ADVERTISEMENT

അഗളി  ∙ 20 മാസത്തിനിടെ അരിവാൾരോഗം കാരണം അട്ടപ്പാടിയിൽ മരിച്ചത് 17 പേരെന്ന് അനൗദ്യോഗിക കണക്ക്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. അട്ടപ്പാടിയിൽ അരിവാൾ രോഗം കണ്ടെത്തി 28 വർഷം പിന്നിടുമ്പോഴും രോഗ നിർമാർജനത്തിനും വ്യാപനം നിയന്ത്രിക്കുന്നതിനും കാര്യമായ ശ്രമങ്ങളില്ല. 2019ൽ 124 രോഗികൾ ഉണ്ടായിരുന്നത് 5 വർഷം പിന്നിടുമ്പോൾ 202 ആയി. പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്നതനുസരിച്ചുള്ള കണക്കാണിത്. സിക്കിൾ സെൽ അനീമിയ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഐടിഡിപിയിലോ ആരോഗ്യ വകുപ്പിന്റെ പക്കലോ ഇല്ല. വിവരങ്ങൾ ശേഖരിക്കുന്നേയുള്ളൂ എന്നാണു മറുപടി.

കടുത്ത അവഗണനയും ഉത്തരവാദിത്തമില്ലായ്മയുമാണ് അട്ടപ്പാടിയിലെ അരിവാൾരോഗികൾ നേരിടുന്നത്. അരിവാൾരോഗ നിർമാർജനത്തിനു പട്ടികവർഗ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഏകീകൃത സംവിധാനം ഇല്ല. രോഗികളെയും രോഗവാഹകരെയും കണ്ടെത്താനുള്ള സ്ക്രീനിങ്ങും നടക്കുന്നില്ല. പോഷകാഹാരവും ചികിത്സയും നൽകാത്തതും തിരിച്ചടിയാണ്. മരുന്നും ഭക്ഷണവും ധനസഹായവും കൃത്യമല്ല. അരിവാൾരോഗ നിർണയത്തിന് ഉപകരണം ഉണ്ടെങ്കിലും പ്രവർത്തനങ്ങൾക്കു ഫണ്ടില്ല. ഉപകരണമുള്ള സ്വകാര്യ ആശുപത്രി സന്നദ്ധരായെങ്കിലും അനുമതി നൽകിയില്ല. കോഴിക്കോട് മെഡിക്കൽ കോളജിന്റെയും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അരിവാൾരോഗ നിർണയത്തിന് ശ്രമങ്ങൾ നടത്തിയെങ്കിലും ഫണ്ടിന്റെ കുറവു മൂലം പാതിവഴിയിൽ നിലച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com