1197 മലയാള പുതുവർഷഫലം കുംഭക്കൂറുകാർക്ക് എങ്ങനെ?

Mail This Article
ഈ വർഷം ആദ്യപകുതി ദോഷാധിക്യമിശ്രഫലവും അവസാന പകുതി ശുഭാധിക്യമിശ്രഫലവും ആകുന്നു. ഈ വർഷം മുഴുവനും (മേടം 15 മുതൽ മിഥുനം 28 വരെ ശനിക്ക് ജന്മരാശിയിൽ പകർച്ച ഉണ്ടെങ്കിലും) ഏഴരശനി ദോഷ കാലമാണ്. ശനിയാഴ്‌ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കണം. തന്മൂലം പ്രായം അനുസരിച്ച് ബാലാരിഷ്ടം, ഗുരുജന വിരോധം, മാതൃപിതൃ വൈഷമ്യം, പരാജയ ഭീതി, വിദ്യാഭ്യാസ ഭംഗം, കലാകായിക വിഷയങ്ങളിലായാലും വേണ്ടത്ര ശോഭിക്കാൻ കഴിയാതെയിരിക്കുക. സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പ്രശ്‌നം, കച്ചവടം, ബിസിനസ്സ്, കൃഷി, തുടങ്ങിയ രംഗങ്ങളിലായാലും നാശ-നഷ്ടം, കട ബാധ്യത, കിട്ടാനുള്ള ധനം തടസ്സപ്പെട്ട് കിട്ടാതെ വരുക, മംഗള കാര്യതടസ്സം, വസ്ത്രം, ആഭരണം മുതലായവയ്ക്ക് തന്നെ നാശ നഷ്ടം, നിർമാണ പ്രവൃത്തികൾക്ക് തടസ്സം, സാമ്പത്തിക കുരുക്ക്, കേസ് വഴക്കുകൾ, മർദനം, പീഡനം, ജപ്‌തി ഭീഷണി, വ്യവഹാരം, ബന്ധനാദി ശിക്ഷണ നടപടി, അപകടസന്ധി, വാഹനാദി യന്ത്രസാമഗ്രികൾക്ക് നാശ-നഷ്ടം തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ആശുപത്രിവാസം, രോഗക്ലേശം, തനിക്കോ വേണ്ടപ്പെട്ടവർക്കോ മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും.
ചിങ്ങം 1 മുതൽ 29 വരെയും അതിനുശേഷം വൃശ്ചികം 5 മുതൽ മീനം 30 വരെയും വ്യാഴം ജന്മരാശിയിൽ ആകയാൽ സ്വജനകലഹം, സ്ഥാനഭ്രംശം, ധനനാശം, മനോജഡത എന്നിവയും ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെ വ്യാഴം 12 ൽ ആകയാൽ ഉപയോഗ ശൂന്യമായ വസ്തുവകകൾ ക്രയവിക്രയം ചെയ്‌ത് ധനം സ്വരൂപിക്കാൻ കഴിയുമെങ്കിലും ഈശ്വരാധീനം കിട്ടുകയില്ല എന്നാൽ മീനം 30 മുതൽ വർഷാവസാനം കർക്കടകം 31 വരെ ഏതു രംഗത്തായാലും ഏതു പ്രായക്കാർക്കായാലും ഈശ്വരാധീനം ലഭിക്കും. വിദ്യാഭ്യാസ പുരോഗതി, പരീക്ഷാവിജയം (പുനഃപരീക്ഷ എഴുതുന്നവർക്കും അനുകൂലമാണ്) സ്വദേശത്തായാലും വിദേശത്തായാലും ജോലിലാഭം എന്നിവയെല്ലാം ഫലങ്ങളാണ്.
English Summary : 1197 Malayalam New Year Prediction for Kumbhakooru