ADVERTISEMENT

ഇന്ത്യയിലെ ലാബ് പരിശോധനാ നിരക്കുക ൾ വലിയതോതിൽ കുറയ്ക്കാനും പുതിയ വിപണിപാഠങ്ങൾ പകരാനും ഡോ. വേലുമണി എന്നും മുന്നിൽ നിന്നു.1959 ൽ കോയമ്പത്തൂരിനടുത്ത് ഒരു ചെറിയ ഗ്രാമത്തിൽ സ്വന്തമായി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളുടെ മകനായാണ് ഇദ്ദേഹം ജനിക്കുന്നത്. ആ നഗരത്തിലെ ആദ്യ ബിരുദധാരിയായിരുന്നു. കോയമ്പത്തൂരിൽനിന്നു കെമിസ്ട്രിയിൽ ബിഎസ്‌സി കഴിഞ്ഞ് ഒരു ചെറിയ കമ്പനിയിൽ ജോലി കിട്ടി. ആ കമ്പനി വൈകാതെ പൂട്ടിപ്പോയി. 

 

പിന്നീട് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ (BARC) സയന്റിഫിക് അസിസ്റ്റന്റായി ജോലിയിൽ കയറി. അദ്ദേഹം ജനിച്ചു വളർന്ന ഗ്രാമത്തിൽനിന്ന് എത്താവുന്ന വലിയ ഉയരമായിരുന്നു ആ സർക്കാർ ഉദ്യോഗം. പറയുന്നത് ഡോ. ആരോഗ്യസ്വാമി വേലുമണിയെക്കുറിച്ചാ ണ്.

ജോലി ചെയ്യുന്നവരും ജോലി ചെയ്യുന്നതി നൊപ്പം ചിന്തിക്കുന്നവരും എന്ന രണ്ടു വിഭാഗമാണു സർക്കാർ ജോലിയിൽ ഉള്ളതെന്ന് അദ്ദേഹം പറയാറുണ്ട്. വേലുമണി രണ്ടാമത്തെ വിഭാഗക്കാര നായിരുന്നു.ജോലിയിലിരുന്നുകൊണ്ടുതന്നെ എംഎസ്‌സിയും പിഎച്ച്ഡിയുമെടു ത്തു.  അണുവികിരണം തൈറോയ്ഡിനു കാരണമാകുന്നതിനെക്കുറിച്ചു സ്വയം പഠിച്ച അറിവുകൾ വച്ച് വേലുമണി ബിഎആർസി വിട്ട് മുംബൈയിൽത്തന്നെ ഒരു തൈറോയ്ഡ് ടെസ്റ്റിങ് സെന്റർ തുടങ്ങി. 

vijaya-theerangal-dr-arokia-swamy-velumani-004
Dr.Arokiaswamy Velumani. Photo Credit : Velumani.com

 

Dr.Arokiaswamy Velumani. Photo Credit : Velumani.com
Dr.Arokiaswamy Velumani. Photo Credit : Velumani.com

താൻ ചെയ്യുന്ന എന്തിനും പ്രസക്തിയുണ്ടാ കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടാ യിരുന്നു. പല കമ്പനികളെയും ബന്ധപ്പെട്ട് കൂടുതൽ ടെസ്റ്റുകൾ ഏറ്റെടുത്ത് വളരെ കുറഞ്ഞ നിരക്കിൽ വേലുമണി അതു ചെയ്തുകൊടുത്തു. അങ്ങനെ ഇന്ത്യയിലെ തൈറോയ്ഡ് ടെസ്റ്റിന്റെ നിരക്കു കുറയ്ക്കുന്നതിൽ വിപ്ലവാത്മകമായ ചുവടുവയ്പ് വേലുമണി നടപ്പാക്കി. അന്നു തൈറോയ്ഡ് ടെസ്റ്റിന് 700–800 രൂപ നിരക്കുള്ളപ്പോൾ, വെറും 100 രൂപയ്ക്ക് വേലുമണി തന്റെ സെന്ററിൽ അതു ചെയ്തുകൊടുത്തു! സ്കാനിങ് നിരക്ക് വലിയതോതിൽ കുറയ്ക്കാനും വേലുമണിയുടെ സംഭാവന ചെറുതല്ല. 

