൾ സ്വയം പരിചയപ്പെടുത്തുകയാണ്.
ശ്രീരാമദേവൻ വനവാസത്തിന് പോകേണ്ടിവരുന്നതിലും രാജ്യഭരണം ഭരതന് നൽകേണ്ടിവരുന്നതിലും വിഷണ്ണയായി കൗസല്യ കേണുകൊണ്ടിരിക്കവേ ശോക രോഷങ്ങൾ നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മണൻ എന്തുവന്നാലും ശ്രീരാമന് രാജ്യം വാഴാൻ അവസരമൊരുക്കുവാനുള്ള ശൗര്യവും ധൈര്യവുമുണ്ടെന്ന് പറയുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലെ ആരംഭ ഭാഗത്ത് രചിക്കപ്പെട്ട നാരദ രാഘവ സംവാദം നാരദമഹർഷി ശ്രീരാമദേവനെ സന്ദർശിക്കുന്നതും അവർ തമ്മിലുള്ള സംഭാഷണവും അടങ്ങിയതാണ്. നാരദമഹർഷി ശ്രീരാമദേവനെ വന്ദിച്ചു സ്തുതിക്കുന്നതോടൊപ്പം പറയുന്നു. ''ഹേ സത്യപരാക്രമനായ സദ്ഗുണവാരിധേ, സാക്ഷാൽ നാരായണനും
ഋതുഭേദമില്ലാതെ പുഷ്പഫലങ്ങളാൽ സമ്പന്നവും വൃക്ഷലതാദികളാൽ സുന്ദരവുമാണ് ഈ വനപ്രദേശം. വിവിധതരം പക്ഷിമൃഗാദികളുടെ ശബ്ദസഞ്ചാരം സുന്ദരാന്തരീക്ഷത്തിനു മാറ്റുകൂട്ടുന്നു. ബ്രഹ്മലോകം പോലും പിന്നിലാകുന്നത്ര പ്രശാന്തി. സുതീക്ഷ്ണനെത്തി ദണ്ഡനമസ്കാരം ചെയ്യുന്ന വേളയിൽ അഗസ്ത്യമുനി ശിഷ്യർക്ക് രാമമന്ത്രത്തിന്റെ അർഥം
ഇനി ഇവിടെ പാർത്താൽ അയോധ്യയിൽനിന്ന് ബന്ധുക്കൾ വന്നുകൊണ്ടേയിരിക്കും. ചിത്രകൂടാചലം വിട്ട് ദണ്ഡകാരണ്യത്തിലേക്കു പോകുകയാണ് കരണീയം. അത്രിമഹർഷിയുടെ ആശ്രമമാണ് യാത്രയിലെ ആദ്യതാവളം. വിശ്വകർമാവ് നിർമിച്ച വിശ്വമോഹനമായ പട്ടു നൽകിയാണ് മുനിപത്നി അനസൂയ, സീതാദേവിയോടുള്ള സ്നേഹനവാത്സല്യങ്ങൾ പ്രകടമാക്കുന്നത്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലെ സുപ്രധാന മുഹൂർത്തമാണ് നാരദമഹർഷി ശ്രീരാമദേവനെ സന്ദർശിക്കുന്നതും അവർ തമ്മിലുള്ള സംഭാഷണവും. നാരദമഹർഷി ശ്രീരാമദേവനെ വന്ദിച്ചു പറയുന്നു '' അങ്ങ് സാക്ഷാൽ നാരായണൻ തന്നെയാണ്. മാരാരിയും നീ തന്നെ ബ്രഹ്മാവും നീതന്നെ. സൂര്യനും ചന്ദ്രനും ആദിതേയോധിപനും
മാതുലഗൃഹത്തിൽനിന്നു മടങ്ങിയെത്തി വിവരങ്ങളറിഞ്ഞ ഭരതന്റെ കോപാഗ്നി മാതാവിനെ ദഹിപ്പിക്കുമെന്നു തോന്നുന്നു.വികാരവിക്ഷോഭത്തോടെ കൈകേയിയെ ശകാരിച്ച ശേഷം കൗസല്യാ മാതാവിനരികിലേക്കാണ് ഭരതൻ പോകുന്നത്. ഒന്നും ഞാൻ നിമിത്തമല്ലെന്ന് ആണയിട്ടു കരയുന്നു കുമാരൻ. ദോഷം നിനക്കേതുമില്ലെന്ന് അവിടെനിന്നു കേൾക്കാനായത്
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിന്റെ ആരംഭത്തിൽത്തന്നെയുള്ള പ്രധാനഭാഗമാണ് നാരദ രാഘവ സംവാദം. സീതാദേവിയോടൊപ്പം അന്തഃപുരത്തിൽ താംബൂല ചർവണം ചെയ്തമരുന്ന ശ്രീരാമദേവനു മുന്നിലേക്ക് നാരദ മഹർഷി എത്തിച്ചേരുന്നു. സീതാദേവിയും ശ്രീരാമദേവനും നാരദമഹർഷിയെ നമസ്കരിച്ചു സ്വീകരിക്കുന്നു.
