ADVERTISEMENT

കൂത്തുപറമ്പ് ∙  മഴക്കാല രോഗങ്ങൾ പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ തന്നെ ഒപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒപി വിഭാഗത്തിൽ പരിശോധനയ്ക്ക് എത്തുന്ന കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഒപി ചീട്ട് എടുക്കാൻ ആളുകളുടെ നീണ്ട നിര തന്നെയാണ് ആശുപത്രിയിൽ കാണാനാവുന്നത്. ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും ജില്ലയിൽ പടരുന്ന സാഹചര്യത്തിൽ പനി രോഗികളിൽ നല്ലൊരു ശതമാനവും സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇവിടെ ഇത്തരം കാര്യങ്ങളിൽ ഉള്ള പരിശോധന കാര്യക്ഷമമായതിനാൽ സർക്കാർ ആശുപത്രികളെ തന്നെ ആശ്രയിക്കണമെന്നുള്ള ആരോഗ്യവകുപ്പ് നിർദേശം കൂടി പരിഗണിച്ചാണ് ജനങ്ങൾ സർക്കാർ ആശുപത്രികളെ തേടിയെത്തുന്നത്.

ഡെങ്കിപനി ബാധിതനായി ഒരാൾ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്. പൊതുവെ കൂത്തുപറമ്പ് നഗരസഭയിലും പരിസരത്തും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പനി പിടിപെടുന്നവരുടെ എണ്ണം കുറവാണെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. 1200 പേർ വരെ ഇപ്പോൾ ഒപി വിഭാഗത്തിൽ നിത്യേന എത്തുന്നുണ്ട്. സമീപ പഞ്ചായത്തുകളിലെല്ലാം മികച്ച നിലവാരത്തിൽ തന്നെയുള്ള ആശുപത്രികൾ സജ്ജമാണെങ്കിലും അത്തരം കേന്ദ്രങ്ങളിൽ നിന്ന് ഉൾപ്പെടെ ആളുകൾ താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നതാണ് തിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com