ADVERTISEMENT

റേഷൻ പട്ടികയിലെ അനർഹരായവരെ കണ്ടെത്താൻ സർക്കാർ ചുമതല ഏൽപ്പിച്ചതു അജു സൈഗളിനെയാണ്. ആ ദൗത്യം അജുവും സംഘവും ഭംഗിയായി നിറവേറ്റി. ഇതിലൂടെ അജു സൈഗൾ സർക്കാരിന് നേടിക്കൊടുത്തത് കോടിക്കണക്കിനു രൂപയുടെ ലാഭമാണ്. കടലാസുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ തേടിപ്പിടിച്ച് ഒത്തു നോക്കുക എന്നത് വളരെ പ്രയാസമേറിയ ജോലിയായിരുന്നു. അതിനാൽ കംപ്യൂട്ടർ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയേ മാർഗമുള്ളൂ. എന്നാൽ റേഷൻ കാർഡുകളിലെ പേരും മേൽവിലാസവും മലയാളത്തിലായതിനാൽ അവിടെയും ഒരു കടമ്പയുണ്ട്. വാഹനങ്ങളുടെ വിവരങ്ങളും കെട്ടിട റജിസ്റ്ററുകളും ഇംഗ്ലിഷിൽ. കംപ്യൂട്ടർ ഇവ രണ്ടും താരതമ്യപ്പെടുത്തണമെങ്കിൽ ആദ്യം റേഷൻ കാർഡുകളിലെ പേരും മേൽവിലാസവും മലയാളത്തിലാക്കണം.

 

അതിന് മലയാള ഭാഷയിൽ അതീവ പ്രാവീണ്യം അഭികാമ്യം. കാരണം ശരിയായ ഉച്ചാരണ ശുദ്ധിയോടെ വേണം മലയാള അക്ഷരങ്ങളെ ഇംഗ്ലിഷിലേക്കു മാറ്റാൻ. ഇത് അത്ര എളുപ്പമായിരുന്നില്ല. പിന്നുള്ളത് വാഹന, കെട്ടിട റജിസ്റ്ററുകളിലെ അക്ഷരങ്ങളും  റേഷൻ കാർഡുകളിലെ മലയാള വിവരങ്ങളും ഒത്തു പോകണം. അതിനു പ്രത്യേക അൽഗോരിതങ്ങൾ ഉണ്ടാക്കണം. ഇങ്ങനെ ഒട്ടേറെ കടമ്പകൾ കടന്നാണ് അജു തന്റെ ലക്ഷ്യസ്ഥാനത്തെത്തിയത്. 

 

ലക്ഷക്കണക്കിനു  മുന്തിയ വാഹനയുടമകളെ അജുവിന്റെ പരിശ്രമഫലമായി ലിസ്റ്റിൽ നിന്നും പുറത്താക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറ വിസ്‌തീർണ വിവരങ്ങൾ ഒത്തു നോക്കി 1000 ചതുരശ്ര അടിക്കുമേൽ വീടുകളുള്ളവരെ അജു കണ്ടെത്തി. തുടർന്ന് ചിട്ടപ്പെടുത്തിയ ലിസ്റ്റ് ജില്ലാ തലത്തിലും താലൂക് തലത്തിലും റേഷനിങ് ഉദ്യോഗസ്ഥർക്കു കൈമാറി. അവരിലൂടെ പരിശോധന നടത്തി അനർഹരെ കണ്ടെത്തുകയായിരുന്നു. അങ്ങനെ 5 ലക്ഷത്തിലധികം കാർഡുകൾ മുൻഗണനാ പട്ടികയിൽ നിന്നു മാറി. കണ്ടെത്തിയ അനർഹർക്കെതിരെ സർക്കാർ നടപടിയും എടുത്തു വരുന്നു. അതുപോലെ പെൻഷൻ വാങ്ങുന്ന പരേതരെയും അജുവിന് കണ്ടെത്താനായി.  

 

സിവിൽ സപ്ലൈസ് വകുപ്പിലെ ഇ -പോസ് പ്രോജക്ട് സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രോജക്ട് കോ -ഓർഡിനേറ്ററാണ് അജു. കംപ്യൂട്ടർ എൻജിനീയറിങ്ങും എംബിഎ യും കഴിഞ്ഞ അജു ഇപ്പോൾ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ  എൻജിനിയേഴ്സിൽ നിന്നും കംപ്യൂട്ടർ സയൻസ് ആൻഡ്  എൻജിനീയറിങ്ങിൽ ഫെലോഷിപ്പും ലഭിച്ചു. ഗോത്ര ജനതയ്ക്കുള്ള സേവനങ്ങൾ ഓൺലൈനിലാക്കുന്ന ദൗത്യത്തിനു അജുവിനെ മന്ത്രി എ.കെ. ബാലൻ ഉപഹാരം നൽകി അനുമോദിച്ചിരുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക്കും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനും അവരുടെ ഫെയ്‌സ്ബുക് പേജിൽ അജുവിനെപ്പറ്റിയെഴുതി.   

 

പരവൂർ സർവീസ് സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന പരേതനായ സാബുരാജാണ് ഭർത്താവ്. ഗൗതമ സൈഗാൾ അച്ഛനും സുധർമ സൈഗാൾ അമ്മയും സാബു മകളുമാണ്. സുമിൻ സൈഗാൾ, സുമിത് സൈഗാൾ എന്നിവർ സഹോദരങ്ങളും. 

English Summary: Success Story Of Aju Saigal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com