ദുർന്നിമിത്തങ്ങൾ പലതും കണ്ടു ആശങ്കാകുലനായ ദശരഥൻ വസിഷ്ഠ മുനിയോട് കാരണം ആരായുന്നു. യാതൊന്നും ഭയപ്പെടാനില്ലെന്നും നല്ലതേ വന്നുകൂടൂ എന്നും വസിഷ്ഠൻ ആശ്വസിപ്പിക്കവേ രേണുകാ പുത്രനായ ഭാർഗവരാമൻ ക്രുദ്ധനായ് എത്തുന്നു. ദശരഥൻ ഭയവിഹ്വലനായി ഭാർഗവരാമനെ നമസ്കരിച്ചു.
വനാതിർത്തിയിലേക്ക് സുമന്ത്രർ തെളിക്കുന്ന തേര് കണ്ണിൽനിന്നു മായുവോളം കണ്ടുനിന്ന മഹാരാജാവ് മോഹാലസ്യപ്പെട്ടു വീണുപോകുന്നു. രാമകുമാരനാകട്ടെ, രാജോചിതമായ സമചിത്തതയാണ് ഏതവസരത്തിലും. ഒപ്പം കൂടിയിരിക്കുന്ന പൗരജനങ്ങൾ ഉറക്കമുണരുംമുൻപേ യാത്ര തുടർന്നെങ്കിലേ അവർ അയോധ്യയിലേക്കു മടങ്ങൂ എന്നറിയാം. ചുറ്റും കിടന്ന
ശ്രീരാമദർശനം ലഭിച്ച അഹല്യ ഭഗവാനെ സ്തുതിച്ചു പാടുകയാണ്. ശ്രീരാമദേവാ അങ്ങയുടെ ദർശനം ലഭിച്ചതിനാൽ ഞാനിന്നു കൃതാർഥയായി. ദേവന്റെ ചരണ കമലങ്ങളിലെ പൊടിയേറ്റ് ഞാൻ പരിശുദ്ധയായിത്തീർന്നു. ആനന്ദമയനായ അതിമായികനായ പൂർണ്ണനായ അങ്ങ് ന്യൂനാതിരേകനും അചലനും ആകുന്നു. നിത്യവും അങ്ങയെ അവ്യയമായി ഭജിക്കുന്ന ഞാനിനി
താതൻ ദർശനം കാംക്ഷിക്കുന്നെന്നു സുമന്ത്രർ അറിയിക്കുമ്പോൾ ക്ഷണനേരം പോലും വേണ്ട ശ്രീരാമചന്ദ്രന് പുറപ്പെടാൻ.തന്റെ നാമം ഉരുവിട്ടുകിടക്കുന്ന പിതാവിനെ എടുത്താശ്ലേഷിച്ച് മടിയിൽ കിടത്തുന്ന മകനെക്കണ്ട് അവിടെയുള്ള സ്ത്രീജനങ്ങളൊക്കെ വിലപിക്കുന്നു. പിതാവിന്റെ ദുഃഖകാരണം ആരായുമ്പോൾ ലോകതത്വങ്ങളെ കൂട്ടുപിടിച്ച്
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ, ബാലകാണ്ഡത്തിലെ അഹല്യസ്തുതിയാണ് ഇന്ന്. ചാപബാണങ്ങൾ ഏന്തി പീതവസ്ത്രമണിഞ്ഞു പത്തുദിക്കും നിറഞ്ഞ കാന്തിയോടെ സുസ്മിതവദനനായ ശ്രീരാമദേവ. ആ അദ്വയനായ ആദ്യസ്വരൂപന്റെ ദർശനം ലഭിക്കെ ആനന്ദാബ്ധിമഗ്നയായി അഹല്യ നിൽക്കുകയാണ്. അഹല്യയുടെ ഭർത്താവായ ഗൗതമ മഹാമുനി മുൻപ് തന്നോട് രാമദർശനം
രാജ്യപരിപാലനം രാമനെയേൽപിക്കാൻ സമയമായെന്ന ചിന്ത, ദശരഥൻ പങ്കുവയ്ക്കുന്നത് വസിഷ്ഠഗുരുവിനോടാണ്. മാതുലനെ കാണാൻ പോയ ഭരതശത്രുഘ്നന്മാർ മടങ്ങിയെത്തിയിട്ടില്ലെന്നതു നേരാണ്; എങ്കിലും അടുത്തൊരു ദിവസം പുഷ്യനക്ഷത്രത്തിലെ പുണ്യമുഹൂർത്തമാകയാൽ അഭിഷേകം നടത്തുകതന്നെ. ആഘോഷവും ആവശ്യമായ ഒരുക്കങ്ങളും ഗുരുവിന്റെ
