ADVERTISEMENT

തിരുവനന്തപുരം ∙ അറ്റകുറ്റപ്പണിയും നവീകരണ പ്രവൃത്തിയും കാരണം നഗരത്തിൽ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷം. വിതരണ തടസ്സം കണക്കിലെടുത്ത് കോർപറേഷനും ജലഅതോറിറ്റിയും പകരം സംവിധാനം ഏർപ്പെടുത്തിയെങ്കിലും പലയിടത്തും വെള്ളം കിട്ടിയില്ലെന്നാണ് പരാതി. അറ്റകുറ്റപ്പണി തുടരുന്നതിനാൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും. നാളെ രാവിലെ 8ന് പമ്പിങ് പുനഃരാരംഭിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു. എന്നാലും നാളെ വൈകിട്ടോടെയാകും ജനങ്ങൾക്ക് വെള്ളം ലഭ്യമാകുക. 

വിതരണം മുടങ്ങിയത് ഇന്നലെ മുതൽ
അരുവിക്കരയിൽനിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന ട്രാൻസ്മിഷൻ മെയിനിലെ പിടിപി വെൻഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ലൂയീസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പിടിപി നഗറിൽനിന്നു നേമം വട്ടിയൂർക്കാവ്‌ സോണിലേക്കുള്ള ഫ്ലോ മീറ്ററും വാൽവ് സ്ഥാപിക്കുന്നത്, തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കരമന ശാസ്ത്രി നഗർ അണ്ട‍ർപാസിന് അടുത്തുള്ള ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ്  മാറ്റിയിടുന്ന പ്രവൃത്തി എന്നിവയുടെ ഭാഗമായാണ് ജലവിതരണം ഇന്നലെ രാവിലെ 8 മുതൽ മുടങ്ങിയത്. കഴിഞ്ഞ 26ന് നടത്താനിരുന്ന ജോലികളാണ് ഇന്നലത്തേക്ക് മാറ്റിവച്ചത്. അരുവിക്കരയിലെ 74 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. 34 വാർഡുകളിൽ പൂർണമായും 22 വാർഡുകളിൽ ഭാഗികമായും വിതരണം തടസ്സപ്പെടുമെന്ന് അതോറിറ്റി മു‍ൻകൂട്ടി അറിയിച്ചിരുന്നു. 

ജലവിതരണം മുടങ്ങുന്ന വാർഡുകൾ പൂർണമായി മുടങ്ങുന്നത്
കാഞ്ഞിരംപാറ, പാങ്ങോട്‌, വട്ടിയൂർക്കാവ്‌, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പിടിപി, വാഴോട്ടുകോണം, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂർ, കരമന, മുടവൻമുകൾ, നെടുംകാട്‌, കാലടി, പാപ്പനംകോട്‌, പൊന്നുമംഗലം, മേലാംകോട്‌, നേമം, എസ്റ്റേറ്റ്‌, പുത്തൻപള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്‌, മാണിക്യവിളാകം. മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂർ, തുരുത്തുംമൂല, അമ്പലത്തറ എന്നീ കോർപറേഷൻ വാർഡുകളിലും കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി, തെന്നൂർ, അപ്പുക്കുട്ടൻ നായർ റോഡ്‌, ശാന്തിവിള, സർവോദയം, പള്ളിച്ചൽ പഞ്ചായത്തിലെ പ്രസാദ്‌ നഗർ എന്നിവിടങ്ങളിലും. ഭാഗികമായി മുടങ്ങുന്നത്കോർപറേഷനിലെ പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം, വഴുതക്കാട്‌, തമ്പാനൂർ, കുറവൻകോണം, പേരൂർക്കട, നന്തൻകോട്‌, ആറ്റുകാൽ, ശ്രീവരാഹം, മണക്കാട്‌, കുര്യാത്തി വള്ളക്കടവ്‌, കളിപ്പാൻകുളം, പുഞ്ചക്കരി, വെള്ളാർ, ശാസ്തമംഗലം, കവടിയാർ, കമലേശ്വരം, തിരുവല്ലം, പൂങ്കുളം എന്നീ വാർഡുകൾ. 

ശുദ്ധജലത്തിനായി വിളിക്കാം
ശുദ്ധജല വിതരണം ഇല്ലാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾ മുൻകരുതലുകൾ എടുക്കണമെന്ന് ജലഅതോറിറ്റി അറിയിച്ചു. വിവരങ്ങൾക്ക്‌ കേന്ദ്രീകൃത ടോൾ ഫ്രീ നമ്പറായ 1916-ൽ ബന്ധപ്പെടണം. 24 മണിക്കൂർ പ്രവർത്തിക്കുന്ന എമർജൻസി സെൽ പ്രവർത്തനം തുടങ്ങി. ഫോൺ: 8075353009.

English Summary:

Thiruvananthapuram water scarcity impacts many wards due to ongoing repairs at the Aruvikkara plant. The disruption, affecting 34 wards completely and 22 partially, is expected to last until tomorrow evening.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com