ADVERTISEMENT

ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമായ മിക്കിമൗസ് ഇനി പ്രേതസിനിമയിൽ കോസ്റ്റ്യൂമായെത്തി പേടിപ്പിക്കും. വാൾട് ഡിസ്നി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്.മോർട്ടിമർ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ൽ സ്റ്റീംബോട്ട് വില്ലി എന്ന അനിമേറ്റഡ് വിഡിയോയിലൂടെയാണു മിക്കിയെ ലോകത്തിനു മുന്നിൽ ഡിസ്നി അവതരിപ്പിച്ചത്. പിന്നീട് മിക്കി ലോകം കീഴടക്കി. മിക്കിയുടെ കൂട്ടുകാരിയായ മിന്നി മൗസ്, ഡോണൾഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളും മിക്കി മൗസ് ചിത്രങ്ങളിലൂടെ രംഗത്തു വന്നു. എന്നാൽ മിക്കിയുടെ ആദ്യകാല സിനിമകളുടെ കോപ്പിറൈറ്റ് അവകാശം ഇപ്പോൾ ഡിസ്നിയുടെ നിയന്ത്രണത്തിൽ നിന്നു മാറി പൊതുവായ ഉപയോഗത്തിലെത്തിയിരിക്കുകയാണ്.

ഇതുവരെ മിക്കിമൗസിന്റെ കോസ്റ്റ്യൂമുകളും മറ്റുകാര്യങ്ങളുമൊക്കെ സിനിമകളിലും മറ്റുമുപയോഗിക്കാൻ ഡിസ്നിയുടെ അനുവാദം വേണ്ടിയിരുന്നു. എന്നാൽ ആദ്യകാല മിക്കി കാർട്ടൂണുകൾക്ക് ഇതിനി ബാധകമാകില്ല.സ്റ്റീംബോട്ട് വില്ലിയിലെ മിക്കിയുടെ കോസ്റ്റ്യൂമാണ് ഇപ്പോൾ പ്രേതസിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ധാരാളം പ്രത്യേകതകൾ മിക്കി മൗസിനുണ്ട്. ധാരാളം സബ്സ്ക്രൈബേഴ്സുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും മിക്കി പുലർത്തുന്നു. 1978 നവംബർ 18ന് മിക്കി മൗസ് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഇടംനേടി. ഇത്തരമൊരു നേട്ടം നേടുന്ന ആദ്യ കാർട്ടൂൺ കഥാപാത്രമായിരുന്നു മിക്കി.

മിക്കിക്ക് എല്ലായിടത്തും മിക്കി എന്നല്ല പേര്. സ്വീഡനിൽ മിക്കി മുസെ പിഗ്ഗെന്നും ചൈനയിൽ മി ലോഷുവെന്നും ഇറ്റലിയിൽ ടോപോലിനോ എന്നൊക്കെയാണ് മിക്കി അറിയപ്പെടുന്നത്. മിക്കിയെ സൃഷ്ടിച്ച സമയത്ത് മോർട്ടിമർ എന്ന പേര് നൽകാനാണ് വാൾട്ട് ഡിസ്നി തീരുമാനിച്ചിരുന്നത്. എന്നാൽ ഡിസ്നിയുടെ ഭാര്യയ്ക്ക് ആ പേരിഷ്ടപ്പെട്ടില്ല. അവരാണ് മിക്കി എന്ന പേര് നൽകിയത്.

English Summary:

Mickey Mouse Takes Frightening Turn in New Ghostly Movie!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com