ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ യുവാക്കൾ അതിക്രമിച്ചു കടന്ന സംഭവം രാജ്യതലസ്ഥാനത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി. ഉച്ചയോടെ വാർത്ത പുറത്തുവന്നപ്പോൾ ഭീകരാക്രമണമെന്ന സംശയമുയർന്നെങ്കിലും അക്രമികൾ പിടിയിലായെന്ന സൂചന ലഭിച്ചതോടെയാണ് ആശങ്ക ഒഴിഞ്ഞത്. 





അറസ്റ്റിലായവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ പുറത്ത് ഒരുക്കിയ സുരക്ഷ.
അറസ്റ്റിലായവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ പുറത്ത് ഒരുക്കിയ സുരക്ഷ.

 സഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പാർലമെന്റ് കാണുന്നതിന് എത്തിച്ചേർന്നിരുന്നു. യുവാക്കൾ ലോക്സഭയിൽ അതിക്രമിച്ചു കടന്നതോടെ പ്രവേശനം നിരോധിച്ചത് മറ്റുള്ളവർക്ക് പാർലമെന്റ് കാണുന്നതിനുള്ള അവസരം ഇല്ലാതാക്കി.

 സംഭവത്തിനു പിന്നാലെ പൊലീസ് സംഘവും കമാൻഡോകളും പാർലമെന്റ് പരിസരത്തേക്കു കുതിച്ചു. പാർലമെന്റിനു ചുറ്റും വൻ സുരക്ഷാ വലയം തീർത്ത സേനാംഗങ്ങൾ ജാഗ്രതയോടെ നിലയുറപ്പിച്ചു. പാർലമെന്റിനു സമീപമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രക്കാരെ രേഖകൾ പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.

ലോക്സഭയിൽ അതിക്രമിച്ചു കയറിയതിനു പിടിയിലായ യുവാക്കളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്ന പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും വൻ പൊലീസ് സേനയെ വിന്യസിച്ചും ബാരിക്കേഡുകൾ നിരത്തിയും സുരക്ഷയൊരുക്കി. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ആരെയും സ്റ്റേഷനിലേക്ക് കടത്തിവിട്ടില്ല. 

സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനും ലോക്സഭയും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണ് ലോക്സഭയിൽ നടന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ പ്രതികരിച്ചു. പാർലമെന്റിന്റെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അക്രമം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കേജ‍്‍രിവാൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com