ചിങ്ങത്തിൽ ഭാഗ്യം തുണയ്ക്കുന്ന നക്ഷത്രക്കാർ ഇവരോ?
Mail This Article
ചിങ്ങസംക്രമ സമയത്ത് ഭാഗ്യ താരക സ്ഥിതി ഉത്രം നക്ഷത്രം രണ്ടാം പാദത്തിൽ ആയിരുന്നു . അത് അടിസ്ഥാനമാക്കി ഗണിച്ച ഓരോ കൂറുകാർക്കുമുള്ള ചിങ്ങമാസത്തിലെ ഗുണദോഷ ഫലങ്ങൾ ഇവിടെ ചേർക്കുന്നു.
മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക 1/4)
അനുകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ്. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. ഭവനത്തിൽ ശാന്തത കളിയാടും. ദാമ്പത്യ ജീവിതം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ നേരിടേണ്ടി വരും. വിദേശ ജോലിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. കർമ്മരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവ അതിജീവിക്കും.
ഇടവക്കൂർ ( കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായ വിഷമതകൾ ശമിക്കും. ആരോഗ്യപരമായി ഉന്മേഷം തൊഴിൽ രംഗം പുഷ്ടിപ്പെടും. പ്രേമബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ. പുതിയ വാഹനം വാങ്ങുവാൻ ആലോചിച്ച് തീരുമാനം എടുക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ വിജയം. തൊഴിൽ രംഗത്ത്നേട്ടങ്ങൾ. സർക്കാർ ജീവനക്കാർക്ക് അനുകൂലമായ സ്ഥലം മാറ്റം. പണമിടപാടുകളിൽ നേട്ടങ്ങൾ കൈവരിക്കും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ ചേർന്ന കാലമല്ല. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. മാസ മധ്യത്തിനു ശേഷം അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധിക്കുക.
മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം 3/4)
ഗുണദോഷ സമ്മിശ്രമായ കാലമാണ്. തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃ സുഖം കെടുത്തും. ബന്ധുജനങ്ങളിൽ നിന്ന് പ്രതികൂല സമീപനം ഉണ്ടാവാനിടയുണ്ട്. തൊഴിൽ സ്ഥലത്തു അത്യധികമായ പിരിമുറുക്കവും സംഭവിക്കും. താമസസ്ഥലം മാറുന്നതിന് സാദ്ധ്യത കാണുന്നു. സാമ്പത്തിക വിഷമതകൾ ശമിക്കും. വിവാഹ ആലോചനകളിൽ തീരുമാനം ഉണ്ടാകും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. കൂടുതൽ പണം മുടക്കിയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല.
തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് .
കർക്കടകക്കൂർ ( പുണർതം1/4, പൂയം , ആയില്യം)
ഗുണദോഷ സമ്മിശ്രമായ മാസമാണ്. അവിചാരിതമായ പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുന്നതിന് സാധിക്കും. കുടുംബജീവിത സൗഖ്യം. ആരോഗ്യപരമായി അനുകൂലം. വിവാഹംവാക്കുറപ്പിക്കും. തൊഴിൽ പരമമായ മാറ്റങ്ങൾ. സുഹൃദ് സഹായം ലഭിക്കും. തൊഴിൽരംഗത്ത്നേട്ടങ്ങൾ. യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കുന്ന തരത്തിൽ ജീവിതഗതി ഉണ്ടാകും.തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂലതീരുമാനങ്ങൾ. തൊഴിലുടമകൾ, മേലധികാരികൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം.
ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം1/4 )
ധനപരമായി അനുകൂല സമയമല്ല. കർമ്മ രംഗത്ത് ഉന്നതി ഉണ്ടാകുമെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതുപ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യവർധന, ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. മാനസികമായ സംതൃപ്തി. മംഗള കർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. മാസത്തിന്റെ പകുതി പിന്നിടുമ്പോൾ വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക .
കന്നിക്കൂർ ( ഉത്രം3/4 , അത്തം, ചിത്തിര 1/2 )
പണമിടപാടുകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം, എങ്കിലും കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. സന്താനഗുണം അനുഭവിക്കുന്ന കാലമാണ്. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. ജോലിയിൽ ഉത്തരവാദിത്തം വർധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട്. ശാരീരികമായി അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. കലാരംഗത്തു മികച്ച നേട്ടം. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.
തുലാക്കൂർ (ചിത്തിര 1/2 , ചോതി , വിശാഖം 3/4)
പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. ആശ്രിതർ,വീട്ടിലെ വളർത്തു മൃഗങ്ങൾ തുടങ്ങിയവർക്ക് അരിഷ്ടത ഉണ്ടാവാം. സാമ്പത്തിക വിഷമതകൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. ബന്ധുഗുണം ലഭിക്കുന്ന കാലമാണ്. ജീവിതപങ്കാളിവഴി നേട്ടം. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ധനപരമായ നേട്ടങ്ങൾ മാസമാദ്യം കഴിഞ്ഞാൽ അധികരിക്കും.
വൃശ്ചികം ( വിശാഖം 1/4, അനിഴം , തൃക്കേട്ട )
ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കുന്ന കാലമാണ്. എല്ലാക്കാര്യത്തിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. പ്രണയസാഫല്യമുണ്ടാകും. പ്രണയ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. വ്യവഹാരങ്ങളിൽ വിജയം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സർക്കാർ തലത്തിൽ വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിതമാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്.
ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം 1/4 )
തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും, എന്നാൽ വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും. പുതിയ ബിസ്സിനസ്സ് ആരംഭിക്കും. ഇടവിട്ട് ആരോഗ്യപരമായ വിഷമതകളുണ്ടാവും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം , അവിട്ടം 1/2)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളെ കൊണ്ട് നേട്ടം. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാദ്ധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ആഡംബര വസ്തുക്കളിൽ താൽപര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
കുംഭക്കൂർ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )
ശാരീരികവും മാനസികവുമായ വിഷമതകൾ. തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത. ദാമ്പത്യപ്രശ്നങ്ങൾ. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. യാത്രകൾ വേണ്ടിവരും. പുതിയ വസ്ത്ര ലാഭം. സന്താനങ്ങൾക്ക് ഉന്നത വിജയം. ഇരുചക്രവാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കും.
മീനക്കൂർ ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി )
പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി പൊതുവെ അനുകൂലമല്ല സാമ്പത്തിക പരമായ വിഷമതകൾ അലട്ടും. ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം ഇവയ്ക്കു അൽപ്പം ഭംഗം ഉണ്ടാവാം. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന മാനസിക അകൽച്ച ഇല്ലാതാകും. കർമ്മരംഗത്ത് നേട്ടങ്ങൾ.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
English Summary : Monthly Prediction in Chingam 1198 by Sajeev Shastharam