ADVERTISEMENT

കലവൂർ∙ മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ കഴിഞ്ഞ 80 ദിവസമായി പൈപ്പ് ലൈൻ തകരാറിലായി വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആലപ്പുഴ ജലഅതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.  എഎസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ഇടബണ്ടുകൾ പൊളിച്ചു നീക്കിയതിനെ തുടർന്നു പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റിവരണ്ടു.  കുഴൽകിണറിൽ നിന്നു പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. 

പൈപ്പ് ലൈനിലെ തകരാറുകൾ പരിഹരിച്ച് വെള്ളം എത്തിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പഞ്ചായത്ത് അംഗം പി.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാന്തി തീരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.മുരളി അധ്യക്ഷത വഹിച്ചു. പി.പി.സാബു, ജി.ഷിബു, അനു കുരീക്കാടൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Water shortage plagues Kalavoor residents for 80 days due to pipeline damage. The community protested the lack of water supply, demanding immediate repair and restoration.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com