ADVERTISEMENT

നെടുമ്പാശേരി∙ ഇന്നലെ കൊച്ചിയിൽ നാലു വിമാനങ്ങളിലായി 606 പ്രവാസികളെത്തി. ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 184 പേരാണ് വന്നത്. പാരിസിൽ നിന്നുള്ള വിമാനത്തിൽ 50 പേരാണെത്തിയത്. അബുദാബിയിൽ നിന്ന് വിമാനത്തിൽ 185 പേരും ബഹ്റൈൻ വിമാനത്തിൽ 187 പേരും എത്തിച്ചേർന്നു. ആഭ്യന്തര വിഭാഗത്തിൽ ഇന്നലെ 8 വിമാനങ്ങൾ സർവീസ് നടത്തി. 11 വിമാനങ്ങൾ കൊച്ചിയിൽ എത്തിച്ചേർന്നു. ഇന്നു 3 വിമാനങ്ങളാണ് പ്രവാസികളുമായി വരുന്നത്. ദുബായ് വിമാനം വൈകിട്ട് 5.25നും മസ്കത്ത് വിമാനം രാത്രി 9നും എത്തും. അർമേനിയയിലെ യെരെവനിൽ നിന്നുള്ള  വിമാനം രാത്രി 9.30നും എത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com