ADVERTISEMENT

ലോകമെമ്പാടുമുള്ള വൻകിട കോർപറേറ്റ് കമ്പനികൾ ബിരുദ (യുജി), ബിരുദാനന്തര (പിജി), ഡോക്ടറൽ ഗവേഷണ വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ, ഫെലോഷിപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. മിടുക്കരായ വിദ്യാർഥികളെ സഹായിക്കുക, നൂതന ആശയങ്ങൾ വളർത്തുക, തങ്ങളുടെ വ്യവസായ മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്തുക തുടങ്ങിയവയാണ് ലക്ഷ്യം. അത്തരം ചില അവസരങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഇതാ...

ഗൂഗിൾ
ഗൂഗിൾ ലൈം സ്കോളർഷിപ്:
ഭിന്നശേഷി വിദ്യാർഥികൾക്ക് കംപ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനത്തിനു വർഷം 10,000 ഡോളർ. ഗൂഗിൾ ജനറേഷൻ സ്കോളർഷിപ്സ്: ഭാവി സാങ്കേതികവിദ്യകളോട് ആഭിമുഖ്യം പുലർത്തുന്നവരും കംപ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്തുന്നവരുമായ വനിതകൾക്ക് മുൻഗണന. സ്കോളർഷിപ് തുക വർഷം 10,000 ഡോളർ.
ഗൂഗിൾ പിഎച്ച്ഡി ഫെലോഷിപ്: കംപ്യൂട്ടർ സയൻസിലും അനുബന്ധ മേഖലകളിലും മികവുള്ള പിഎച്ച്ഡി വിദ്യാർഥികൾക്ക്.
യോഗ്യത: യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രോഗ്രാം അനുസരിച്ച് വ്യവസ്ഥകളിൽ മാറ്റമുണ്ടായേക്കാം. മതിയായ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങൾക്കും (സ്ത്രീകൾ, ജെൻഡർ ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ) ഏറെ അക്കാദമിക് മികവ് പ്രകടിപ്പിക്കുന്നവർക്കും മുൻഗണന.
വെബ്സൈറ്റ്: https://buildyourfuture.withgoogle.com/scholarships

Representative Image. Photo Credit :  400tmax / iStockPhoto.com
Representative Image. Photo Credit : 400tmax / iStockPhoto.com

മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് ട്യൂഷൻ സ്കോളർഷിപ്:
കംപ്യൂട്ടർ സയൻസിലും അനുബന്ധ മേഖലകളിലും ബിരുദം നേടുന്ന വിദ്യാർഥികൾക്ക്. 
മൈക്രോസോഫ്റ്റ് റിസർച് പിഎച്ച്ഡി ഫെലോഷിപ്: ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്ഡി ഗവേഷകർക്ക് പൂർണമായോ ഭാഗികമായോ ട്യൂഷൻ കവറേജ് ലഭിക്കും. മൈക്രോസോഫ്റ്റിൽ തന്നെ ഇന്റേൺഷിപ്പിനും അവസരമുണ്ട്.
യോഗ്യത: യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മെച്ചപ്പെട്ട അക്കാദമിക പശ്ചാത്തലം വേണം. വെബ്സൈറ്റ്: https://careers.microsoft.com/v2/global/en/students

മെറ്റ
മെറ്റ റിസർച് പിഎച്ച്ഡി ഫെലോഷിപ്:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഓഗ്‌മെന്റഡ് റിയാലിറ്റി /വെർച്വൽ റിയാലിറ്റി (എആർ/വിആർ), മറ്റ് അനുബന്ധ മേഖലകളിൽ ഫുൾടൈം പിഎച്ച്ഡി ഗവേഷണത്തിനു ധനസഹായം നൽകുന്നു. വർഷം 42,000 ഡോളർ വീതം രണ്ടു വർഷത്തേക്കു ലഭിക്കും. മെറ്റയുടെ ഗവേഷകരുമായി സഹകരിക്കാനും അവസരം ലഭിക്കും.
വെബ്‌സൈറ്റ്: https://research.fb.com/programs/fellowship/