ശ്രീരാമാവതാര വേളയിൽ പരനും പരമനും പരാപരനും പരബ്രഹ്മാഖ്യനും പരിപൂർണനുമായ സാക്ഷാൽ വിഷ്ണു ഭഗവാനെ ദർശിച്ച കൗസല്യാദേവി അച്യുതനെ വാഴ്ത്തി സ്തുതിക്കുകയാണ്. അന്തമില്ലാത്തത്രയും ബ്രഹ്മാണ്ഡങ്ങളെ ഉൾക്കൊള്ളുന്ന സനാതനനായ ഭഗവാനെ സ്വന്തം ഉദരത്തിൽ പേറുവാനുള്ള യോഗം കൈവന്നതിൽ കൗസല്യാദേവി മുഗ്ദ്ധയായിത്തീരുന്നു.
മഹർഷി കാട്ടിയ ശിലാരൂപത്തിലേക്ക് പാദാംബുജം മെല്ലെ സ്പർശിച്ച് ‘‘ഞാൻ രാമനാണ്’’ എന്നു സ്വയം പരിചയപ്പെടുത്തി മുനിപത്നിയെ ആഹ്ലാദപൂർവം വണങ്ങിനിൽക്കുന്ന ആ തേജോമയരൂപം ഹൃദയത്തെ കുളിരണിയിക്കുന്നു. അഹല്യാഹൃദയത്തിലെ ആഹ്ലാദാതിരേകം അവർണനീയമാണ്. പീതവസ്ത്രധാരിയായി, ശ്രീവത്സവക്ഷസ്സോടുകൂടി, ഇന്ദ്രനീലസമാനഗാത്രനായി,
യാഗം ഭഞ്ജിക്കുന്ന രാക്ഷസരെ കാട്ടിക്കൊടുക്കുകയേ വേണ്ടൂ വിശ്വാമിത്രന്. യാഗരക്ഷാകൃത്യം രാമബാണം നിർവഹിച്ചുകൊള്ളും. യാഗവേളയിൽ മധ്യാഹ്നത്തിൽ മുകളിൽനിന്നു രക്തവൃഷ്ടിയോടെ വരവായി രാക്ഷസർ. മാരീചനും സുബാഹുവിനും നേർക്ക് രണ്ടു ശരങ്ങൾ തൊടുത്ത് രാമൻ. സുബാഹു നിമിഷാർധത്തിൽ ശരമേറ്റു വീണു. മാരീചനാകട്ടെ
രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡത്തിലാണ് പ്രസിദ്ധമായ കൗസല്യാ സ്തുതി. ശ്രീരാമാവതാരവേളയിൽ കൗസല്യാദേവിക്ക്, ശ്രീരാമന്റെ ബാലരൂപത്തിനു പകരം സാക്ഷാൽ ശ്രീനാരായണൻ തന്റെ വിശ്വരൂപമാണ് പ്രദർശിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സൂര്യന്മാരുടെ ശോഭയോടെ ശംഖചക്രാബ്ജഗദാശോഭിതമായ ഭുജങ്ങളും മറ്റു അലങ്കാരങ്ങളും കാട്ടി
വൃഷ്ണിവംശത്തിൽ കൃഷ്ണനായി പിറന്ന വിഷ്ണു ഭഗവാൻ വിശേഷിച്ചനുഗ്രഹിക്കേണം എന്ന പ്രാർത്ഥനയോടെയാണ് വിഷ്ണു സ്തുതി ആരംഭിക്കുന്നത്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ബാലകാണ്ഡത്തിലെ ശ്രീരാമ-ഗണപതി-സരസ്വതി സ്തുതികൾക്ക് ശേഷമാണ് വിഷ്ണു സ്തുതി രചിച്ചിട്ടുള്ളത്. വിഷ്ണുഭഗവാന്റെ മായാഗുണചരിത്രമെല്ലാം ദർശിച്ച കൃഷ്ണനെ
സകലചരാചരങ്ങൾക്കും ഗുരുവായ ഭഗവാന്റെ ഗുരുസ്ഥാനം അലങ്കരിക്കുന്ന വസിഷ്ഠന്റെ മഹാഭാഗ്യത്തെപ്പറ്റി എന്തു പറയാൻ!മനോരഞ്ജകരായ കുമാരന്മാർക്കൊപ്പം അയോധ്യയുടെ ആഹ്ലാദവും വളർന്നുവരുമ്പോഴാണ് വിശ്വാമിത്ര മഹർഷിയുടെ സന്ദർശനം. ലക്ഷ്യം പലതാണ്; തന്റെ യാഗങ്ങൾ മുടക്കുന്ന ദുഷ്ടാസുരരെ നേരിടാൻ രാമലക്ഷ്മണന്മാരെ ഒപ്പം കൂട്ടണം.
