കോഴിക്കോട് ജില്ലയിൽ ഇന്ന് (26-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
മാലിന്യമുക്ത നഗരസഭപ്രഖ്യാപനം നാളത്തേക്കു മാറ്റി;രാമനാട്ടുകര ∙ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മൂസക്കോയ ഹാജി മരണപ്പെട്ടതിനാൽ ഇന്ന് നടത്താനിരുന്ന രാമനാട്ടുകര നഗരസഭ ‘സമ്പൂർണ മാലിന്യമുക്ത നഗരസഭ’ പ്രഖ്യാപനം 27ലേക്ക് മാറ്റി. വ്യാഴം രാവിലെ 8ന് ആരംഭിക്കുന്ന വിളംബര ജാഥയിൽ എല്ലാ വിഭാഗം ജനങ്ങളും ബാനറും പ്ലക്കാർഡുകളും സഹിതം പങ്കെടുക്കാൻ യൂണിവേഴ്സിറ്റി റോഡിൽ മഹാരാജ കോംപ്ലക്സിന് സമീപത്ത് എത്തിച്ചേരണമെന്നു നഗരസഭാധ്യക്ഷ അറിയിച്ചു.
യോഗം മാറ്റിവച്ചു
രാമനാട്ടുകര ∙ ഇന്ന് രാവിലെ 10ന് നടത്താനിരുന്ന യുഡിഎഫ് ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം മാറ്റിവച്ചു. മുതിർന്ന മുസ്‌ലിംലീഗ് നേതാവ് എ.മൂസക്കോയ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ആദരസൂചകമായാണ് യോഗം മാറ്റിയത്.
കൗൺസലിങ് സൈക്കോളജി കോഴ്സ്
കോഴിക്കോട്∙ നാഷനൽ സർവീസ് സൊസൈറ്റി തുടർവിദ്യാഭ്യാസ പദ്ധതിയിൽ ആറു മാസത്തെ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ ഗൈഡൻസ് ഇൻ ലേണിങ് ഡിസബിലിറ്റി മാനേജ്മെന്റ് കോഴ്സുകളിൽ ചേരാം. പ്രായപരിധി ഇല്ല. ഓൺലൈൻ/ വിദൂരവിദ്യാഭ്യാസ രീതിയിൽ പൂർത്തിയാക്കാം. ഫോൺ: 7012804891,9605265998
ആയുർവേദ തെറപ്പിസ്റ്റ് ഒഴിവ്:അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ആയുർവേദ തെറപ്പിസ്റ്റിനെ (വനിത) നിയമിക്കുന്നതിന് നാളെ പകൽ 11നു കൂടിക്കാഴ്ച. യോഗ്യത : ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽനിന്നു ലഭിക്കുന്ന ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് സർട്ടിഫിക്കറ്റ്. പ്രായം 18നും 45 നും മധ്യേ. യോഗ്യരായവർ വെസ്റ്റ്ഹിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ നേരിട്ട് എത്തണം. 0495 2382314.
ഗാന്ധി പഠന ക്ലാസ് 12ന്
വടകര∙ ഗാന്ധി ഫിലിം സൊസൈറ്റി രണ്ടാം ശനിയാഴ്ചകളിൽ നടത്തുന്ന ഗാന്ധി പഠന ക്ലാസ് ഏപ്രിൽ 12 ന് 10 ന് ആലക്കൽ റസിഡൻസിയിൽ നടക്കും. ആദ്യ ക്ലാസ് കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും. 9995335287.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 8–5: പുതുപ്പാടി ചമൽ, കേളൻമൂല.
∙ 8 – 6: നടുവണ്ണൂർ കാഞ്ഞിക്കാവ്, ഉള്ളിയേരി 19, ഉള്ളിയേരി 19 എക്‌സൈസ് ഓഫിസ് പരിസരം.
∙ 8 – 5: നരിക്കുനി ആരാമ്പ്രം ലക്ഷം വീട്, കോട്ടക്കവയൽ, മടത്തുംകുഴി.