ആമസോൺ
ആമസോൺ ഫ്യൂച്ചർ എൻജിനീയർ സ്കോളർഷിപ്
: കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥികൾക്കു വർഷം 10,000 ഡോളർ വരെ. ഇന്റേൺഷിപ്പിനും അവസരമുണ്ട്.
ആമസോൺ റിസർച് അവാർഡ്സ്: എഐ, റോബട്ടിക്സ്, സുസ്ഥിരത (sustainability) എന്നീ മേഖലകളിലെ ഗവേഷണത്തിന് അവസരം. പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സാങ്കേതികവിദ്യാരംഗത്ത് പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങൾക്ക് (ഉദാ: സ്ത്രീ, ട്രാൻസ്ജെൻഡർ) പ്രത്യേക പരിഗണന. വെബ്സൈറ്റ്: https://www.amazonfutureengineer.com/scholarships

tomy-varghese-mannady-profile-image
ടോമി വർഗീസ് മണ്ണടി

ഇന്റൽ
ഇന്റൽ പിഎച്ച്ഡി ഫെലോഷിപ്:
എഐ, ഹാർഡ്‌വെയർ, സെമികണ്ടക്ടർ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ്) രംഗത്തെ വനിതകൾക്ക് പരിഗണന. 10,000–20,000 ഡോളർ ലഭിക്കാം. ഇന്റലിൽ മെന്റർഷിപ്പിനും ഇന്റേൺഷിപ്പിനും അവസരം. യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
വെബ്‌സൈറ്റ്: https://www.intel.com/content/www/us/en/research/overview.html

എൻവിഡിയ
എൻവിഡിയ (Nvidia) ഗ്രാജ്വേറ്റ് ഫെലോഷിപ്:
എഐ, റോബട്ടിക്സ്, ഓട്ടോണമസ് വാഹനങ്ങൾ, വൈദ്യശാസ്ത്രം, ബഹിരാകാശ പര്യവേക്ഷണം, അനുബന്ധ മേഖലകൾ എന്നിവയിൽ മികവും താൽപര്യവുമുള്ളവർക്ക് പിഎച്ച്ഡി ഒന്നാം വർഷത്തിനുശേഷം അപേക്ഷിക്കാം. നിർബന്ധിത ഇന്റേൺഷിപ്പുമുണ്ട്. 50,000 ഡോളറിന്റെ സാമ്പത്തിക സഹായം വിദ്യാർഥി പഠിക്കുന്ന സർവകലാശാല/ ഗവേഷണകേന്ദ്രം വഴി ലഭിക്കും. വെബ്‌സൈറ്റ്: https://www.nvidia.com/en-us/research/graduate-fellowships/

സാംസങ്
സാംസങ് ജിആർ പ്രോഗ്രാം:
എഐ, ഐടി, 5ജി/ 6ജി സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെട്ട ഗവേഷണ പ്രോജക്ടുകൾക്കു സാമ്പത്തിക സഹായവും സാംസങ് ഗവേഷകരുമായി സഹകരണത്തിന് അവസരവും ലഭിക്കും. വെബ്‌സൈറ്റ്: https://www.sait.samsung.co.kr/saithome/main/main.do

ഹ്വാവെയ്
ഹ്വാവെയ് (Huawei) സീഡ്സ് ഫോർ ദ് ഫ്യൂച്ചർ പ്രോഗ്രാം:
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മേഖലയിലെ യുജി, പിജി വിദ്യാർഥികൾക്ക് പരിശീലനവും സ്കോളർഷിപ്പുകളും നൽകുന്നു.
വെബ്സൈറ്റ്: https://www.huawei.com/en/seeds-for-the-future

ക്വാൽകോം
ക്വാൽകോം (Qualcomm) ഇന്നവേഷൻ ഫെലോഷിപ്: വയർലെസ് കമ്യൂണിക്കേഷനിലും അനുബന്ധ മേഖലകളിലും മുഴുവൻ സമയ പിഎച്ച്ഡി ഗവേഷണം നടത്തുന്നവർക്ക് അപേക്ഷിക്കാം. ടീമിന് 40,000 ഡോളർ വരെ ലഭിക്കും. ക്വാൽകോം ഗവേഷകരുടെ മെന്റർഷിപ്പുമുണ്ടാകും.
വെബ്‌സൈറ്റ്: https://www.qualcomm.com/research/university-relations/innovation-fellowship
(തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ അക്കാദമിക് ലൈബ്രേറിയനാണ് ലേഖകൻ)

English Summary:

Global tech companies offer numerous scholarships. These opportunities support students pursuing undergraduate, postgraduate, and doctoral degrees in STEM fields, fostering innovation and identifying future leaders.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com