ADVERTISEMENT

വടകര∙ നഗരസഭ 4–ാം വാ‍ർഡ് നെല്യങ്കരയിലെ പുതിയോട്ടിൽ താഴെകുനി ദാമോദരന്റെ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗ ശൂന്യമാക്കി. രോഗിയായ ഭാര്യയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ദാമോദരൻ. നേരത്തേ അയൽവാസി വെള്ളം എടുക്കാൻ എത്തിയപ്പോൾ കിണറ്റിൽ കരി ഓയിൽ  ശ്രദ്ധയിൽപെട്ടിരുന്നു. വിവരം അറിഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് എത്തി.

ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, 15–ാം വാർഡ് മെംബർ ലളിത ഗോവിന്ദാലയം, 4–ാം വാർഡ് കൗൺസിലർ പി.പി.ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്ക് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെല്യങ്കര റസിഡന്റ്സ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പിന്നീട്  കിണർ വൃത്തിയാക്കി വെള്ളം ശുദ്ധീകരിച്ചു.

English Summary:

Vadakara well pollution caused by discarded engine oil highlights the urgent need for community awareness. The municipality acted quickly to clean and purify the contaminated water source, ensuring public health and safety.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com