മനയ്ക്കൽ – ചെട്ടിച്ചാലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

Mail This Article
വൈക്കം ∙ മത്സ്യം കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മനയ്ക്കൽ – ചെട്ടിച്ചാലിലാണ് മത്സ്യം ചത്തു പൊങ്ങുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം കാരണം സമീപത്തെ വീടുകളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
വെള്ളം കയറി ഇറങ്ങിയതോടെ മാലിന്യം അടിഞ്ഞ് വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ട് മലിനജലം കെട്ടിക്കിക്കുന്നതാണു മത്സ്യം ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. തോട്ടിലെ വെള്ളം മലിനമായതോടെ സമീപത്തെ വീടുകളിലെ കിണറ്റിലെ വെള്ളവും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ്.