ADVERTISEMENT

കൊല്ലങ്കോട് ∙ വെള്ളം കുടിക്കാൻ കുളത്തിലിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കൊല്ലങ്കോട്–വണ്ടിത്താവളം റോഡരികിലെ പാതനാറക്കുളത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു സംഭവം.

കാലുകൾ കെട്ടിയ നിലയിൽ അഴിച്ചു വിട്ടിരുന്ന കാള ചെളി നിറഞ്ഞ ഭാഗത്തു കൂടി വെള്ളത്തിലേക്കിറങ്ങിയപ്പോൾ ചെളിയിൽ താഴുകയായിരുന്നു.മുഖം അടക്കം ചെളിയിൽ അമർന്നു കാള പിടയുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നു കൊല്ലങ്കോട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണു പുറത്തെടുക്കുന്നത്. അറവിനായി കൊണ്ടുവന്ന കാളയാണിതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com