എറണാകുളം ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ബജറ്റ് ഇന്ന്
കുമ്പളം ∙ പഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബജറ്റ് ഇന്നു 10.30ന് വൈസ് പ്രസിഡന്റ് കെ.പി.കാർമിലി അവതരിപ്പിക്കും. ചർച്ച നാളെ 10ന്.മരട് ∙ നഗരസഭയുടെ 2025-26 വർഷത്തേക്കുള്ള ബജറ്റ് 26ന് 11ന് ഉപാധ്യക്ഷ രശ്മി സനിൽ അവതരിപ്പിക്കും. ബജറ്റിൽ ചർച്ച 27ന്.
‘ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം’
പിറവം∙ പാമ്പാക്കുട പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും ബാനറുകളും 31നു മുൻപു നീക്കം ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു.
വേപ്പിൻ തൈ വിതരണം
മലയാറ്റൂർ∙ കെഎസ്കെടിയു മലയാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കർഷകഭേരി’ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിൽ വേപ്പിൻ തൈ നടീലും വേപ്പിൻ തൈ വിതരണവും നടത്തി. സിപിഎം ഏരിയ സെക്രട്ടറി കെ.പി.റെജീഷ് ഉദ്ഘാടനം ചെയ്തു.