ADVERTISEMENT

കായംകുളം∙ കേരളീയ വാസ്തു ശിൽപകലാ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളുള്ള കോടതി കെട്ടിട സമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. മജിസ്ട്രേട്ട് കോർട്ട് ഹാൾ, നടുമുറ്റം, ഓഫിസ് ബ്ലോക്ക്, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറികൾ, വനിതാ അഭിഭാഷകർക്കുള്ള മുറികൾ, മീഡിയേഷൻ ഹാൾ എന്നിവയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു യു.പ്രതിഭ എംഎൽഎ അറിയിച്ചു. 15 കോടി രൂപ വിനിയോഗിച്ചാണു കെട്ടിട സമുച്ചയം പൂർത്തിയാകുന്നത്. 40,000 ചതുരശ്ര അടി വിസ്തീർണമാണു കെട്ടിടത്തിനുള്ളത്.

കാലങ്ങളായി ജീർണാവസ്ഥയിലായിരുന്ന കോടതി കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടസമുച്ചയം എന്ന കായംകുളത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ചുറ്റുമതിൽ, ഇന്റർലോക്ക് പാകൽ, ലാൻഡ് സ്കേപിങ്, ഇലക്ട്രിഫിക്കേഷൻ, സൗന്ദര്യവൽക്കരണം എന്നീ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് അധികമായി 98 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com