ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെആർഎഫ്) ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി–നെറ്റിന് 31നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. https://ugcnet.nta.nic.in അപേക്ഷാഫീ 1150 രൂപ; പിന്നാക്കം, സാമ്പത്തികപിന്നാക്കം 600 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ 325 രൂപ. ഇത് ജൂൺ ഒന്നിനു രാത്രി 11.50 വരെയടയ്ക്കാം. 

Read Also : പൊതുജനാരോഗ്യ മേഖലയിൽ ജോലി ചെയ്യാനാണോ താൽപര്യം

ഭാഷകളും സംഗീതവും നിയമവുമുൾപ്പെടെ മാനവികവിഷയങ്ങളും കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ്‌ വിഷയങ്ങളുമടക്കം 83 വിഷയങ്ങളിലെ ടെസ്റ്റ് ജൂൺ 13 മുതൽ 22 വരെയാണ്. 55% മാർക്കോടെ മാസ്റ്റർ ബിരുദം വേണം; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരെങ്കിൽ 50%. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ജെആർഎഫ് അപേക്ഷകരുടെ പ്രായം ജൂൺ ഒന്നിനു 30 കവിയരുത്. പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ, വനിതാ വിഭാഗക്കാർക്ക് 35 വരെയാകാം. അസിസ്റ്റന്റ് പ്രഫസർ അപേക്ഷകർക്കു പ്രായപരിധിയില്ല.

 

അസിസ്റ്റന്റ് പ്രഫസർ യോഗ്യത മാത്രം നേടിയവരെ ജെആർഎഫിനു പരിഗണിക്കില്ല. പക്ഷേ ജെആർഎഫ് യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർ ജോലിക്കും അപേക്ഷിക്കാം. പിജി വിഷയംതന്നെ ടെസ്റ്റിനു തിരഞ്ഞെടുക്കണം. അതു ലിസ്റ്റിലില്ലെങ്കിൽ മാത്രം ബന്ധപ്പെട്ട വിഷയമാകാം.

 

∙ ഒന്നാം പേപ്പർ: 50 ചോദ്യം, 100 മാർക്ക്; അധ്യാപന / ഗവേഷണ അഭിരുചി, യുക്തിചിന്ത, പൊതുവിജ്ഞാനം, ആശയഗ്രഹണം, ബഹുമുഖചിന്ത മുതലായവ

 

∙ രണ്ടാം പേപ്പർ: 100 ചോദ്യം, 200 മാർക്ക്; തിരഞ്ഞെടുത്ത വിഷയം കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. സിലബസിന് www.ugcnetonline.in/syllabus-new.php . പൂർണവിവരങ്ങൾക്ക് വെബ്: www.nta.ac.in & https://ugcnet.nta.nic.in. ഫോൺ: 011-40759000; ഇമെയിൽ: ugcnet@nta.ac.in. വിവരങ്ങൾ അപ്പപ്പോൾ അറിയാൻ SANDES ആപ്പും ഉപയോഗിക്കാം.

 

Content Summary : UGC NET 2023 June Session Dates OUT; Exam from June 13

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com