ഔഡി ക്യു7 പുതിയ പതിപ്പ് പുറത്തിറക്കി, അഞ്ച് നിറങ്ങളിൽ ലഭ്യം

Mail This Article
കൊച്ചി∙ ജർമൻ കാർ നിർമാതാക്കളായ ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കി. ഔഡി ക്യു 7 പ്രീമിയം പ്ലസിന് 88,66,000 രൂപയാണ് എക്സ് ഷോറൂം വില.ഔഡി ക്യു 7 ടെക്നോളജി പതിപ്പിന് 97,81,000 രൂപയും. മുന്നിലും പിന്നിലും പുതിയ 2 ഡയമൻനൽ റിങ്ങുകൾ, വെർട്ടിക്കൽ ഡ്രോപ്‌ലറ്റ് ഇൻലെ ഡിസൈനോടു കൂടിയ പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, പുതിയ എയർ ഇൻടേക്കും ബംപർ ഡിസൈനും തുടങ്ങിയവയാണ് സവിശേഷതകൾ.
ഡൈനാമിക് ഇൻഡിക്കേറ്ററോടു കൂടിയ മാട്രിക്‌സ് എൽഇഡി ഹെഡ് ലാംപുകൾ, 5 ട്വിൻ-സ്‌പോക്ക് ഡിസൈനിലുള്ള ആർ20 അലോയ് വീലുകൾ എന്നിവയും സവിശേഷതകളാണ്.5 നിറങ്ങളിൽ ലഭ്യമാണ്– സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയർ വൈറ്റ്.