ബസ് ജീവനക്കാർക്ക് ആശ്വാസം: കൊടുംചൂടിൽ തളരേണ്ട; കൂളാക്കാൻ സംഭാരം

Mail This Article
ചെന്നൈ ∙ സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മോര് പാക്കറ്റുകൾ വിതരണം ചെയ്യണമെന്നു ടിഎൻഎസ്ടിസിക്കു ഗതാഗത വകുപ്പ് നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, വിശ്രമമുറികൾ, കന്റീൻ എന്നിവിടങ്ങളിലാണു മോര് വിതരണം ചെയ്യുക. ശുദ്ധജലം ലഭ്യമാക്കാൻ ആർഒ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ജീവനക്കാർക്കു നിർദേശം നൽകുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ താപനില വരുംദിവസങ്ങളിൽ വർധിക്കുമെന്നു കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 35–36 ഡിഗ്രി സെൽഷ്യസാണ് താപനില. ഇനിയും 2 ഡിഗ്രി വരെ കൂടുമെന്നാണ് മുന്നറിയിപ്പ്.