ADVERTISEMENT

 

കോട്ടയം ∙ കരുതലിന്റെ കരങ്ങളാണു നഴ്സുമാരുടേതെന്നു കലക്ടർ ഡോ. പി.കെ.ജയശ്രീ. നഴ്സസ് വാരാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡോക്ടർമാർ രോഗിക്കു നല്ല ചികിത്സ നൽകണമെങ്കിൽ ശക്തമായ നഴ്സിങ് സമൂഹം പിന്നിലുണ്ടായിരിക്കുമെന്നും കലക്ടർ പറഞ്ഞു. ഡിഎംഒ ഡോ. എൻ.പ്രിയ അധ്യക്ഷത വഹിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ റാലി നടത്തി. ആർട്സ് ആൻഡ് സ്പോർട്സ് എവറോളിങ് ട്രോഫി ഗവ. നഴ്സിങ് കോളജ് നേടി. ആർട്സിൽ രണ്ടാം സ്ഥാനം പാലാ മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ്ങും മൂന്നാം സ്ഥാനം ചെത്തിപ്പുഴ സെന്റ് തോമസ് കോളജ് ഓഫ് നഴ്സിങ്ങും നേടി. 

കായിക മത്സരങ്ങളിൽ മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ് രണ്ടാം സ്ഥാനവും കിടങ്ങൂർ ലിറ്റിൽ ലൂർദ് കോളജ് ഓഫ് നഴ്സിങ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. നഴ്സസ് ദിന റാലിയിൽ വിദ്യാർഥി വിഭാഗം കോട്ടയം തിരുഹൃദയ കോളജ് ഓഫ് നഴ്സിങ് ഒന്നാം സ്ഥാനവും ഗവ. നഴ്സിങ് സ്കൂൾ രണ്ടാം സ്ഥാനവും മാർ സ്ലീവ മൂന്നാം സ്ഥാനവും നേടി.സ്റ്റാഫ് വിഭാഗത്തിൽ കോട്ടയം ജനറൽ ആശുപത്രിക്ക് ഒന്നാം സ്ഥാനം, മെഡിക്കൽ കോളജിനു രണ്ടാം സ്ഥാനം, ചങ്ങനാശേരി ജനറൽ ആശുപത്രിക്കു മൂന്നാം സ്ഥാനം. മികച്ച ഫ്ലോറൻസ് നൈറ്റിങ് ഗേൾ വേഷത്തിനു കോട്ടയം ജനറൽ ആശുപത്രി അർഹരായി.

സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, നടൻ വിനു മോഹൻ,   ഗവ. നഴ്സിങ് കോളജ്   പ്രിൻസിപ്പൽ  ഡോ. വി.കെ.ഉഷ, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ബിനു കുന്നത്ത്,   എംസിഎച്ച്  ഓഫിസർ കെ.എസ്.വിജയമ്മാൾ, മെഡിക്കൽ കോളജ് ചീഫ് നഴ്സിങ് ഓഫിസർ പി.ആർ.സുജാത,    കെജിഎൻഎ   സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹേന ദേവദാസ്, കെജിഎൻയു ജില്ലാ പ്രസിഡന്റ് രേഖ തോമസ്, ജില്ലാ നഴ്സിങ് ഓഫിസർ ഉഷ രാജഗോപാൽ, ഐസിഎച്ച് നഴ്സിങ് സൂപ്രണ്ട് എം.എൻ.ബിജി എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com