കാസർകോട് ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ലഹരിവിരുദ്ധ ക്യാംപ് നടത്തി
മാലോം∙ബദർ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാംപ് നടത്തി. ഖത്തീബ് സുബൈർഫൈസി കോലക്കേരി ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡന്റ് പി.മൂസ.അധ്യക്ഷനായി.
വാർഷിക പൊതുയോഗം നടത്തി
നീലേശ്വരം∙ കേരള പത്മശാലിയ സംഘം ശാഖാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗം താലൂക്ക് സെക്രട്ടറി പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വേണുഗോപാൽ മുഖ്യാതിഥിയായി. പി.കെ.ചന്ദ്രശേഖരൻ, കെ.ടി.ഭരതൻ, എം.ബാലകൃഷ്ണൻ, വീണ ദാമോദരൻ, കെ.വി.മുരളീധരൻ, കെ.ലീല എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കാഷ് അവാർഡ് വിതരണവും നടന്നു.
കൈകൊട്ടിക്കളിമത്സരം
കരിവെള്ളൂർ∙ കുണിയൻ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 30ന് രാത്രി 7.30ന് കണ്ണൂർ – കാസർകോട് ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തുന്നു. വിജയികൾക്ക് 12000, 8000, 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. . 9847585420. 8281305412