കോട്ടയം ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സെമിനാർ
കോട്ടയം ∙സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ബോധവൽക്കരണ സെമിനാറുമായി ബിഎസ്എൻഎൽ. നാളെ രാവിലെ 10നു പുളിമൂട് ജംക്‌ഷനിലുള്ള ബിഎസ്എൻഎൽ ജില്ലാ ജനറൽ മാനേജരുടെ ഓഫിസിൽ ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ നടക്കും. ഫോൺ : 0481-2567000, 9400903030.
വാഴവിത്ത് വിതരണം
നെടുമണ്ണി ∙ജൈവ കർഷക സംഘം ഇക്കോ ഷോപ്പിൽ മഞ്ചേരികുള്ളൻ വാഴവിത്ത് വിതരണത്തിന് എത്തിയിട്ടുണ്ട് ഫോൺ: 9961988199.
ബജറ്റ് അവതരണം
കറുകച്ചാൽ ∙പഞ്ചായത്ത് ബജറ്റ് ഇന്ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് ബി.ബിജുകുമാർ അവതരിപ്പിക്കും.
വൈദ്യുതി മുടങ്ങും
ചങ്ങനാശേരി ∙വണ്ടിപ്പേട്ട, ഗ്രീൻവാലി, പറാൽ ചർച്ച്, പറാൽ എസ്എൻഡിപി, പാലക്കളം, കുമരങ്കരി, കൊട്ടാരം, പിച്ചിമറ്റം, മോനി, ശംഭുവൻതറ, കപ്പുഴക്കരി, അഞ്ചുവിളക്ക്, പണ്ടകശാലക്കടവ്, പറാൽ ആറ്റുവാക്കരി, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് എസ്എൻഡിപി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ∙ പാലയ്ക്കലോടിപ്പടി, കൊച്ചുമറ്റം, കീഴാറ്റുകുന്ന്, പുതുപ്പള്ളി തൃക്കയിൽ ടെംപിൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.കൂരോപ്പട ∙ ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.പാമ്പാടി ∙ ചെറുവള്ളിക്കാവ്, കുറ്റിക്കൽ, കിഴക്കേപ്പടി, കുന്നേപ്പാലം ഓർവയൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.മീനടം ∙ അനിക്കോൺ, ടോംസ് പൈപ്പ്, എൻബിഎ പൗഡർ കോട്ടിങ്, രാജമറ്റം, വട്ടോലി, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാടൻ പന്തുകളി
പുതുപ്പള്ളി ∙നേറ്റീവ് ബോൾ ക്ലബ് പിഎൻബിസി കപ്പിനും ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും വേണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഗവ. സ്കൂൾ മൈതാനത്ത് നടത്തുന്ന അഖില കേരള നാടൻ പന്തുകളി മത്സരത്തിൽ ഇന്ന് 3.30ന് അരീപ്പറമ്പ് ടീം തോട്ടപ്പള്ളി ടീമിനെ നേരിടും.