പലവിധ വിഷവസ്തുക്കളും ശരീരത്തിലെത്താൻ സാധ്യതയുള്ള കാലമാണ് കർക്കടകം. ചെടികളിലും മറ്റും അഴുക്കുകളും വിഷവസ്തുക്കളും പറ്റിയിരിക്കും. ചെടികൾക്കിടയിൽ ധാരാളം കീടങ്ങളും കണ്ടേക്കാം. അതുകൊണ്ട് ഇലക്കറികളും മറ്റു പച്ചക്കറികളും ശ്രദ്ധിച്ചു കഴുകി ഉപയോഗിക്കണം. വർഷക്കാലത്തു വിഷജന്യമായ പല അലർജിയും കാണപ്പെടും. ഇതിൽ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ശ്രീരാമന്റേയും ഇഷ്ടദേവതാ സ്തുതികളുടേയും തൊട്ടുപിന്നാലെയാണ് സരസ്വതി സ്തുതി രചിച്ചിരിക്കുന്നത്. വാണീമാതാവിനോട് തന്റെ നാവിന്മേൽ അനാരതം വാഴണമെന്ന അപേക്ഷയോടെയാണ് എഴുത്തച്ഛൻ സരസ്വതി സ്തുതി ആരംഭിക്കുന്നത്. വേദാത്മികയായ വർണവിഗ്രഹയോട് എപ്പോഴും തന്റെ നാവിന്മേൽ നടനം ചെയ്യുവാൻ
രാക്ഷസരുടെ ദുഷ്ചെയ്തികളുടെ ഭാരം താങ്ങാനാകാതെ വിവശയായ ഭൂമീദേവി ഗോരൂപം പൂണ്ട് ദേവതാപസസമേതയായി സമീപിക്കുന്നത് ബ്രഹ്മാവിനെയാണ്. എന്നാൽ, ദേവനായകൻ മഹാവിഷ്ണുവിനാണ് മാർഗോപദേശം നൽകാനാകുക എന്നാണ് ബ്രഹ്മാവിന്റെ പക്ഷം. ആഗതരെയും കൂട്ടി വിഷ്ണുദേവനെ പ്രത്യക്ഷപ്പെടുത്താനാണ് പുറപ്പാട്. ‘‘പതിനായിരം
പാടിയാലും പറഞ്ഞാലും തീരാത്ത ശ്രീരാമകഥകൾ ഭരതനാട്യ രൂപത്തിൽ അരങ്ങിലെത്തിക്കുകയാണു തൃപ്രയാർ നടന സാത്വിക നൃത്തസംഘം. സേതുബന്ധനത്തെ ആസ്പദമാക്കി ഈ നൃത്തസംഘം ഒരുക്കിയ നൃത്താവതരണം രാമായണ മാസാരംഭത്തിൽ തൃപ്രയാർ ക്ഷേത്രത്തിൽ അവതരിപ്പിക്കും. നൃത്താധ്യാപികയായ ഉഷ ഫ്രെഡിയുടെ ചിട്ടപ്പെടുത്തലിൽ ഇരുപതോളം ശിഷ്യർ
ഇനി ശ്രീരാമഭക്തി നിറയുന്ന കാലം ... രാമായണ ശീലുകളുടെയും രാമദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല,രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. ഈ അത്യന്താധുനിക കാലത്തും അതാണ്
രാമായണ മാസാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ കർക്കടകം 31 രെ എല്ലാദിവസവും രാവിലെ അഞ്ചിന് രാമായണ സംഗീതാമൃതം എന്ന പേരിൽ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ അദ്ധ്യാത്മ രാമായണഭാഗങ്ങൾ മനോരമ മ്യൂസിക് റിലീസ് ചെയ്യുന്നു. സുദീപ് കുമാർ, ജി ശ്രീറാം, കല്ലറ ഗോപൻ, രവിശങ്കർ, അനൂപ് ശങ്കർ, കെ
