ഡേറ്റ അനാലിസിസ് ശിൽപശാല നവംബർ 23ന്
Mail This Article
×
കൊച്ചി∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖലയും എറണാകുളം സെന്റ് തെരേസാസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഡേറ്റ അനാലിസിസ് ശിൽപശാല നവംബർ 23ന് സെന്റ് തെരേസാസ് കോളജിൽ വച്ച് നടക്കും. സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഡേറ്റ അനാലിസിസിന് ഉപയോഗിക്കുന്ന എസ്പിഎസ്എസ് സോഫ്റ്റ്‌വെയറിലുള്ള അടിസ്ഥാന പരിശീലനവും നൽകും.
ലൈബ്രറി ജീവനക്കാർ, സോഷ്യൽ സയൻസ് മേഖലയിലുള്ള വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, ഗവേഷണ ലേഖനങ്ങൾ എഴുതാൻ അഭിരുചിയുള്ളവർ എന്നിവർക്ക് പങ്കെടുക്കാം. റജിസ്ട്രേഷൻ ഫീസ് 500 രൂപ. റജിസ്റ്റർ ചെയ്യാൻ സെന്റ് തെരേസാസ് കോളജ് വെബ്സൈറ്റ്, കേരള ലൈബ്രറി അസോസിയേഷൻ വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9895258101, 9061630665, 9496276307, 9388478597.
English Summary:
Kerala Library Association and St. Teresa's College, Ernakulam present a comprehensive Data Analysis Workshop. Learn statistical analysis and SPSS software fundamentals for research. Ideal for students, researchers, teachers, and anyone interested in writing research papers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.