അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവന് രത്നക്കല്ല് പതിച്ച തിരുവാഭരണം ചാർത്തും

Mail This Article
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാലാം ഉത്സവമായ ഇന്നുമുതൽ ആറാം ഉത്സവം വരെ വൈകിട്ട് എഴുന്നള്ളത്തിന് രണ്ടാംതരം തലെക്കെട്ട്, ചട്ടം എന്നിവയാണ് ഉപയോഗിക്കുന്നത്. ദേവന് രത്നക്കല്ല് പതിച്ച തിരുവാഭരണങ്ങളാണു ചാർത്തുക. ഉത്സവ ദർശനത്തിനായി പുലർച്ചെ മുതൽ രാത്രി വൈകി നടക്കുന്ന വിളക്കെഴുന്നള്ളിപ്പ് വരെയും ഭക്തജനങ്ങൾ എത്തുന്നുണ്ട്. പ്രത്യേകം ക്യുവിലൂടെയാണ് ഭക്തരെ നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്ന് രാത്രി ആമയിട കരക്കാരുടെ പടയണി നടക്കും.
ഇന്ന് നാലാം ഉത്സവം|
ഭാഗവതപാരായണം 6.00, നാരായണീയം 7.00, ശ്രീബലി 8.30, തിരുവാതിര , കൈകൊട്ടിക്കളി 11.00, ചിലമ്പൊലി 12.00, ഉത്സവബലി ദർശനം 1.00, പ്രസാദമൂട്ട് 1.15, ഭജൻസ് 1.30, പ്രഭാഷണം 2.30, പ്രഭാഷണം 3.00, നൃത്താർച്ചന 3.30, കുളത്തിൽ വേല 5.00, സേവ 6.30, തിരുമുൻപിൽ വേല 8.00,വിളക്കെഴുന്നള്ളിപ്പ് 9.00, കഥകളി നളചരിതം ഒന്നാം ദിവസം 9.30, ആമയിട കരക്കാരുടെ പടയണി 10.00.