1197 മലയാള പുതുവർഷഫലം ചിങ്ങക്കൂറുകാർക്ക് എങ്ങനെ?

Mail This Article
വർഷാരംഭത്തിൽ വ്യാഴം 7 ലും ശനി 6 ലും നിൽക്കുന്നു. കഴിഞ്ഞ വർഷം തുടങ്ങിയ മെച്ചപ്പെട്ട കാലഘട്ടം തുടരുകയാണ്. ഉദ്ദേശകാര്യങ്ങൾ, പ്രായം അനുസരിച്ച് എന്തായാലും ചിങ്ങം 29 നു മുമ്പായി നടന്നു കിട്ടും. എന്നാൽ ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെയും (വ്യാഴം 6 ൽ) അതിനു ശേഷം മീനം 30 മുതൽ കർക്കടകം 31 വരെയും (വ്യാഴം 8 ൽ) കാലസ്ഥിതി അത്ര ഗുണകരമല്ല.
വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ വളരെ നിഷ്ഠയോടെ അനുഷ്ഠിക്കണം തന്മൂലം പ്രായം അനുസരിച്ച് പതനഭീതി, വിദ്യാഭ്യാസ ഭംഗം, പരാജയഭീതി, തൊഴിലിന് അലച്ചിൽ, സ്വദേശത്തായാലും വിദേശത്തായാലും ജോലിയിൽ പ്രശ്‌നം, കിട്ടാനുള്ള ധനം തടസ്സപ്പെട്ട് കിട്ടാതെ വരിക, മറ്റു സാമ്പത്തിക കുരുക്കുകൾ , മംഗള കാര്യതടസ്സം, ബന്ധു വിരോധം, സുഹൃത്തുക്കളുമായി അസ്വാരസ്യം ഗൃഹത്തിനോ വാഹനാദി സുഖോപകരണങ്ങൾക്കോ നാശ നഷ്ടം, അമിതചെലവ്, അപകടസന്ധി കേസ്, വഴക്കുകൾ, മർദനം, പീഡനം മറ്റു ശിക്ഷണ നടപടി, ദേഹാരിഷ്ടം വേണ്ടപ്പെട്ടവർക്കോ തനിക്കോ വേണ്ടി ആശുപത്രിവാസം മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും.
ഇതോടൊപ്പം മേടം 15 മുതൽ മിഥുനം 28 വരെ കണ്ടകശനി (ശനി 7 ൽ) ദോഷം കൂടി വരുന്നതു കൊണ്ട് ശനി പ്രീതി കൂടി ചെയ്യണം എന്നാൽ വർഷാരംഭം ചിങ്ങം 01 മുതൽ മേടം 15 വരെയും അതിനു ശേഷം മിഥുനം 28 മുതൽ ഈ വർഷം മുഴുവനും ശനി ഇഷ്ടഭാവത്തിലാണ്. സ്ഥാനലാഭം, പലവിധത്തിൽ ധനാഗമം, വസ്തുവകകൾക്ക് അഭിവൃദ്ധി, വർക്ക് ഷോപ്പ് മുതലായ വ്യവസായ ഗുണം, കൃഷിക്കായാലും കച്ചവടത്തിനായാലും പുരോഗതി, വിദേശഗുണം, അഭീഷ്ടകാര്യസിദ്ധി എന്നിവ ഈ കാലഘട്ടത്തിലെ ഫലങ്ങളാണ്.
പരിശ്രമശാലികൾക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന അവസരമാണിത്. ശുക്രന്റെ ഈ സ്ഥിതി കൊണ്ട് ഗൃഹ (നിർമാണ) ലാഭം ദാമ്പത്യ സുഖാഭിവൃദ്ധി, ധാർമികമായി പെരുമാറാൻ ഉൾപ്രേരണ, വിദേശ വസ്തുക്കളുടെയോ, സുഗന്ധ ദ്രവ്യങ്ങളുടെയോ ലാഭം, സന്താനങ്ങളെക്കൊണ്ട് സന്തോഷം എന്നിവയും ഫലങ്ങളാണ്.
English Summary : 1197 Malayalam New Year Prediction for Chingakooru