 

vijayatheerangal-dr-arokia-swamy-velumani-005
Dr.Arokiaswamy Velumani. Photo Credit : Velumani.com

ആ ചെറിയ ലാബിൽനിന്നു തുടങ്ങിയ വേലുമണിയുടെ വളർച്ച ഇന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റ് ലാബുകളി ലൊന്നായ ‘തൈറോകെയറി’ന്റെ അധിപനാക്കി ഉയർത്തി. കുറച്ചു മാസം മുൻപ് അതിൽനിന്നും അദ്ദേഹം മാറിയത് 5,000 കോടിയിലധികം രൂപയുടെ ഷെയറുകൾ കൈമാറിക്കൊണ്ടായിരുന്നു! പ്രോവിഡന്റ് ഫണ്ടിലെ ഒരു ലക്ഷം രൂപ വച്ചു തുടങ്ങിയ സംരംഭമാണ് ഇത്രയേറെ മൂല്യമുള്ളതായി വളർന്നതെന്ന് ഓർക്കണം. 

 

ചെറുപ്പത്തിലെ കുറവുകളാണു വേലുമണിയെ എന്നും ഉയർച്ചയിലേക്കു നയിച്ചത്. വളരെ കുറച്ചു വിഭവശേഷികളെ പരമാവധി ഉപയോഗിക്കുക എന്ന ആദ്യ പാഠം പഠിച്ചത് അമ്മയിൽനിന്നായിരുന്നു. ഉദാഹരണത്തിന്, വേലുമണിയുടെ ലാബുകൾ രാത്രിയേ പ്രവർത്തിക്കൂ. പകൽ ടെസ്റ്റിനു വേണ്ട സാംപിളുകൾ ശേഖരിച്ച് രാത്രി ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിച്ച് പരിശോധന പൂർത്തിയാക്കും. ലാബ് പ്രവർത്തിച്ച കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു എത്രയോ വർഷം അദ്ദേഹവും കുടുംബവും താമസിച്ചത്. വമ്പൻമാരെ വച്ച് സംരംഭം വളർത്തുന്നതിനു പകരം, തന്നെപ്പോലെ ബുദ്ധിമുട്ടിയ ചെറുപ്പക്കാരെ റിക്രൂട് ചെയ്ത് അവർക്ക് അവസരം കൊടുത്തു വളർത്തിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്. 

 

കുറേ വർഷങ്ങളായി, സ്വയംസംരംഭകർക്കുവേണ്ടിയുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന മോട്ടിവേഷനൽ പ്രഭാഷകരിൽ ഒരാളുമാണു ഡോ. വേലുമണി. സങ്കീർണമായ സാഹചര്യങ്ങളെ ലഘുവായി പരിഹരിക്കാനുള്ള നിർദേശങ്ങളാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. വില നിയന്ത്രിച്ച് വിപണിയിൽ വിജയം നേടാനുള്ള exponentinal impact ന്റെ ഗുരു തന്നെയാണ് അദ്ദേഹം. 

 

നമ്മുടെ അടിസ്ഥാനസാഹചര്യം നമ്മളെ വളർത്തുന്നതിൽ പ്രധാനം തന്നെയാണ്. പക്ഷേ, അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ എങ്ങനെ വിജയത്തിലേക്കു ചുവടുവയ്ക്കാമെന്നും വേലുമണി സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. വെല്ലുവിളികളിലേക്കു കടക്കുമ്പോഴും, അതിൽ പിഴച്ചാൽ ജീവിതം തകരാതിരിക്കാനുള്ള ബദൽ ആലോചനയുമുണ്ടാകണം. സ്വയം സംരംഭം തുടങ്ങുമ്പോൾ വേലുമണിക്കു പിൻബലം ഭാര്യയ്ക്ക് എസ്ബിഐയിൽ ജോലിയുണ്ട് എന്നായിരുന്നു. അതുകഴിഞ്ഞ് ഓരോ ചുവടിലും തൊട്ടുമുൻപുള്ള സംരംഭങ്ങളിലെ വിജയം അദ്ദേഹത്തെ പിടിച്ചുനിർത്തിക്കൊണ്ടിരുന്നു. സ്വന്തം വിജയത്തിൽ ഒതുങ്ങിനിൽക്കാതെ, അതിന്റെ പാഠങ്ങൾ പുതിയ തലമുറയ്ക്കും അദ്ദേഹം പകർന്നുകൊണ്ടേയിരിക്കുന്നു. 

 

Content Summary : Career Column Vijayatheerangal By G Vijayaraghavan- Success Story Of Dr. A. Velumani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com