ADVERTISEMENT

വൈക്കം ∙ ആഫ്രിക്കൻ പന്നിപ്പനി ഭീഷണിയെത്തുടർന്ന് വെച്ചൂർ പഞ്ചായത്തിൽ വിവിധ വകുപ്പുതല യോഗം ചേർന്നു തുടർന്ന് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ സന്ദർശനം നടത്തി. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെയാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൃഗസംരക്ഷണം, ആരോഗ്യം, റവന്യു, പൊലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, അംഗങ്ങളായ പി.കെ.മണിലാൽ, ബിന്ദു മോൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ പന്നി ഫാമുകളിൽ സംഘം പരിശോധന നടത്തി. അഞ്ചിന് മുകളിൽ പന്നികളെ വളർത്തുന്നതിന് ലൈസൻസ് വേണമെന്നാണ് നിബന്ധന എന്നാൽ പല ഫാമും പ്രവർത്തിക്കുന്നത് മതിയായ ലൈൻസ് ഇല്ലാതെയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

∙ വെച്ചൂർ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർ പഞ്ചായത്തിലെ പന്നി ഫാമുകളുടെ എണ്ണത്തെക്കുറിച്ച് യോഗത്തിൽ കണക്ക് അവതരിപ്പിച്ചു. ആറ് പേരാണ് ഫാം നടത്തുന്നത്. അതിൽ രണ്ട് പേർക്ക് ഇപ്പോൾ പന്നി ഇല്ല. നാല് ഫാമിലായി 33 പന്നികളുണ്ട്. കൂടാതെ തലയാഴം പഞ്ചായത്തിൽ ഫാം നടത്തുന്ന ഒരാളുടെ പന്നികളെ ബണ്ട് റോഡിന് സമീപമുള്ള സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും അവിടെ 40 എണ്ണം ഉണ്ടെന്നുമുള്ള കണക്കാണ് അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് എത്തിയപ്പോൾ അവിടെ രണ്ട് കാള മാത്രമാണ് ഉണ്ടായിരുന്നത്. പന്നി ഒരെണ്ണം പോലും ഇല്ലായിരുന്നു. മറ്റൊരു ഫാമിലേക്ക് പോകാമെന്ന് കൂടെ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ നിർദേശിച്ചെങ്കിലും ഫാമുകൾ എവിടെയാണെന്ന കൃത്യമായി അറിയില്ലെന്നാണ് വെറ്ററിനറി ഡോക്ടർ പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള ഫാമുകൾ കണ്ടെത്തി പരിശോധന നടത്തിയത്.

∙ തലയാഴം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 5പന്നി ഫാമുകൾ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഫാം ഉടമകൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകി. ഫാമിലെ പന്നികൾ വെള്ളം കുടിക്കാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, തളർച്ച എന്നിവ ശ്രദ്ധയിൽ പെട്ടാൽ അടിയന്തരമായി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം. 10 കിലോമീറ്ററിനുള്ളിൽ നിരീക്ഷണം ആരംഭിച്ചെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിർദേശം നൽകി. 

∙ ടിവിപുരം പഞ്ചായത്തിൽ അടിയന്തര യോഗം വിളിക്കുന്നതിനും ഫാമുകൾ സന്ദർശിക്കുന്നതിനും ഫാമുടമകൾക്ക് ബോധവൽക്കരണം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി ഷാജി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ എന്നിവർ അറിയിച്ചു.

∙  അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫാമിൽ നിലവിലുള്ള പന്നികളെ വിൽക്കാൻ പാടില്ല. പുതിയ പന്നിക്കുഞ്ഞുങ്ങളെ വാങ്ങിക്കുകയും ചെയ്യരുത്. പന്നികൾക്ക് അസാധാരണമായ ക്ഷീണം, പെട്ടെന്ന് ചാകുക തുടങ്ങിയവ കണ്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണം പന്നികളുമായി ഇടപെടുമ്പോൾ കൈയുറ, മാസ്ക് തുടങ്ങിയവ ധരിക്കണം. കൂടാതെ സാനിറ്റൈസർ ഉപയോഗിക്കണം. തുടങ്ങിയ നിർദേശങ്ങളും ഫാമുടമകൾക്കു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com