ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക്കിന്റെ (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പുതിയ ബൈനറി അക്രഡിറ്റേഷൻ രീതി ഏപ്രിൽ–മേയ് മാസത്തിൽ നടപ്പാക്കും. എ++, എ+, എ തുടങ്ങി ഡി വരെ ഗ്രേഡിങ്ങിലൂടെ അക്രഡിറ്റേഷൻ നൽകുന്ന രീതിക്കു പകരം 2 തരം അക്രഡിറ്റേഷനാണ് പുതിയ രീതിയിലുള്ളത്.  സ്ഥാപനങ്ങളെ അക്രഡിറ്റേഷൻ ഉള്ളവയും ഇല്ലാത്തവയും എന്നു മാത്രമാക്കും. ഇതാകും അടിസ്ഥാന അക്രഡിറ്റേഷൻ രീതി. അടുത്ത ഘട്ടമായി മെച്യുരിറ്റി ബേസ്ഡ് ഗ്രേഡഡ് ലവൽസ് (എംബിജിഎൽ) രീതി നടപ്പാക്കും. സ്ഥാപനങ്ങൾക്ക് അവരുടെ നിലവാരം ഉയർത്താൻ ലവൽ 1 മുതൽ 5 വരെ ഗ്രേഡിങ് അനുവദിക്കുന്നതാണ് ഈ രീതി. ദേശീയനിലവാരത്തിൽ ഏറ്റവും മികച്ചു നിൽക്കുന്ന സ്ഥാപനങ്ങളാകും ലവൽ 4ൽ ഉൾപ്പെടുക. രാജ്യാന്തര തലത്തിൽ ഗവേഷണം, മൾട്ടിഡിസിപ്ലിനറി പഠനം എന്നിവയിൽ മുന്നിൽ നിൽക്കുന്നവർക്കാണു ലവൽ 5.  

ഐഐടികൾ, ഐഐഎമ്മുകൾ തുടങ്ങിയ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ അക്രഡിറ്റേഷൻ രീതിയുടെ കീഴിൽ വരും. ബൈനറി രീതി കഴിഞ്ഞ വർഷം ഏപ്രിലിൽ നടപ്പാക്കാനാണു നാക്ക് ലക്ഷ്യമിട്ടിരുന്നത്. 
നിലവിലുള്ള നാക് അംഗീകാരം രണ്ടോ അതിലധികമോ തവണ (സൈക്കിൾ 2) ലഭിച്ച സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ കാലാവധി പുതിയ രീതി തുടരുന്നതു വരെ നീട്ടും. പുതിയ രീതി നടപ്പാക്കി കഴിയുമ്പോൾ സ്ഥാപനങ്ങൾക്ക് ബൈനറിയോ എംബിജിഎല്ലോ തിരഞ്ഞെടുക്കാം. 5 വർഷം നീളുന്നതാണ് നാക്കിന്റെ ഓരോ അക്രഡിറ്റേഷൻ കാലഘട്ടവും.  ആദ്യ തവണത്തെ അക്രഡിറ്റേഷൻ ലഭിച്ചവരാണെങ്കിൽ അവർക്കു ബേസിക് അക്രഡിറ്റേഷനിലേക്കു മാറാം. ഏതെങ്കിലും സ്ഥാപനങ്ങൾക്ക് നിലവിലുള്ള രീതി തുടരാൻ താൽപര്യമുണ്ടെങ്കിൽ വിദഗ്ധ സമിതി പരിശോധന നടത്തും.

English Summary:

NAAC Accreditation Binary System Launch Date Confirmed

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com