ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യയിലെ 3 ശ്രേഷ്ഠസ്ഥാപനങ്ങൾ ക‌ൈകോർത്ത്, കോർപറേറ്റ് മേഖലയിലെ നൂതനമുഖമായ ബിസിനസ് അനലിറ്റിക്സിൽ 2 വർഷ ഫുൾ ടൈം പിജി ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നു. ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത) എന്നിവയാണ് സ്ഥാപനങ്ങൾ.

പഠിച്ചുജയിച്ചവർക്കെല്ലാം ഒന്നാന്തരം ജോലി കിട്ടിയ അന്തസ്സുറ്റ പ്രോഗ്രാമാണിത്. കിടമത്സരം നിറഞ്ഞ ആധുനിക ബിസിനസ്സുകളിൽ വിജയിക്കണമെങ്കിൽ വൻതോതിലുള്ള വിവരങ്ങൾ നിരന്തരം കാര്യക്ഷമമായി വിശകലനം ചെയ്ത്, ഭാവിയിൽ രൂപംകൊള്ളുന്ന ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട്, തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിന് ബിസിനസ് അനലിറ്റ്ക്സിലോ ഡേറ്റ സയൻസിലോ പ്രാവീണ്യം ആർജ്ജിച്ചവരുടെ സേവനം വേണം. 

2024-2026 പ്രവേശനത്തിന് www.pgdba.iitkgp.ac.in എന്ന സൈറ്റിലെ ADMISSIONS ലിങ്കിൽ ഫെബ്രുവരി 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 2500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1250 രൂപ. ഓരോ സെമസ്റ്റർ വീതം 3 സ്ഥാപനങ്ങളിലും പഠിക്കണം. നാലാം സെമസ്റ്റർ വ്യവസായ ഇന്റേൺഷിപ്പാണ്. അതത് സ്ഥാപനത്തിലെ മികവനുസരിച്ചുള്ള വിഷയങ്ങളിലാണ് ക്ലാസുകൾ. ക്യാംപസിൽ പാർക്കണം. 60% മാർക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജ് എങ്കിലും നേടി, മാസ്റ്റർ ബിരുദം, അഥവാ ഏതെങ്കിലും വിഷയത്തിൽ 4 വർഷ ബാച്‌ലർ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 3 വർഷ ഡിപ്ലോമയ്ക്കു ശേഷമുള്ള 3 വർഷ ബിടെക്കുകാർക്കും പ്രവേശനാർഹതയുണ്ട്. ജൂൺ 30നു പരീക്ഷ പൂർത്തിയാക്കി നവംബർ 30ന് അകം മാർക് ലിസ്റ്റ് സമർപ്പിക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. 

60% മാർക്കോടെ സിഎ / സിഎസ് / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുണ്ടെങ്കിലും മതി. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% അഥവാ 6.0 ആവറേജ് മതി. ഒരുവർഷ എംബിഎ പരിഗണിക്കില്ല. തിരുവനന്തപുരം, എറണാകുളം,‌ ചെന്നൈ, ബെംഗളൂരു അടക്കം 25 കേന്ദ്രങ്ങളിൽ മാർച്ച് 17ന് കംപ്യൂട്ടർ ഉപയോഗിച്ചുള്ള 3 മണിക്കൂർ എൻട്രൻസ് ടെസ്റ്റ് നടത്തും. എൻട്രൻസ് ടെസ്റ്റിൽ വെർബൽ എബിലിറ്റി (15 ചോദ്യം), ലോജിക്കൽ റീസണിങ് (5), ഡേറ്റ ഇന്റർപ്രെട്ടേഷൻ ആൻഡ് ഡേറ്റ വിഷ്വലൈസേഷൻ (5), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് (25) എന്നിങ്ങനെ. ആകെ 50 ചോദ്യം, 150 മാർക്ക്. 

തെറ്റിന് ഒരു മാർക്ക് വീതം കുറയ്ക്കും. സിലബസ് സൈറ്റിലുണ്ട്. മാർച്ച് 9, 10 തീയതികളിൽ മോക് ടെസ്റ്റ് സൈറ്റിൽ കാണും. പരീക്ഷാഫലം ഏപ്രിൽ 3 / 4ന്. ടെസ്റ്റിൽ മികവുകാട്ടി ഇന്റർവ്യൂവിന് അർഹത നേടിയവരുടെ വിവരങ്ങൾ ഏപ്രിൽ 11ന്. മേയ് 11,12 തീയതികളിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെങ്കിലും പോകണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, 12ലെ മാർക്ക്, സേവനപരിചയം എന്നിവയ്ക്ക് യഥാക്രമം 45 / 40 / 8 / 7 വെയിറ്റ് നൽകിയാണ് റാങ്കിങ്. 

കേന്ദ്ര മാനദണ്ഡപ്രകാരം സംവരണമുണ്ട്. സിലക്‌ഷൻ ലിസ്റ്റ് മേയ് 24നു പ്രസിദ്ധപ്പെടുത്തും. ജൂലൈ 10നു ക്ലാസ് തുടങ്ങും. പ്രോഗ്രാം ഫീ, ക്യാംപസിലെ വാടകയടക്കം 25 ലക്ഷം രൂപ 4 ഗഡുക്കളായി അടയ്ക്കാം. അപേക്ഷാരീതിയുൾപ്പെടെ കൂടുതൽ വിവരങ്ങൾ സൈറ്റിലുമുണ്ട്. അപേക്ഷ സംബന്ധിച്ച സംശയപരിഹാരത്തിനു ഫോൺ: 03222-282095, cbt@adm.iitkgp.ac.in. പ്രവേശനം സംബന്ധിച്ച സംശയപരിഹാരത്തിനു ഫോൺ: 9083008116, pgdba@vgsom.iitkgp.ac.in.

Content Summary:

Unlock a Future in Business Analytics: IIT Kharagpur, IIM Kolkata, ISI Launch Joint PG Diploma

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com