ആദികാവ്യം. അറിയാവുന്ന കഥ. ആവർത്തിച്ചുള്ള വായനയിൽ പക്ഷേ, എപ്പോഴും പുതിയതൊന്ന് കരുതിവയ്ക്കുന്നുണ്ട് രാമായണം. കോസലരാജകുമാരന്റെ ജീവിതയാത്രയെ അനുധാവനം ചെയ്യുമ്പോൾ കണ്ടുതീരാത്ത കൗതുകങ്ങളുടെ, കാഴ്ചയിൽനിന്ന് ഉൾക്കാഴ്ചയിലേക്കു നയിക്കുന്ന കവനഭംഗിയുടെ അദ്ഭുത വനസ്ഥലികൾ. വാല്മീകീവിരചിതമായ രാമകഥ
ആമുഖം ആവശ്യമില്ലാത്തവിധം സുപ്രസിദ്ധമാണല്ലോ അദ്ധ്യാത്മ രാമായണം. ശിവ ഭഗവാൻ പാർവതീ ദേവിക്ക് വിവരിച്ചു നൽകിയ രാമായണം കഥ, എഴുത്തച്ഛൻ കിളിയെക്കൊണ്ട് പാടിക്കുന്ന രൂപത്തിൽ വിരചിച്ചതിനാലാണ്, അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന പേരിൽ വിഖ്യാതമായത്. രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡം ആരംഭിക്കുന്നത്,
പഞ്ഞമാസമാണെങ്കിലും കർക്കടകത്തെ ഐശ്വര്യത്തിന്റെ മാസമായാണ് കണക്കാക്കുന്നത് . കർക്കടമാസം ആരംഭിക്കുന്നതിനു മുന്നേ ആചരിക്കേണ്ട ചിട്ടകളെക്കുറിച്ചു വിശദമാക്കുകയാണ് ജ്യോതിഷരത്നം Dr. S വിമലമ്മ ടീച്ചർ . മിഥുനമാസം അവസാനദിവസം വീടും പരിസരവും വൃത്തിയാക്കി ചാണക വെള്ളമോ മഞ്ഞൾ വെള്ളമോ നാൽപ്പാമര വെള്ളമോ തളിച്ച്
കർക്കടക മാസത്തിൽ ദശപുഷ്പത്തിന്റെയും മുക്കൂറ്റിചാന്തിന്റെയും പത്തിലയുടെയും പ്രാധാന്യത്തെയും കുറിച്ച് വിശദമാകുകകയാണ് ജ്യോതിഷരത്നം Dr. S. വിമലമ്മ ടീച്ചർ കർക്കടകത്തിൽ നമ്മൾ ആത്മീയമായി വളരണം. മരുന്ന് സേവയ്ക്ക് ഉത്തമമായ മാസവുമാണ്. പതിനൊന്നു മാസത്തെ ഓട്ടത്തിനിടയിൽ വിശ്രമം എടുക്കാനുള്ള സമയമാണ്. കുഴമ്പും
ഒറ്റ ശ്ലോകത്തിൽ രാമായണ കഥ പൂർണമായും പറയുന്നതാണ് ഏകശ്ലോകരാമായണം. കർക്കടകത്തിൽ രാമായണം പൂർണമായും വായിക്കാൻ സാധിക്കാത്തവർക്ക് ഏകശ്ലോകരാമായണം എന്നും ജപിക്കുന്നത് സമ്പൂർണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാൽ യാത്ര എന്നാണർഥമാക്കുന്നത് ഈ
ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം. ഉത്തരായനണകാലം ദേവന്മാർക്ക് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലം പിതൃക്കൾക്കാണ് പ്രധാനം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന ഈ മാസത്തിൽ ചന്ദ്രന് മൗഢ്യമായിരിക്കും . മനസ്സിന്റെ കാരകനായ ചന്ദ്രന്റെ ശക്തിക്ഷയം നിമിത്തം മനോബലം കുറയുമെന്നാണ് സങ്കൽപം.
അശ്വതി : ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിട വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